താൾ:CiXIV131-6 1879.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 228 —

ങ്ങളിൽനിന്നുളുക്കാതിരിക്കേണ്ടതിനും 1) ആ തുടയെല്ലകൾ ചൊവ്വല്ല അ
സാരം വളഞ്ഞിരിക്കുന്നതൊഴികേ ഇടുപ്പെല്ലകളിൽ ചെനമ്പു അകന്നും
മുട്ടുകൾക്കു സമീപം അടുത്തും ഇരിക്കുന്നു. തുടയെല്ലിന്റെ മേലും കീഴും
പറ്റിച്ചു തടിച്ച മാംസപേശികൾ വണ്ണമുള്ള മുഴകളായി കാണപ്പെടു
ന്നു. അവറ്റാൽ തുടയെല്ലിനെ ഇടുപ്പെല്ലിന്റെ തടത്തിൽ (ഉരുളിയിൽ)
അൎദ്ധവൃത്തത്തോളം തിരിക്കാം.

തുടയെല്ലിന്റെ കീഴംശത്തിലേ മുഴപ്പും (മുഴങ്കാലിന്റെ) നിട്ടെല്ലിന്റെ
മീതെയുള്ള മുഴപ്പും തമ്മിൽ കെണിച്ചു (കെണിപ്പായി) കൂടുന്നേടത്തിന്നു
മുട്ടകെണിപ്പു (ജാനുസന്ധി) എന്നു പേർ.

അതിനു പുറത്തുനിന്നു യാതൊരു കേടുപാടു തട്ടായ്വാൻ മുട്ടിൻ ചിര
ട്ട ജാനുസന്ധിയുടെ മുമ്പിൽ വെച്ചു കിടക്കുന്നു 2).

മുഴങ്കെയെ തിരിക്കേണ്ടതിന്നു രണ്ടെല്ലുകൾ ആവശ്യമുള്ളതു പോലേ
മുഴങ്കാലിനെ തിരിച്ചു ഉറപ്പാക്കേണ്ടതിന്നു തടിച്ച നിട്ടെല്ലും നേരിയ കാൽ
വണ്ണയെല്ലും എന്നീ രണ്ടസ്ഥികൾ വേണം. എന്നിട്ടും മുഴങ്കാലെല്ലുകൾ
മുഴങ്കൈയെല്ലുകളോളം തമ്മിൽ തിരിച്ചു വരുന്നില്ല 3).

കാലാകുന്ന പാദത്തിന്നു മൂന്നംശങ്ങളുണ്ടു.

൧. കാലിന്റെ തറെക്കു 4) ഏഴെലുമ്പുകൾ ഉള്ളതിൽ പിൻപുറത്തു
അടിയിൽ മടമ്പെല്ലും 5) അതിനോടു തൊടുത്ത മേലേത്ത ചാട്ടെല്ലും 6) പ്ര
മാണം. ഈ ചാട്ടെല്ലിൽ നിട്ടെല്ലിന്റെ കുഴിഞ്ഞ തലയും രണ്ടു നരിയാ
ണികളും ഇണഞ്ഞു വരുന്നു. ഉള്ളിലേ നരിയാണി നിട്ടെല്ലിന്റെ മുഴ
യും പുറത്തേതോ കാൽവണ്ണയെല്ലിന്റെ മുഴയും 7) എന്നേ വേണ്ടു 8).

൨. കാലിൻ നടുവിലുള്ള അഞ്ചലുമ്പുകൾ കൊണ്ടു മേലിലേ പുറ
വടിയും അടിയിലേ ഉള്ളങ്കാലും 10) ഉണ്ടാകുന്നു.

൩. പതിന്നാലു കാൽവിരലെലുമ്പുകൾ 11) പെരുവിരലൊഴികേ ഓ
രോ വിരലിന്നു മുമ്മൂന്നു എലുമ്പുകൾ ഉണ്ടു 12). കാലിന്റെ അടിയെ കൊ

1) തിറമ്പി, ഞെട്ടി, ഇളകിപോക എന്നും പറയുന്നു. 2) ആയതു 171 ഭാഗത്തുള്ള അ
സ്ഥികൂടത്തിന്റെ ചിത്രത്തിൽ നന്നായിട്ടു കാണാം. 3) അസ്ഥികൂടത്തെ നോക്കുക. 4) Instep,
Tarsus കാൽത്തറ, പാദമൂലാസ്ഥി. 5) Heel, Os calcis. 6) Talus, astragalus. 7) Malleolus
internus et externus, ഗുല്ഫം. 8) നിട്ടെല്ലു തുടയെല്ലോടും ചാട്ടെല്ലോടും ചേൎന്നുവരുന്നു എന്നറിക.
9) Metatarsus, Metapedium, പാദാംഗുല്യാധാരാസ്ഥി. 10) Back and sole of the foot. 11) Toes,
Phalanges, പാദാംഗുല്യസ്ഥികൾ. 12) ഒന്നിന്റെ മടക്കിന്നു കുറട്ട (Knuckle) എന്നു പേർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/236&oldid=188390" എന്ന താളിൽനിന്ന് ശേഖരിച്ചത്