താൾ:CiXIV131-6 1879.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 233 —

2. കാറ്റുള്ള ദേശം

രാത്രിയിൽ ക്ലേശം.
രാവിലെ ഇമ്പമിതാ
ഭാനുവിളങ്ങി
വാനം തിളങ്ങി
മോദിക്ക രക്ഷസദാ

3. ഓളങ്ങളൂടെ
ജ്വാലയിൽ കൂടെ
താങ്ങുന്നു ദൈവം എന്നെ
തൂണുകൾ ആടും
പൂക്കളും വാടും
സാധുവെ അഞ്ചരുതേ!

4. കണ്ണുതുറന്നു
വീൎയ്യനോ വന്നു
വാൎദ്ധിയിൽ നടക്കുന്നോൻ
അല്പവിശ്വാസി
സത്രനിവാസി
യേശുവൊ ജീവിക്കുന്നോൻ

5. കാൽപിഴച്ചാലും

താണുപോയാലും
മേപ്പെട്ടു നോക്കുക നീ
കാറു തെളിഞ്ഞു
ഖേദം ഒഴിഞ്ഞു
പ്രേമത്തിൽ പാളുന്നു തീ.

6. കേൾക്കുക താത
ജീവന്റെ നാഥ
ദ്വേഷിയേ ആട്ടിക്കൊൾ്വൂ
വാഗ്ദത്തം തന്നു
ശാന്തതവന്നു
രാജിതകൃപചെയ.

7. ചിത്രം നിൻവമ്പു
ജീവൻ നിൻഅമ്പു
സാന്ത്വനം താൻ ചൊല്ലുകേ
യേശുവിൻ ശക്തി
തേമ്പാത്ത ഭക്തി
ദാസനിൽ സാധിക്കുകേ L. J. Frohnmeyer.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

I. RELIGIOUS RECORD വൈദികവൎത്തമാനം

THE JUBILEE-SINGERS മഹോത്സവഗീതക്കാർ

(൨൧൪ാം ഭാഗത്തേ തുടൎച്ച)

6. The first singing Trip ഒന്നാം ഗായനയാത്ര.

നിത്യാഭ്യാസത്താൽ ആനയെ എടുക്കാം എന്നും തെളിഞ്ഞ പാട്ടുകാരെകൊണ്ടു മാലോ
കൎക്കും സമ്മതം വരുത്താം എന്നും ഹ്വൈത്ത് സായ്വ് നിശ്ചയിച്ചു തന്റെ ശിഷ്യന്മാൎക്കു
നല്ല പ്രാപ്തിയെ വരുത്തിയ ശേഷം കൂട്ടത്തിൽനിന്നു ൧൩ പേരെ തെരിഞ്ഞെടുത്തു അവ
രോടു കൂട ൧൮൭൧ ഒക്തോബ്ര ൬ാം൹ ഒഹൈയൊ കൂറുപാട്ടിലേ സിൻസിനാതി നഗരത്തി
ലേക്ക്1) പുറപ്പെട്ടു. പാട്ടുകാർ സഭയിൽ ചെല്ലേണ്ടതിനു അവൎക്കു തക്ക വസ്ത്രങ്ങളും തീവണ്ടി കേ
വു കൂലിയും ചിലനാളത്തേ വിറ്റൂണിൻ2) വകയും ഉണ്ടാകേണ്ടതിന്നു താൻ നേടി വെച്ച പ
ണവും അല്ലാതെ കുടമായി വാങ്ങിയ പണവും കൂടെ ചെലവാക്കേണ്ടി വന്നു. ഒക്തോബ്ര ൭,
൮ാം൹കളിൽ ചിക്കാഗോ നഗരം3) കത്തിപ്പോയപ്പോൾ ലക്ഷം പേർ പാൎപ്പിടം ഇല്ലാതെ വ
ലെഞ്ഞതിനാൽ തങ്ങൾ മേളക്കൊഴുപ്പു4) കൊണ്ടു ആദ്യം നേടിയ നൂറുരൂപ്പിക അവൎക്കു ദാനമാ
യ്ക്കൊടുത്തു. ചിലിക്കോത്തു പുരിയിലേ5) വഴിയമ്പലത്തെ അന്വേഷിച്ചപ്പോൾ കരിക്കട്ട പോ
ലെ കറുത്ത കാപ്പിരികളെ കൈക്കൊൾവാൻ രണ്ടുവഴിയമ്പലക്കാൎക്കു മനസ്സില്ലാതിരുന്നു; എ
ന്നാൽ മൂന്നാമൻ അവരെ ചേൎത്തു എങ്കിലും അവിടെയുണ്ടായിരുന്ന വഴിപോക്കർ കാപ്പിരിക
ളെ വെറുത്തിനാൽ തന്റെ ഉറക്കറയെ അവൎക്കു ഏല്പിക്കയും വെള്ളക്കാൎക്കു അവരോടു കൂട ഭ
ക്ഷിപ്പാൻ മനസ്സില്ലായ്കയാൽ അവൎക്കു പ്രത്യേകം ഭക്ഷണം കൊടുക്കയും ചെയ്തു. അവർ പാടി

1) Ohio, cincinnati. 2) വിറ്റൂണു എന്നതു വല്ല അഭ്യാസികൾ തങ്ങളുടെ വിദ്യയെ
കൊണ്ടു സമ്പാദ്യം ഉണ്ടാകാതിരിക്കുന്ന സമയം ഭക്ഷണത്തിനു ചെലവു കൊടുക്കേണ്ടി വരു
ന്നതു തന്നേ. 3) Chicago. 4) Coucert. 5) Chillicothe.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/241&oldid=188400" എന്ന താളിൽനിന്ന് ശേഖരിച്ചത്