താൾ:CiXIV131-6 1879.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

രോ ചെന്നിയെല്ലു ഒരു വിധം ഞെറിവുള്ള ഓരായത്താൽ തമ്മിൽ പറ്റി
കൂടുന്നു 6). ആ സ്ഥലത്തു മതിലെല്ലുകൾക്കും ചെന്നിയെല്ലുകൾക്കും ഞെ
റിവുണ്ടു 7). ൟ എല്ലിന്റെ രൂപം ഏകദേശം വാകക്കുരുവിനോടൊക്കും.
അതിന്റെ ഉൾഭാഗത്തു പടം കണക്കേ ചോരക്കുഴലുകൾ പരന്നു ഒന്നി
ച്ചു ചേരുന്നു.

൩. പിരടിയെല്ലു ഒന്നു 8). മണ്ടയുടെ പിന്നിലുള്ള ൟ എല്ലു
രണ്ടു മതിലെല്ലുകളോടു പല്ലേപ്പിനാൽ ഉണങ്ങി വരുന്നു. അതു നെറുക
(വിളിമ്പിൽ) നിന്നു 9) വളഞ്ഞു മുതുകെല്ലിന്റെ മുതുതലയെ കൈക്കൊണ്ടു,
ഉള്ളോളം ചെല്ലുന്നതിനാൽ തലയോട്ടിന്നു അടികണക്കേ ഇരിക്കുന്നു.
നെട്ടെല്ലിനെ കടിപ്പിക്കുന്ന വലിയ തുള 10) നിമിത്തം ആ എല്ലു ഏകദേ
ശം വായും മൂലയും തേഞ്ഞ പടന്നയുടെ രൂപത്തിൽ കാണുന്നു. ആ
വന്തുള കൂടാതെ ഏറിയ ചെറിയ ദ്വാരങ്ങളും ഉണ്ടു. അവറ്റിൽ കൂടി ഉട
ലിൽനിന്നു തലച്ചോറ്റിൽ ഓരോ ചോരക്കുഴലുകളും നരമ്പുകളും കയറി
കിഴിഞ്ഞു വരുന്നു.

ആയതും ൟ ചിത്രത്തിൽനിന്നു നന്നായി വിളങ്ങും.

6) ഓരോ മതിലെല്ലു ഐയഞ്ചു എല്ലുകളെ ഏച്ചുകൊള്ളുന്നതാവിതു: മറുമതിലെല്ലൊന്നു, പി
രടിയെല്ലൊന്നു. നെറ്റിയെല്ലൊന്നു, ചെന്നിയെല്ലൊന്നു, കടുന്തടിയെല്ലൊന്നു. ഓരോ മതിലെ
ല്ലോടു ഓരോ ദശപ്പു മാത്രം പറ്റിയിരിക്കുന്നു. 7) (Squamous border) bevelled edge. 8) Oc
cipital bone (os occipitis പിരടിയെല്ലു). 9) Crown of the head (vertex). 10) The foramen
magnum (പെരുന്തുള).

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/29&oldid=187934" എന്ന താളിൽനിന്ന് ശേഖരിച്ചത്