താൾ:CiXIV131-6 1879.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

കൊടുത്തു ആ രത്നങ്ങളെ വാങ്ങി. ശാപുർ എന്നവൻ രത്നക്കാർ ഇരുവ
രെയും സ്വന്ത അനുജന്മാരെയും അന്യായമായി കൊന്നതിനാൽ താൻ
സ്വനാട്ടിലേക്കു പോകുവാൻ ഭയപ്പെട്ടു അസ്ത്രഖാനിൽ തന്നെ തന്റെ ജാ
തിക്കാരത്തി അല്ലാത്ത ഒരു പെണ്ണിനെ കെട്ടി കുടിയിരുന്നു. അവിടെ അ
വന്നു ഏഴു പുത്രിമാർ ജനിച്ചു. ശേഷം മരുമക്കളിൽ ഒരുവൻ അമ്മായ
പ്പന്റെ സൎവ്വ ആസ്തിയെയും കൈക്കലാക്കുവാൻ വിചാരിച്ചു വിഷം
കൊടുത്തു ശാപുരിനെ കൊല്ലുകയും ചെയ്തു. അന്നു അവന്നു ഉണ്ടായിരു
ന്ന 20,00,000 ഉറുപ്പിക വിലക്കുള്ള സൊത്തുക്കളെ എല്ലാം അവന്റെ മ
ക്കൾ അംശിച്ചു എടുത്തശേഷം ആ മുതൽ എല്ലാം ക്ഷണത്തിൽ അവ
രിൽനിന്നു പറന്നു പോയി. ഇപ്പോഴും അവന്റെ പേരമക്കൾ ദരിദ്രന്മാ
രായി അസ്ത്രഖാനിൽ പാൎത്തുവരുന്നു പോൽ.

"ദുഷ്ടതയാലുള്ള നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല — നീതിയോ മര
ണത്തിൽനിന്നു ഉദ്ധരിക്കുന്നു." (സുഭാ. ൧൦, ൨.)

"വാനത്തേക്കു പറക്കും കഴുകുപോലെ സമ്പത്തു തനിക്കു ചിറകുക
ളെ ഉണ്ടാക്കും നിശ്ചയം" (സുഭാ, ൨൩, ൫.)

"ധനം വേണമെന്നുള്ളവരോ പരീക്ഷയിലും കണ്ണിയിലും മനുഷ്യരെ
സംഹാരനാശങ്ങളിൽ മൂക്കിക്കളയുന്ന പല നിസ്സാര ദുൎമ്മോഹങ്ങളിലും
വീഴുന്നു. ദ്രവ്യാഗ്രഹം സകല ദോഷത്തിന്നും മൂലമായിരിക്കുന്നുവല്ലോ."
(൧ തിമോത്ഥ്യൻ ൬, ൯. ൧൦)

മേലേത്ത ചിത്രം വിലയേറിയ കല്ലു പതിച്ചു ബഹു വിശേഷമായ ഓരാഭരണത്തെയും
അതിലുള്ള കല്ലുകളുടെ കോണിപ്പു ചാണപ്പണി മുതലായതിനെയും കാണിക്കുന്നു.

THIE BOSPHORUS.

ബൊസ്‌ഫൊരുസ് അല്ലായ്കിൽ ഇസ്തംബൂൽ ബൊഘാസി
(ഇസ്തംബൂൽ കൈ വഴി).*

കരിങ്കടലിനെയും മദ്ധ്യതരന്യാഴിയെയും ഒരു കൈവഴി തമ്മിൽ ഇ
ണക്കുന്നു. അതു ഇരുപുറത്തു തീൻ കുഴൽ കൂടിയ കോഴിക്കക്കിന്റെ രൂപ
ത്തിൽ ആകുന്നു എന്നു പറയാം. മദ്ധ്യതരന്യാഴിയിൽനിന്നു ദൎദ്ദനെല്ല എ
ന്ന ഇടുക്കുള്ള കൈവഴിയിൽകൂടി മൎമ്മരക്കടലിലേക്കു പ്രവേശിച്ചു അതി

*ഥ്രാക്കിയ ബൊസ്‌ഫൊരുസ് എന്നുമുണ്ടു. ബൊസ്‌ഫൊരുസ് എന്നതിനു പശുക്കടവു
എന്നൎത്ഥം. ദ്യുപിതർ എന്ന യവന ശ്രേഷ്ഠ ദേവന്നു പാണിഗ്രഹം ചെയ്ത ദിവാ (യൂനോ) എ
ന്ന ദേവിയെ കൂടാതെ ദ്യോ (യോ) എന്നൊരു ചുറ്റക്കാരത്തി ഉണ്ടായിരുന്നു. ദിവാ ചുറ്റം
പിടിച്ചതറിഞ്ഞു വൈരാഗ്യം പൂണ്ടപ്പോൾ ദ്യുപിതർ ദ്യൊവെ രക്ഷിക്കേണ്ടതിന്നു പശുവായി
മാറ്റിയശേഷം ആയതു ഈ കൈവഴിയെ കടന്നു നീന്തിയതു. ഇതാകുന്നു ആ പേരിന്റെ
ഉല്പത്തി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/55&oldid=187992" എന്ന താളിൽനിന്ന് ശേഖരിച്ചത്