താൾ:CiXIV131-6 1879.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 221 —

എന്നാൽ മൂന്നു കൊല്ലം മാത്രം അവന്നു ഈ ഭാഗ്രം അനുഭവപ്പാൻ
സംഗതിവന്നുള്ളു. യഹൂദജനത്തെ പ്രസാദിപ്പിക്കേണ്ടതിന്നു അവൻ ആ
വോളം പ്രയത്നിച്ചു. യരുശലേമിലുള്ള ക്രിസ്ത്യാനികളെ ഹിംസിക്കയും
അപ്പൊസ്തലനായ യാക്കോബിനേ വാൾ കൊണ്ടു കൊല്ലിക്കയും ചെയ്തു.
യഹൂദൎക്കു പ്രസാദം വന്നതു കണ്ടു പേത്രനേയും പിടിച്ചു കൊല്ലുവാൻ
ഭാവിച്ചു (അപൊ.12, 1ff. എന്നീവചനത്തിൽ മാത്രം അവന്നു ഹെരോദാ
എന്ന പേർ കാണുമാനുള്ളൂ). താൻ കൈസൎയ്യക്കു പോയി ഭദ്രാസനമേറി
തന്റെ ശ്രേഷ്ഠതയാൽ നിഗളിച്ചു ചുറ്റും നില്ക്കുന്ന പുരുഷാരം തന്നെ
ദൈവീകരിച്ചതിൽ പ്രസാദസമ്മതിയുണ്ടായതു കൊണ്ടു തനിക്കു വന്ന
ഭയങ്കരദൈവശിക്ഷയാൽ താൻ കൃമികൾക്കു ഇരയായി. അല്പ ദിവസം
കൊണ്ടു വീൎപ്പു മുട്ടി പോകയും ചെയ്തു (അപൊ. 12, 20 ff). അന്നു അവ
ന്റെ മകനായ രണ്ടാം അഗ്രിപ്പാവിന്നു പതിനേഴു വയസ്സു മാത്രം പ്രായം
ഉള്ളതുകൊണ്ടു ക്ലൌദ്യൻ കൈസർ അവന്നു അഛ്ശന്റെ രാജ്യത്തെ ഏ
ല്പിക്കാതെ കനാൻ രാജ്യം സുറിയനാടോടു ചേൎത്തു അതിന്റെ നാടുവാ
ഴികളാൽ വാഴിക്കയും ചെയ്തു. പ്രായം തികഞ്ഞാറെ കൈസർ അവന്നു
രാജ്യത്തെ മുഴുവൻ ഏല്പിക്കാതെ ഫിലിപ്പ്, ലുസാന്യ എന്നവൎക്കുണ്ടായി
രുന്ന നാടുകളും മന്നൻ എന്ന നാമവും ദൈവാലയവിചാരണയും ഏ
ല്പിച്ചു കൊടുത്തതേയുള്ളൂ. അരിസ്തൊബൂലിന്റെ മകനും, കല്ക്കീസ നാ
ട്ടിന്റെ പ്രഭുവുമായ ഹെരോദാ തന്റെ സഹോദരനായ ഒന്നാം അഗ്രി
പ്പാവിൻ മകളായ ബരനീക്കയെ വേട്ടു. ഭൎത്താവു മരിച്ചതിൽ പിന്നെ
അവൾ തന്റെ ആങ്ങളയായ രണ്ടാം ഹെരോദാ അഗ്രിപ്പാവിനോടു കൂട
പാൎത്തു. അവനുമായി നാടുവാഴിയായ ഫെസ്തനെ വന്ദിപ്പാനായി കൈ
സൎയ്യയിൽ ചെന്നു ഏറിയ ദിവസങ്ങൾ അവിടെ പാൎത്തു (അപൊ. 25,
13). അവിടെ വെച്ചു അപൊസ്തലനായ പൌൽ ഇവന്റെ മുമ്പാകെ
പ്രതിവാദം കഴിച്ചു. അഗ്രിപ്പ അവന്നു അനുകൂലമായി ഫെസ്തനോടു ന
ല്ല സാക്ഷ്യം പറകയും ചെയ്തു (അപ്ലോ. 26, 28. 30ff). ഈ അഗ്രിപ്പ യ
ഹൂദരും രോമരും തമ്മിൽ ചെയ്ത ഭയങ്കര യുദ്ധത്തെ സന്ധിപ്പിപ്പാൻ ആ
വോളം ഉത്സാഹിച്ചിട്ടും സാദ്ധിച്ചില്ല താനും. യഹൂദരാജ്യം ഒടുങ്ങിയ
പ്പോൾ (70 ക്രി. അ). തന്റെ വാഴ്ച സ്ഥിരമായി നില്ക്കയും സ്വരാജ്യം അ
നേകൎക്ക് സങ്കേതമായി തീരുകയും ചെയ്തു. അവൻ 101ാം ക്രിസ്താബ്ദ
ത്തോളം വാണു ദ്രുസില്ല, ബരനീക്ക എന്ന സഹോദരിമാരോടു കൂട യരു
ശലേമിൻ നാശത്തെ കണ്ടു വയസ്സനായി മരിക്കയും ചെയ്തു.

അവന്റെ സഹോദരിയായ ദ്രുസില്ല അത്സീത്സുസ്സ് എന്ന എമേത്ലയി
ലെ പ്രഭുവിനെ കെട്ടി എങ്കിലും രോമനാടുവാഴിയായ ഫെലിക്കിന്റെ വ
ശീകരത്തെ അനുസരിച്ചു ഭൎത്താവിനെ റിട്ടു അവനോടു പോയി ചേൎന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/229&oldid=188375" എന്ന താളിൽനിന്ന് ശേഖരിച്ചത്