താൾ:CiXIV131-6 1879.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

No. 6.

THE DECALOGUE

THE THIRD COMMANDMENT

ദശവാക്യാമൃതം

നാലാം പൎവ്വം.

മൂന്നാം കല്പന: "നിന്റെ ദൈവമായ യഹോവായുടെ നാമം
വൃഥാ എടുക്കരുതു." ദൈവനാമത്തെ വൃഥാ എടുക്കുന്നതോ: ഭയഭ
ക്തിയുള്ള വിചാരവും ധ്യാനവും കൂടാതെയോ ദുഷിപ്പാൻ മാത്രമോ
ദൈവനാമത്തെ പ്രയോഗിച്ചാൽ അതിനെ വെറുതേ എടുക്കുന്നു.
ൟ പാപം വിശേഷിച്ചു ൟ നാട്ടിൽ അധികം നടപ്പായിരിക്കുന്നു.
ഏതുപ്രകാരത്തിൽ എങ്കിലും ദൈവനാമത്തെ സ്മരിക്ക മാത്രം ചെ
യ്താൽ അതു വലിയ പുണ്യമാകുന്നു. തീയിൽ പുല്ലു മുതലായ ച
ണ്ടികൾ എരിഞ്ഞു പോകുംപോലെ തന്നെ ദൈവനാമത്തെ ഉ
ച്ചരിക്കുന്നതിനാൽ എല്ലാ പാപങ്ങൾ കത്തിക്കാളി പോകുന്നു
പോൽ. ദൈവത്തിൻ പരിശുദ്ധനാമം തീ കണക്കേ ഇരിക്കുന്നു എ
ന്നു വരികിൽ അതു പാപിയെ അനത്താതെ പാപത്തെ മാത്രം ദ
ഹിപ്പിച്ചു കളുയുമോ? കുറ്റക്കാരൻ ഏതും അനുഭവിക്കാതെ കുറ്റ
ത്തിനു മാത്രം ശിക്ഷ വരുന്നതെങ്ങനേ? പവിത്ര പരഞ്ജ്യോതിയാ
യ ദൈവം പാപിയെ ദഹിപ്പിക്കുന്ന അഗ്നി ആകുന്നു സത്യം; അശു
ദ്ധപാപി താൻ ചെയ്ത പാപത്തിനായി ദുഃഖിച്ചു മനം തിരിയാ
തെ ദൈവനാമത്തെ വൃഥാ ഉച്ചരിക്കു മാത്രം ചെയ്താൽ അവൻ വി
ളക്കത്തേ പാറ്റയോടു ഒക്കുകേയുള്ളു.

ഭയഭക്തിയറ്റ ചിന്തയോടേ ദൈവനാമത്തെ ചൊല്ലന്നതു ധൎമ്മ
ലംഘനമാകുന്നെങ്കിൽ വിഗ്രഹങ്ങളെ ദൈവം എന്നു വെച്ച പൂജി
ച്ചു തൊഴുന്നതു ഏറ്റവും വലിയ പാപം തന്നെ.

ദുരുപയോഗത്തിന്നായിട്ടും കൂടെ ദൈവനാമത്തെ വെറുങ്ങനെ
എടുക്കാം അതോ: ശപിക്ക പ്രാവുകളെ കള്ളസ്സത്യം ചെയ്ക ക്ഷുദ്രം ചെ
യ്ക കളവു പറക ചതിക്ക എന്നിങ്ങനെ പല ദോഷങ്ങൾക്കായിട്ടു
ദൈവനാമത്തെ ഭയവും ശങ്കയും കൂടാതെ ഉച്ചരിക്കുന്തോറും ദൈവ
നാമം വൃഥാ എടുത്തു ദോഷം ചെയ്യുന്നു. ഇങ്ങിനേയുള്ള അഹമ്മതി
മഹാപാപവും നരകയോഗ്യവുമത്രേ.

"നാവു ചെറിയ അവയവമെങ്കിലും വമ്പു കാട്ടുന്നതു; ഇതാ കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/249&oldid=188417" എന്ന താളിൽനിന്ന് ശേഖരിച്ചത്