താൾ:CiXIV131-6 1879.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

No. 7.

THE DECALOGUE

THE FOURTH COMMANDMENT

ദശവാക്യാമൃതം

അഞ്ചാം പൎവ്വം

നാലാം കല്പന: സസ്ഥനാളിനെ ശുദ്ധികരിപ്പാൻ ഓൎക്ക!

യഹോവയായ ദൈവം ഞായറാഴ്ചയെ മനുഷ്യൎക്കു സ്വസ്ഥനാളാ
യി കല്പിച്ചിരിക്കുന്നു. അതിനെ സസ്ഥനാളായി ശുദ്ധീകരിപ്പാൻ
ഓൎക്ക എന്നതോ: ദേഹദണ്ഡം ഒന്നും ചെയ്യാതെയും ലൌകിക കാ
ൎയ്യങ്ങളെ ചിന്തിക്കാതെയും ശുദ്ധമുള്ള വേദധ്യാനത്തിലും പരമ വ
സ്തുക്കളിലും കരുത്തു വെച്ചു മനസാ വാചാ കൎമ്മണാ നിൎദോഷമാ
യി നടക്കുന്നതും തന്നേ. അന്നു വാങ്ങുക വില്ക്കുക തുടങ്ങിയ ന്യായമാ
യ തൊഴിലുകളെ നടത്താതെയും എന്നും അരുതാത ദുഷ്കൎമ്മങ്ങളും
നിന്ദ്യ പ്രവൃത്തികളുമായിരിക്കുന്ന പകിടകളി ചട്ടികളി ചൂതുകളി
കത്തുകളി കോഴി കൊത്തിക്ക നൃത്തം ചെയ്ക മദ്യപിക്ക മുതലായവ
റ്റെയും നേരമ്പോക്കായ നായാട്ടു ഏട്ടെറിയുന്നതു നായും പുലിയും
കളിക്കുന്നതു വാരക്കളി മുതലായവ ചെയ്യാതെയും ദേഹാത്മാക്കൾ
സ്വസ്ഥമായി ദൈവവചനത്തെ ധ്യാനിക്കയും പ്രാൎത്ഥിക്കയും രാജാ
ധിരാജാവായ ദൈവത്തെ ഉപാസിച്ചു അവന്റെ അനുഗ്രഹത്തെ
പ്രാപിക്കയും വേണ്ടതു.

"സ്രഷ്ടാവായ ദൈവം സ്വസ്ഥനാളിനെ (ശബ്ബത്തു നാളിനെ)
അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു." ആകയാൽ ആയതു മനു
ഷ്യൎക്കു ഉപകരിക്കേണ്ടതു. എന്നാൽ മരുഭൂമിയാകുന്ന ലോകത്തിൽ
സഞ്ചരിക്കുന്നവർ സസ്ഥനാളിന്റെ അനുഗ്രഹത്തെ അനുഭവി
ക്കാഞ്ഞാൽ തങ്ങൾ വങ്കാട്ടിൽ വഴി തെറ്റി ഉഴന്നു വലഞ്ഞു നട
ക്കുന്നവൎക്കു സമം.

"എന്റെ സ്വസ്ഥനാളിനെ ശുദ്ധീകരിപ്പിൻ! ഞാൻ അത്രേ
നിങ്ങളുടെ ദൈവമെന്നു നിങ്ങൾ അറിയേണ്ടതിന്നു അതു നിങ്ങൾ്ക്കും
എനിക്കും അടയാളമായിരിക്കും" എന്നു ദൈവത്തിൻ അരുളപ്പാടു. ഈ
കുറിയെ കൈക്കൊള്ളാത്തവർ പശുപ്രായരായി എന്തോ ഏതോ
എന്നു വെച്ചു പരനേ മറന്നു സത്യവിശ്രാമം എന്തെന്നറിയാതെ കെ
ട്ടുപോകും. ആദികാലങ്ങളിലേ ക്രിസ്ത്യാനർ ഞായറാഴ്ചയിൽ പള്ളി
ക്കു പോകുന്ന തങ്ങളുടെ മക്കൾക്കു വസ്ത്രങ്ങളെ ഉടുപ്പിക്കുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/253&oldid=188424" എന്ന താളിൽനിന്ന് ശേഖരിച്ചത്