താൾ:CiXIV131-6 1879.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

പാലത്തിന്റെ മുരടും ഇരുപുറത്തേ കൺതടത്തിൽ പുറത്തേ കോണി
ന്റെ ഏപ്പും തുടങ്ങി നെറ്റിത്തടം3) അടക്കി നെറുക. വിളിമ്പോളവും
അതിൽ കടിപ്പിച്ച രണ്ടു മതിലെല്ലുകളോളവും ചെല്ലുന്നു. രണ്ടു കൺ
തടത്തിന്റെ മേലേ വളരും മൂക്കിൻ പാലത്തിന്റെ മുരടും അതിനാൽ
ഉണ്ടാകുന്നു4). ൟ എല്ലിന്നു ഏകദേശം ഞണ്ടോടിന്റെ വടിവുണ്ടു.

൨. മതിലെല്ലുകൾ രണ്ടു5). ഇവ മണ്ടയുടെ നടുവിൽ തന്നേ.
മുൻപുറത്തേ നെറ്റിയെല്ലും പിമ്പുറത്തേ പിരടിയെല്ലും എന്നിവറ്റിൻ
നേരേ നടുവിൽ മുകന്താഴം പോലേ നെറുകയുടെ വിളിമ്പു നീണ്ടു കിട
ക്കുന്നു. ചായ്പിന്നു തുല്യമായി രണ്ടെല്ലുകൾ ഒന്നു മണ്ടയുടെ വലത്തും
മറ്റതു അതിന്റെ ഇടത്തും നെറ്റിയെല്ലിന്നും ഏപ്പായി നെറുകവിളി
മ്പിൽ തമ്മിൽ ഏച്ചു വരുന്നു. ഇരുമതിലെല്ലുകളോടു മണ്ടയുടെ അടി
യിൽ കിടക്കുന്ന കടുന്തുടിയെല്ലിന്റെ ഓരോ ഇറുകു ചേരുകയല്ലാതെ ഓ

3) Forehead. 4) നെറ്റിയെല്ലോടു ഏച്ചു വരുന്ന എല്ലുകൾ പന്ത്രണ്ടു; അവ ആവിതു: മ
തിലെല്ലുകൾ രണ്ടു, കടുന്തുടിയെല്ലു ഒന്നു, അരിപ്പയെല്ല ഒന്നു, മൂക്കിന്റെ എല്ലുകൾ രണ്ടു, മേ
ലേത്ത അരവെല്ലു രണ്ടു (superior maxillary), കണ്ണീരെല്ലു രണ്ടു (lachrimal), തുന്തയെല്ല രണ്ടു
(malar). നെറ്റിയെല്ലോടു രണ്ടു ഇണ (ജോടു) ദശപ്പുകളും ചേൎന്നു വരുന്നു. 5) Parietal bone
(os parietale, ഭിത്തിയെല്ലു, നെറുകയെല്ലൂ).

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/28&oldid=187932" എന്ന താളിൽനിന്ന് ശേഖരിച്ചത്