താൾ:CiXIV131-6 1879.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

ലേ നക്ഷത്രബങ്കളാവു തുടങ്ങി എണ്ണന്നതുകൊണ്ടു നമുക്കു അവിടെനി
ന്നുള്ള കിഴക്കേ നിളപ്പടികൾ പ്രമാണം. താഴെയുള്ള പട്ടിക ചില മുഖ്യ
മലയാള പട്ടണങ്ങളുടെ നില്പും അതിനാൽ ഉള്ള കാലഭേദവും തെളിയി
ക്കുന്നു—അതാവിതു:

സ്ഥലങ്ങൾ ഗ്രീനിച്ചിൽനി
ന്നുള്ള കിഴക്കേ
നീളപ്പടി
മണിക്കു
രാവിലേ *
സമയഭേദം * †
°
മദ്രാശി 80° 21′ 6
തിരുവനന്തപുരം 77° 2′ 5 46 44 13 16
പാലക്കാടു 76° 43′ 5 45 48 14 32
കൊച്ചി 76° 18′ 5 43 48 16 12
തൃശ്ശിവപേരൂർ 76° 16′ 5 43 40 16 20
അങ്ങാടിപ്പുറം 76° 17′ 5 43 44 16 16
മാനന്തുവട്ടി 76° 4′ 5 42 52 17 8
പൊന്നാനി 75° 58′ 5 42 28 17 32
കോഴിക്കോടു 75° 50′ 5 41 56 18 4
തലശ്ശേരി 75° 33′ 5 40 48 19 12
കണ്ണനൂർ 75° 26′ 5 40 20 19 40
ചന്ദ്രഗിരി 75° 4′ 5 38 52 21 8

360 നീളപ്പടികൾ ഉള്ള ഭൂമി ഒരു ദിവസത്തിൽ തന്നെ ചുറ്റുകയാൽ 15
നീളപ്പടിക്കു ഒരു മണിക്കൂറും ഒരു നീളപ്പടിക്കു 4 (മിനിട്ടും) നിമിഷവും സ
മയം ചെല്ലുകയാൽ ഒരു പടിയുടെ നിമിഷത്തിന്നു 4 ദ്വിതീയങ്ങൾ (സി
ക്കണ്ടും) സമയം വേണം;‡ ഇങ്ങിനെ സൂൎയ്യന്റെ ഉദയാദികളെ കിഴക്കു
നിന്നു എണ്ണിയാൽ ഓരോ നീളപ്പടിയിൽ 4 മിനിട്ടിന്നു മുമ്പോ പിമ്പോ
കാണാം. മേല്പറഞ്ഞ പട്ടികയാൽ മലയാളസ്ഥലങ്ങൾക്കു തമ്മിലു
ള്ള ഭേദത്തേയും അറിയാം. ചെന്നപ്പട്ടണം മദ്രാശി സംസ്ഥാനത്തി
ന്റെ മൂലനഗരം ആകകൊണ്ടു നമ്മുടെ കോയ്മ എല്ലാ കച്ചേരികളി
ലും തീവണ്ടി ഓടിക്കുന്നതിന്നും മറ്റും മദ്രാശിസമയം പ്രമാണമാക്കി
കല്പിച്ചിരിക്കുന്നു.

d. ഒരു നാളിലുള്ള സമയഭേദങ്ങളെ പൊതുവിൽ പുലൎച്ച രാവിലേ ഉ
ച്ച വൈകുന്നേരം മൈമ്പു രാത്രി പാതിരാ എന്നിങ്ങിന്റെ കുറിക്കുന്നതു കൂ
ടാതെ, മനുഷ്യൻ സ്വന്ത നിഴലിനെ തന്റെ അടികൊണ്ടു അളക്കുന്ന അ
ടിയളവും ചന്ദ്രനക്ഷത്രങ്ങളുടെ ഉദയവും പോക്കും കൊണ്ടു നേരത്തെ ഒ

*സൂൎയ്യൻ ചെന്നപ്പട്ടണത്തിൽ ൬ മണിക്കു രാവിലേ ഉദിച്ചാൽ അവിടെനിന്നു പടിഞ്ഞാ
റോട്ടു കിടക്കുന്ന ഓരോ സ്ഥലങ്ങളുടെ ഗണിതസമയത്തിന്റെ ഭേദവും സൂൎയ്യൻ അവിടവിടേ
ഉദിക്കുവോളം ഉള്ള താമസവും അറിയാം.

†മേൽപറഞ്ഞ സമയഭേദങ്ങളെ കഴിയുന്നേടത്തോളം സൂക്ഷിച്ചു എടുത്തിരിക്കേ അല്പം
വ്യത്യാസം ഉണ്ടു ദൃ: കണ്ണനൂൎക്കും മദ്രാശിക്കും തമ്മിലുള്ള തിട്ടമായ ഭേം 19 നിമിഷവും 32 ദ്വിതീ
യങ്ങളും തന്നെ എന്നു കഴിഞ്ഞ പൂൎണ്ണ ചന്ദ്രഗ്രഹണത്തിൽ കണ്ടിരിക്കുന്നു. കോഴിക്കോട്ടിന്നു 17′ 52″
അതിസൂക്ഷ്മം. ‡ഒരു പടിക്കു 60 നിമിഷം കല്പിച്ചു കിടക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/59&oldid=188001" എന്ന താളിൽനിന്ന് ശേഖരിച്ചത്