താൾ:CiXIV131-6 1879.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

ലും ഈ വഴി തന്നെ സത്യം എന്നു എനിക്കു ബോദ്ധ്യം ഉണ്ടാകയാൽ എ
ന്റെ പരിഭ്രമം വേഗത്തിൽ തീൎന്നു സന്തോഷിച്ചു. അനന്തനോ അല്പം
ഒരു കഷ്ടം വരുമ്പോൾ ഒക്കയും ദാവീദ് പറഞ്ഞതു സത്യം എന്നു പല
പ്പോഴും എന്നോടു പറഞ്ഞിട്ടുണ്ടു. ഒടുവിൽ അയ്യാൾ സുറിയാണിക്കൂട്ട
ത്തിൽ പോയി ചേൎന്നു മിക്കവാറും അവിശ്വാസിയായി മരിക്കയും ചെയ്തു
കഷ്ടം. എന്നെ താങ്ങി നിറുത്തിയ കൈ അപ്പോൾ ഞാൻ അറിഞ്ഞി
രുന്നില്ല എങ്കിലും ഇപ്പോൾ അറിഞ്ഞു കൎത്താവിനെ സ്തുതിക്കുന്നു. ഇങ്ങി
നെ ഞാൻ രണ്ടു വൎഷത്തിൽ അധികം കൊച്ചിയിൽ തന്നെ രിദ്സ്ദേൽ
സായ്പിന്റെ അടുക്കൽ പാൎത്തു. എന്നാലും ഈ സമയങ്ങളിൽ എന്റെ
പഠിത്വം മിക്കവാറും വിട്ടുപോയി സായ്പു അവൎകൾക്കു മറ്റുള്ള പ്രവൃത്തി
കൾ നിമിത്തം എന്നെ നോക്കുവാൻ എട ഉണ്ടായതുമില്ല. ഇക്കാലത്തു
എല്ലാം ഞാൻ കൎത്താവിനെ അറിഞ്ഞു സേവിക്കേണ്ടുംപ്രകാരം സ്പഷ്ട
മായി അറിഞ്ഞിരുന്നില്ല എങ്കിലും വചനം വായിപ്പാനും പള്ളിയിൽ
പോവാനും അറിഞ്ഞേടത്തോളം മറ്റുള്ളവരോടും പറയേണ്ടതിനും വള
ര ആഗ്രഹം ഉണ്ടായിരുന്നു. പലപ്പോഴും സായ്പിന്റെ ആളുകളിൽ ചില
രെ വിളിച്ചംകൊണ്ടു ചുറ്റും പോയി ജനങ്ങളെ യേശുവിന്റെ അടുക്ക
ലേക്കു വിളിക്കും എന്റെ പുതിയ വേദത്തെ കുറിച്ചു വല്ലവരും ഏതെങ്കി
ലും ചോദിച്ചാൽ ഉത്തരം അറിഞ്ഞില്ല എങ്കിൽ വളര കുണ്ഠിതവും ഉ
ണ്ടായി. എന്തെന്നു ഞാൻ ആ സമയത്തു അറിഞ്ഞിട്ടും ഇല്ല കേട്ടിട്ടും
ഇല്ല. സാധാരണ പ്രാൎത്ഥനാപുസ്തകവും കോട്ടയത്തു അച്ചടിച്ച കുഡും
ബപ്രാൎത്ഥന എന്ന പുസ്തകവും നോക്കി വായിച്ചിട്ടു എനിക്കു തൃപ്തി വ
രായ്കയാൽ സ്നേഹിതനായ യോസേഫ് ഫേൻ എന്ന ആളെ കണ്ടു എ
ന്റെ മനസ്സു പറഞ്ഞപ്പോൾ അയ്യാൾ പറഞ്ഞതു; ദൈവം പുസ്തക
ത്തിൽ അല്ല നോക്കുന്നതു ഹൃദയത്തിൽ അത്രേ. പള്ളിയിൽ പോകു
മ്പോൾ എല്ലാവരും ചെയ്യുന്നതുപോലെ പുസ്തകം നോക്കിക്കൊള്ളൂ; പ്രാ
ൎത്ഥിക്കുമ്പോൾ ഹൃദയത്തിൽ പ്രാൎത്ഥിച്ചുകൊള്ളൂ. ഈ വാക്കു എനിക്കു സ
ന്തോഷമായി അന്നു മുതൽ അങ്ങനെ ആചരിച്ചുപോന്നു വളര സന്തോ
ഷവും ഉണ്ടായി. പഠിക്കേണം എന്നു സായ്പിനോടു പറയുമ്പോൾ കട
ലാസ്സു എടുത്തു തന്നു പ്രസംഗം എഴുതുവാൻ പറയും. ഇതു കുരുടനോടു
തന്നെ നടപ്പാൻ പറയുന്നതുപോലെ എന്നു വിചാരിച്ചു നന്നേ ക്ലേശി
ച്ചു. ദൈവവേല തന്നെ ചെയ്വാൻ എനിക്കു ആഗ്രഹം ഉണ്ടാകയാൽ
൧൮൩൭ മെയിമാസത്തിൽ ഞാൻ സായ്പിനോടു അനുവാദം വാങ്ങിക്കൊ
ണ്ടു പഠിപ്പാനായി മദ്രാസിക്കു പോയി തക്കർ സായ്പിന്റെ സഹായ
ത്താൽ ബിഷോഫ് കൊറിയുടെ ശ്രമർ സ്കൂളിൽ ആക്കി മൂന്നു സംവത്സ
രം അവിടേ പഠിച്ചു. ഇവിടേ ദൈവകൃപയാൽ ഭക്തിയുള്ള രണ്ടു സായ്പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/50&oldid=187982" എന്ന താളിൽനിന്ന് ശേഖരിച്ചത്