താൾ:CiXIV131-6 1879.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

പിരടിയെല്ലിന്റെ പെരുന്തുളയിൽ മുതുകെല്ലു കടന്നശേഷം തലെക്കു
മൂങ്കനം ഏറുകകൊണ്ടു തലയെ നിവിൎത്തി നിൎത്തുവാൻ പിരടിയെല്ലിൽ
നിന്നു മുതുകെല്ലോളം ചെല്ലുന്ന ഉറപ്പുള്ള ദശപ്പുകൾ പറ്റിച്ചിരിക്കുന്നു.
പിരടിയെല്ലിനെ പിരടിയിൽ തൊട്ടു നോക്കിയാൽ ഒരു മുനമ്പും 11) അ
വിടെനിന്നു പെരുന്തുളയോളം ഉള്ളിലേക്കു ചെല്ലുന്നു ഒരു പരമ്പും 12) മുന
മ്പിന്റെ ഇരുപുറത്തു മേലേ വളഞ്ഞ ഏരിയും അതിൽനിന്നു മുക്കാൽ
അംഗുലം കീഴോട്ടു താഴേ വളഞ്ഞ ഏരിയും സ്പൎശ്ശിച്ചറിയാം 13). ആ ഏരി
കളിൽ തന്നെ ആ ദശപ്പുകൾ ഒട്ടിച്ചു കിടക്കുന്നു. മണ്ടയെ മുതുകെല്ലോടു
(നെടുമുള്ളാടു) ദശപ്പുകളെകൊണ്ടു ഉറപ്പായിട്ടു ഘടിപ്പിപ്പാൻ പെരുന്തു
ളയുടെ മുമ്പോട്ടു നോക്കുന്ന പാതിയിൽ ഇരുപുറത്തു ഒരു വക വക്കു മു
ഴെച്ചു നില്ക്കുന്നു 14). ഉറക്കു, ആലസ്യം, ബോധക്കേടു എന്നിവറ്റിൽ ചി
ത്തശക്തികൾ അടങ്ങീട്ടു ദശപ്പുകൾ തളരുമ്പോൾ തല തന്നാലേ നെ
ഞ്ഞോടു തൂങ്ങുന്നതുകൊണ്ടു മേൽ പറഞ്ഞതിന്നു തുൻപുണ്ടാകും 15).

2. കീഴേത്ത നാലു എല്ലുകൾ പിടിയില്ലാത്ത തൊടുപ്പയുടെ ഭാഷ
യിൽ കാണാം.

൧. ചെന്നിയെല്ലുകൾ രണ്ടു 16). അതിൽ ഓരോന്നിന്നു മുമ്മൂന്നു
പങ്കുണ്ടു.

a.) ഞെറിവുള്ള അംശം 17). ആയതു ചെന്നിവരമ്പിന്റെ മീതെ
തന്റെ തന്റെ മതിലെല്ലിലേ ഞെറിവോടു ചേരുന്നു അല്ലയെങ്കിൽ മതി
ലെല്ലിനെ കടന്നു വരുന്നു 18). ൟ ഞെരിവുള്ള അംശത്തിന്റെ പുറത്തു
ചെന്നി ദശപ്പിന്റെ മാംസനാരുകൾ 19) പിടിച്ചു കിടക്കുന്നു. ചെന്നി
വരമ്പു തുന്തയെല്ലോടു 20) ഏച്ചിരിക്കുന്നതു കൂടാതെ താടിയെല്ലിന്റെ 21)
ദശപ്പും അതിനോടു ചേരുന്നു.

b. മുലപോലേത്ത അംശം 22) മൂലരൂപത്തിൽ കാതിന്റെ വഴി
യെ അൎദ്ധവൃത്തത്തിൽ മുഴെച്ചിരിക്കുന്നതിനാൽ ഈ പേർ ഉണ്ടായി. പരു
പരുത്ത മേലായി ചോരക്കുഴലുകൾ കടപ്പാൻ പല വിധത്തിൽ തുളഞ്ഞി
രിക്കുന്നു; അതിന്റെ ഉള്ളിൽ ഏറിയ കള്ളികൾ ശ്രവണേന്ദ്രിയത്തിന്നു വേ
ണ്ടി കിടക്കുന്നു. ചെന്നി വരമ്പിന്റെ നടുവിൽ താഴേ ഒരു തുളയുണ്ടു.

11) The external occipital protuberance (ചുങ്കി, എരുത്തു). 12) The spine. 13). The
superior and the inferior curved line (എരി = വരമ്പു, തിണ്ടു). 14) The condyle of the right
and left side. 15) പിരടിയെല്ലു ആറു എല്ലുകളോടു ഏച്ചു വരുന്നതാവിതു: രണ്ടു മതിലെല്ലു
കളും രണ്ടു ചെന്നിയെല്ലുകളും ഒരു കടുന്തുടിയെല്ലും നെടുമുള്ളിന്റെ മുതുതലയായ ആധാരയെ
ല്ലും (atlas) എന്നിവ തന്നെ. പിരടിയെല്ലോടു പതിമൂന്നു ഇണ (ജോടു) ദശപ്പുകൾ പറ്റിച്ചു
കിടക്കുന്നു. 16) Temporal bone (os temporale). 17) The squamous portion. 18) overlap.
19) Fleshy fibres. 20) Malar bone. 21) Lower jaw.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/30&oldid=187936" എന്ന താളിൽനിന്ന് ശേഖരിച്ചത്