താൾ:CiXIV131-6 1879.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 227 —

IV. THE BONES OF THE EXTREMITIES.

കരചരണാസ്ഥികൾ.

(൨൧൦ ആം ഭാഗത്തിൽനിന്നു തുടൎച്ച)

2. The lower Extremities ചരണാസ്ഥികൾ.

കാലെല്ലുകളുടെ വിവരം കൈകളുടേതിന്നു തുല്യം. ഓരോഭാഗത്തു മു
പ്പതീതു എല്ലുകൾ ഉണ്ടു. അവയാവിതു:

൧. തുടയെല്ലു 1).

൨. നിട്ടെല്ലും 2) കാൽവണ്ണയെല്ലും 3) കൂടിയ മുഴങ്കാൽ.

൩. മുട്ടു ചിരട്ട 4).

൪. കാലിന്നും അതിൻ വിരലുകൾക്കും ഉള്ള അസ്ഥികൾ 26 5)

ശരീരത്തെ താങ്ങിക്കൊള്ളുന്ന തുടയെല്ലിനു സകല അസ്ഥികളിലും നീള
വും ഉറുതിയും ബലവുമുണ്ടു. അതിന്റെ കുമള മുമ്പേ കാണിച്ചതിൻ
വണ്ണം ഇടുപ്പെല്ലിന്റെ തടത്തിൽ അമിഴ്ത്തി ഇണെച്ചു വരുന്നു. എന്നാൽ
മനുഷ്യൻ ആടാതെ ഉറെച്ചു നില്ക്കേണ്ടതിന്നും തുടയെല്ലു കുമളകൾ തട

* മേൽപറഞ്ഞ അസ്ഥികൾ എല്ലാം ഇടത്തേ ചിത്രത്തിലും തുടയെല്ലിന്റെ തനിച്ച വടിവു
വലത്തേതിലും കാണ്മൂ.

1) Thigh-hone, Os femuris, (ഊരു) ഊൎവ്വസ്ഥി 2) Shin-bone, Tibia, ചലനാസ്ഥി, കു
തിരമുഖം. 3) Fibula, സ്ഥാപനാസ്ഥി. 4) Knee-pan, Patella, (ജാനു) ജാമ്പസ്ഥി, മുട്ടിൻ
ചിരട്ട. 5) പിന്നിൽ നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/235&oldid=188388" എന്ന താളിൽനിന്ന് ശേഖരിച്ചത്