താൾ:CiXIV131-6 1879.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

അതു കേൾവിത്തുള (ശ്രോത്രദാരം) അത്രേ. അതിന്റെ നേരെ കീഴിൽ
ആണിചേലിൽ മുന്തുന്ന എല്ലിന്നു ചെന്നിയാണി 23) എന്നു പറയുന്നു.

c. കല്ലിച്ച അംശം 24). ആയതു ഏറ്റവും അടുപ്പും കടുപ്പവും പൂ
ണ്ടു കേൾവിത്തുളയുടെ മുമ്പിൽ കിടക്കുന്നു 25).

൨. കടുന്തുടിയെല്ലു ഒന്നു 26). അതിന്റെ രൂപം പറക്കുന്ന പാപ്പാ
ത്തിയോടോ പറക്കുന്ന നരിച്ചീറിനോടോ ഒക്കും എന്നു പറയാം. വലിയ
ഇറകു രണ്ടും മുമ്പോട്ടും ചെറിയവ രണ്ടും വഴിയോട്ടും പിരിഞ്ഞു ചേരുന്നു.
തലയോട്ടിന്റെ അടിയിൽ കിടക്കുന്ന ഈ എല്ലു മണ്ടയുടെ എല്ലാ എല്ലു
കളും മുഖത്തിന്റെ ചിലതും എത്രയും ഉറപ്പായിട്ടു തമ്മിൽ ഏച്ചുകളയേ
ണ്ടതിന്നു കടുന്തുടി പടിവുള്ളതാകുന്നു 27).

൩. അരിപ്പയെല്ലു ഒന്നു 28). അതു കൺതടങ്ങളുടെ ഇടയിലും മൂ
ക്കിൻ മുരട്ടിന്റെ പിമ്പുറത്തും കിടക്കുന്നു. പെരുത്തു തുളയുള്ളതുകൊണ്ടു
അരിപ്പയെല്ലു എന്നു പേരുണ്ടായി. ആയതു വിശേഷിച്ചു ഘ്രാണനര
മ്പിൻ കിഴങ്ങിന്നു ആധാരം. ഈ എല്ലിന്നു ജാതിപത്രിയോടൊത്ത ചുരു
ളുകൾ ഉണ്ടു 29).

(ശേഷം പിന്നാലെ.)

WHAT IS HINDUISM?

ഹിന്തുമതമെന്തു?

I. ഹിന്തുമതപ്രമാണങ്ങൾ

ഹിന്തുമതമെന്തു എന്ന ചോദ്യത്തിന്നു എളുപ്പത്തിൽ ഉത്തരം പറവാൻ
കഴികയില്ല. ഹിന്തുക്കൾ പല മതഭേദികളായി പിരിഞ്ഞു വെവ്വേറെ ദേ
വന്മാരെ വണങ്ങിയും, നാനാവിധം വഴക്കങ്ങളെ ആചരിച്ചും വരുന്നതി
നാൽ അവരുടെ യഥാൎത്ഥവിശ്വാസം ഇന്നതെന്നു തീൎത്തു പറവാൻ ആ
വതില്ലതാനും; എന്നാൽ കാൎയ്യം ഉറ്റാരായുമളവിൽ നാലു വേദം ആറുശാ
സ്ത്രം പതിനെട്ടു പുരാണം എന്നിവയത്രെ ഹിന്തുക്കളുടെ വിശ്വാസത്തി
ന്നു പ്രമാണങ്ങൾ എന്നു കാണുന്നു.

22). The mastoid portion. 23). The styloid process. 24) The petrous portion. 25) ഓ
രോ ചെന്നിയെല്ല ഐയഞ്ചു എല്ലുകളോടു ഏച്ചുവരുന്നതാവിതു: പിരടിയെല്ലൊന്നു, മതിലെ
ല്ലൊന്നു, കടുന്തുടിയെല്ലൊന്നു, താണ അരവെല്ലൊന്നു, തുന്തയെല്ലൊന്നു. ഓരോ ചെന്നിയെല്ലോ
ടു പതിന്നാലീതു ദശപ്പുകൾ പറ്റിച്ചു കാണാം. 26) Sphenoid bone (os sphenoides). 27) കടു
ന്തുടിയെല്ലോടു തനിച്ച തലയോട്ടിന്റെ ഏഴു എല്ലുകളും മുഖത്തിന്റെ അഞ്ചു എല്ലുകളും ആകേ
പന്ത്രണ്ടു എല്ലുകൾ ഏച്ചു വരുന്നു. [മുഖത്തിന്റെ എല്ലുകളോ: തുന്തയെല്ലു രണ്ടു, അണ്ണാക്കെല്ലു
രണ്ടു (plate bones), കൊഴുവെല്ലു ഒന്നു (vomer)], കടുന്തുടിയെല്ലിൽ പന്ത്രണ്ടു ഇണ (ജോടു) ദശ
പ്പുകൾ ഉറെച്ചു കിടക്കുന്നു. 28). Ethmoid bone (os ethnoides). 29) അരിപ്പയെല്ലു മണ്ടയുടെ
നെറ്റിയെല്ലോടും കടുന്തുടിയെല്ലോടും അല്ലാതെ മുഖത്തിന്റെ പതിനൊന്നു എല്ലുകളോടു ചേ
രുന്നു. മുഖത്തിന്റെ എല്ലുകൾ ആവിതു: മൂക്കെല്ലു രണ്ടു, മേലേത്ത അരവെല്ലു രണ്ടു, കണ്ണീരെ
ല്ലു രണ്ടു, അണ്ണാക്കെല്ലു രണ്ടു, ചല്ലയെല്ലു രണ്ടു (the inferior turbinated), കൊഴവെല്ലൊന്നു എന്നി
വ തന്നേ. അരിപ്പയെല്ലോടു യാതൊരു ദശപ്പും പറ്റിച്ചിട്ടില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/31&oldid=187939" എന്ന താളിൽനിന്ന് ശേഖരിച്ചത്