താൾ:CiXIV131-6 1879.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

അവിടെ ആറുമാസം പഠിച്ചതിന്റെ ശേഷം ഒന്നാം ഗുരു തക്കർ സായ്പി
നെ പോലെ കറുത്ത മനുഷ്യരെ സ്നേഹിക്കാതെ അവരെ കഴിയുന്നേട
ത്തോളം ദുഷിക്കുകയും പരിഹസിക്കയും ചെയ്യുന്നതുമല്ലാതെ കുടയും മ
റ്റും കൂടാതെ മഴയിൽ അയക്കയും ഇതിനാൽ പുസ്തകമോ മറ്റും നന
ഞ്ഞു പോയാൽ കോപിക്കയും കറുത്ത കുട്ടികൾ വല്ല ദിനം പിടിച്ചു കി
ടന്നാൽ അവിടെ പോയി അവരെ ശപിച്ചു ഭയപ്പെടുത്തുകയും അല്ലാതെ
അല്പം ഒരു അപ്പഖന്ധം നിമിത്തം വെളുത്ത ശിഷ്യന്മാരോടും ശഠിച്ചു
ചീത്തവാക്കുകൾ പറകയും ചെയ്യും; പഠിപ്പിപ്പാനും സാമൎത്ഥ്യം നന്നെ
കുറവു തന്നെ. കൎത്താവു പാപസംഘം ക്ഷമിക്കുന്നവൻ അവന്റെ ശു
ശ്രൂഷക്കാരൻ ഒരു അല്പകാൎയ്യം നിമിത്തം കോപിച്ചു വിചാരണ കമ്മിട്ടി
യെ വിളിച്ചു കൂട്ടി ശിഷ്യന്മാരെ തള്ളിക്കളകയും തക്കർ സായ്പിനെ പോ
ലെ ഒരാളെ കാണായ്കയാലും ഒന്നാം ഗുരു ചെയ്തുവരുന്നതു കണ്ടപ്പോൾ
ഇവിടെ ശരിയാകില്ല എന്നു വെച്ചു ഞാൻ ഒരു കത്തു എഴുതി ആ സാ
യ്പിന്നു കൊടുത്തു തക്കർ സായ്പു വന്നാൽ എനിക്കും വരാം എന്നു നിരൂ
പിച്ചു കൊച്ചിക്കു മടങ്ങിപ്പോകുവാൻ പുറപ്പെടുകയും ചെയ്തു.
(ശേഷം പിന്നാലെ.)

SAPORES THE JEWELER

രത്നവ്യാപാരിയായ ശാപുർ."

രുസ്സചക്രവൎത്തികൾക്കുടയ അനേകം വിലയേറിയ രത്നങ്ങൾ മൊ
സ്ക്കൌ 1) നഗരത്തിലുള്ള കോയ്മയുടെ ഭണ്ഡാരശാലയിൽ ഉണ്ടു. അവ
റ്റിൽ വെച്ചു രണ്ടു രത്നങ്ങൾ ഏറ്റവും വിശേഷമുള്ളവ തന്നെ. പ്രാവി
ന്മുട്ടയോളം വലിപ്പവും പനിനീർപുഷ്പവടിവിൽ കൊത്തപ്പെട്ടതുമായ ഒ
രു കല്ലിന്നു രുസ്സർ "ഒൎലൊഫ്" 2) എന്നു വിളിച്ചിരിക്കുന്നു; മറ്റേതു അല
ങ്കാരമില്ലാത്ത ത്രിഭുജ കണ്ണാടിക്കൊത്ത വടിവും ഒരു ചെറുവിരലോളം വ
ണ്ണവും നീളവും ഉള്ളതായിരിക്കുന്നു, അതിനു “ഷാ" എന്നു പേർ. ഇവ
പൂൎവ്വത്തിൽ സെല്യൂക്യരുടെ സൊത്തായിരുന്നു.

പിന്നെ നാദിൎഷാ രാജാവിന്റെ സിംഹാസനത്തിൽ സമുദ്രാദിത്യൻ
എന്നും പൎവ്വതമതി എന്നും പേരുള്ള രണ്ടു വിശേഷ കല്ലുകൾ അലങ്കാര
ത്തിന്നായിട്ടു പതിച്ചിരുന്നു. എന്നാൽ ആ രാജാവിന്റെ പടയാളികൾ
അവനെ ചതികുല ചെയ്തു ഭണ്ഡാരശാല മുതലായവറ്റെ കൊള്ളയിട്ട
പ്പോൾ മേല്പറഞ്ഞ 3) രത്നങ്ങളെയും കവൎന്നു കൈക്കലാക്കി. ആ സമയം
ശാപുർ എന്നു പേരുള്ള ഒരു അൎമ്മിന്യനും അവന്റെ രണ്ടു അനുജന്മാ

*ശാപുർ, സാബുർ എന്ന പാൎസ്സിപേർ വിലാത്തിഭാഷകളിൽ സപോരെസ് (sapores)
എന്നു മാറി വന്നു. 1) Moscow. 2) Orloff. 3) ക്രി. ആ. 1747

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/52&oldid=187986" എന്ന താളിൽനിന്ന് ശേഖരിച്ചത്