താൾ:CiXIV131-6 1879.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

ന്മാർ ഞങ്ങളെ പഠിപ്പിപ്പാൻ ഉണ്ടായിരുന്നു. അവരുടെ മൂലമായിട്ടും ക
ൎത്താവിന്റെ കാൎയ്യങ്ങളെ ഞാൻ വളര പഠിച്ചു. തക്കർ സായ്പവൎകളും ച
ൎച്ചമിശിയോൻ സംഘവും എനിക്കു ചെയ്തിരിക്കുന്ന അനേകം ഉപകാര
ങ്ങൾ നിമിത്തം ഞാൻ അവൎക്കു ഏറ്റവും നന്ദിയുള്ളവൻ ആകുന്നു. ക
ൎത്താവു അവരുടെ വേലയെ അധികമധികമായി വൎദ്ധിപ്പിക്കുമാറാകട്ടേ.
മദ്രാസിയിലും എനിക്കു വളര അധൈൎയ്യത്തിന്നും പരീക്ഷകൾക്കും എട
ഉണ്ടായി. ഒരു ദൃഷ്ടാന്തം പറയാം: ഒരു ദിവസം ഞാനും മാരാമണ്ണ മാ
ത്തനും (ഇപ്പോൾ മാർ അധനാസ്യൻ) വൈകുന്നേരം നടപ്പാൻ പോയി
വരുമ്പോൾ ഞങ്ങളുടെ പള്ളിക്കൂടത്തിന്റെ തെക്കേ വീട്ടിന്റെ മുകളിൽ
രണ്ടു സായ്പന്മാർ കസേല ഇട്ടിരുന്നു സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങ
ളെ കണ്ട ഉടനെ: കുട്ടികളെ അകത്തു വരുവിൻ നിങ്ങളെ കാണ്മാൻ ഞ
ങ്ങൾക്കു വളര സന്തോഷം എന്നു വിളിച്ചു പറഞ്ഞു. ഞങ്ങൾ കോണി
ക്കൽ ചെന്ന ഉടനെ മേല്പറഞ്ഞ രണ്ടു സായ്പന്മാരും വന്നു സന്തോഷാ
ശ്രുക്കളോടെ ഞങ്ങൾക്കു കൈ തന്നു അകത്തു കൂട്ടിക്കൊണ്ടു പോയി ഇരു
ത്തി യേശുവിന്റെ സ്നേഹത്തെ കുറിച്ചു പറഞ്ഞു തുടങ്ങി. ഞാൻ ആ
ശ്ചൎയ്യപ്പെട്ടു. ഇങ്ങിനെയുള്ള വാക്കിനെ ഞാൻ മുമ്പെ ഇത്ര സ്പഷ്ടമായി
ട്ടു കേട്ടിട്ടില്ലല്ലോ. യേശുവിന്റെ സ്നേഹം ഇത്ര വലിയതു അല്ലോ എന്നു
വിചാരിച്ചു കരഞ്ഞു. രാത്രി ഒമ്പതു മണിയോളം ഇങ്ങിനെ ഓരോന്നി
നെ പറഞ്ഞു പിന്നത്തേതിൽ പ്രാൎത്ഥിച്ചു ഞങ്ങളെ പറഞ്ഞയക്കയും
ചെയ്തു. വീട്ടിൽ വന്നാറെ നമുക്കു ഇത്രസ്നേഹം കാണിച്ചവർ ആർ എ
ന്നു ചോദിച്ചതിന്നു അനൎസ്സൊൻ ജൊൻസ്തൻ ഈ രണ്ടു സായ്പന്മാർ എ
ന്നറിഞ്ഞു. ഇതു നിമിത്തം പിറ്റേ ദിവസം ഞങ്ങൾക്കു നല്ല ശാസന കി
ട്ടി എങ്കിലും കൂട്ടാക്കാതെ സമയം ഉള്ളപ്പോൾ ഒക്കയും അവിടേ പോയി
അവരുടെ ബുദ്ധിയുപദേശം കേൾക്കും. ആ വിശുദ്ധന്മാർ ഇപ്പോൾ മ
രിച്ചുപോയി എങ്കിലും അവരുടെ ഉപദേശങ്ങളും സ്നേഹവും എന്റെ ഹൃ
ദയത്തിൽ ഇന്നും ഉണ്ടു. യേശുവിനെ കുറിച്ചു ഒരുവൻ പറയുന്നതു കേ
ൾക്കാം മറെറാരുവൻ പറയുന്നതു കേൾക്കരുതു എന്നു പറയുന്നതു എന്തു;
അതു ശരിയല്ല എന്നു എനിക്കും തോന്നി. യേശുവിനെ സ്നേഹിക്കുന്നവ
രെ ഞാൻ സ്നേഹിക്കും അവരോടു സഹവാസവും ചെയ്യും അവരുടെ വി
ശ്വാസത്തിന്റെ അവസാനത്തെ നോക്കി പഠിപ്പാനും നോക്കും സഭ
എന്നുള്ള പേർ അല്ല രക്ഷിക്കുന്നതു എന്നും മറ്റും ഞാനും വിചാരിച്ചു
പുറത്തു പറഞ്ഞതും ഇല്ല.

ഇങ്ങനേ മൂന്നു സംവത്സരം കഴിഞ്ഞ ഉടനെ എന്റെ ഉപകാരിയാ
യ തക്കർ സായ്പു വിലാത്തിക്കു പോകുന്ന സമയം എന്നെയും മറ്റു ചില
രോടു കൂട ചൎച്ചമിശിയോന്റെ സ്കൂളിലേക്കു പഠിപ്പാനായി അയച്ചു.

3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/51&oldid=187984" എന്ന താളിൽനിന്ന് ശേഖരിച്ചത്