താൾ:CiXIV131-6 1879.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 232 —

പരംധരണിയാബരതലങ്ങളും നിറെഞ്ഞമഹേശൻ—താനേ
പാരം സ്വല്പസ്ഥലം മേരിയിൻ ഉദരേ പൂകാൻ:
തിരുപരാക്രമം ഭയപരമനീതിമതിയും—രീരീരീ
തീരെമാറ്റിതിരു പേരും പ്രാഭവവും—ശ്രീ.

ആട്ടിടയരണെവാൻ മാട്ടുതൊഴുത്തിൽ പിറന്നീശൻ—സൂക്ഷം
ആടുമാടുക്കടെ പേടി യാഗമഴിച്ചീശൻ
മീട്ടീവീണകിന്നരം ശ്രേഷ്ഠ ദൂത ഗായകർ—രീരീരീ
വിയത്തിലെങ്ങും തിരുമഹത്വം ആൎത്തുബഹു—ശ്രീ

"പരന്നു മഹിമവിണ്ണിൽ, ധരണിയിൽ വര സമാധാനം; ഇങ്ങു
പാരിൽ മൎത്യരിൽ സംപ്രീതിയും ഭവിക്ക"—എന്നും
പരിചിൽ ഘട്യംമുഴക്കി തിരുവനന്തപുരത്തിൽ*—രീരീരീ
പറന്നു ചേൎന്നുസ്തുതി പകൎന്നു താണ്മയോടു—ശ്രീ.

മതി! മതി! ഗമിക്കുന്നു മതി തളൎന്നവത്സല ഖേദം—യേശു
മാനുവേൽ തരുന്നേ നിരന്തസൽമോദം
പതിമതിഗതിയിതിയതിധൃതിയൊടഖിലർ—രീരീരീ
പതിപ്പിനാശ്രയം ഇക്ഷിതിയിൻ രക്ഷകനിൽ—ശ്രീ.
M. Walsalam.

THE BIBLE IN THE NURSERY & IN INFANT SCHOOLS (2.)

ശിശുശാലകളിലും അകംഭാഗത്തിലും കഴിക്കേണ്ടുന്ന ചോദ്യോത്തരം ൨.

5. യേശു ക്രിസ്തനു ദാഹിച്ചപ്രകാരം വേദം എത്ര പ്രാവശ്യം പറയുന്നു?

6. മാനുഷസഹായം കൂടാതെ ജീവനില്ലാത്ത ഏതു വിഗ്രഹം അനങ്ങിയിരുന്നു?

7. ഏതു രണ്ടു പ്രവാചകന്മാർ തമ്മിൽ ഏറ്റവും തുല്യരാകുന്നു?

8. യോബിന്നു നാശം വന്നുപോയ നാല്ക്കാലികൂട്ടത്തിന്നു പകരം ദൈവം പിന്നെയും ര
ണ്ടിരട്ടിയായി സമ്മാനിച്ചിരിക്കേ മക്കളിൽ വെച്ചു മരിച്ച സംഖ്യയെ മാത്രം ഒപ്പിച്ച സംഗതി
യെന്തു? (G. W.)

A SACRED SONG. ഒരു ഗീതം

യഹോവ എനിക്കു തന്നെ; ഞാൻ ഭയപ്പെടുകയില്ല. സങ്കീ. ൧൧൮, ൬.

L.J.F.

നേരം മയങ്ങി ശോഭയും മങ്ങി വാനത്തെ കണ്ടു കൂടാ
മോദം കുറഞ്ഞും മാനസുടഞ്ഞും ആസയെ എന്നും ഹടാ

* തിരു+അനന്ത+പുരം = ദിവ്യ ആകാശപട്ടണം = സ്വൎഗ്ഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/240&oldid=188398" എന്ന താളിൽനിന്ന് ശേഖരിച്ചത്