താൾ:CiXIV131-6 1879.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 219 —

രുവരും ചങ്ങാതികളായ്തീൎന്നു. കൈസരായ കലിഗുല അവനെ (39 ലോ
40 ലോ ക്രി. അ.) സ്ഥാനഭ്രഷ്ടനാക്കി ഹിസ്പാന്യ രാജ്യത്തിൽ മറുനാടു കട
ത്തി അവിടെ തന്നേ അവൻ മരിച്ചു. അവന്റെ ഇടവകയെയും കൈസർ
ഹെരോദാ അഗ്രിപ്പാവിന്നു കൊടുത്തു.

മഹാഹെരോദാവിന്റെ മൂന്നാം പുത്രനായ ഫിലിപ്പ് ത്രക്കൊനിത്തി,
ഇതൂറിയ, ഗൌലൊനിത്തി, (ഗോലാൻ 6 മോ. 4, 43) പത്തനേയ (ബാ
ശാൻ), ഔരാനിതി (ഹൌരാൻ) എന്നീ നാടുകളും (ലൂക്ക 3, 1) ലുസാനി
യ നാട്ടിലേ ചില ദേശങ്ങളും പ്രാപിച്ചു. ലിബനോൻ പൎവ്വതത്തിന്റെ
അടിയിൽ യൊൎദാൻ നദിയുടെ ഉറവിന്നരികെ ഉണ്ടായ പനിയാ എന്ന
പട്ടണത്തെ അവൻ വലുതാക്കി അതിൽ തനിക്ക് കോവിലകം പണിയി
ച്ചതിനാൽ ആ പട്ടണത്തിന്നു കൈസൎയ്യ ഫിലിപ്പി എന്നു പേർ വന്നു
(മത്ത. 16, 13). മഹാഹെരോദാവിന്റെ മക്കളിൽ ഇവൻ മാത്രം നീതിയും
ന്യായവും ഉള്ള വാഴ്ച കഴിച്ചു. അവൻ ഹെരോദ്യ പുത്രിയായ ശലോമ
യെ വേട്ടു, മക്കൾ ഇല്ലാതെ തന്റെ മുപ്പത്ത്‌നാലാം വയസ്സിൽ ബെ
ത്സൈദയിൽ വെച്ചു മരിച്ചപ്പോൾ അവന്റെ ഇടവകയെ കൈസർ സു
റിയനാടോടു ചേൎക്കയും ചെയ്തു.

യഹൂദ്യയിലേ രോമനാടു വാഴികൾ.

കൈസർ അൎഹെലാവിനെ നാടു കടത്തിയാറെ അവന്റെ ഇടവക
യെ സുറിയനാടോടു ചേൎത്തിട്ടു ഒരു രോമനാടുവാഴി യഹൂദയിൽ വന്നു ഭ
രിച്ചു. ഈ നാടുവാഴികൾ യരുശലേം നഗരത്തിൽ അല്ല ഉൾ്ക്കടലരികേ
ഉള്ള കൈസൎയ്യിൽ പാൎത്തു (അപൊ. 21, 8) (ഇതു നിമിത്തം അത്രേ യരു
ശലേമിൽ തടവിലകപ്പെട്ട അപൊസ്തലനായ പൌലിനെ നാടുവാഴിയാ
യ ഫെലിക്കിന്റെ അടുക്കലേക്കു കൈസൎയ്യക്കു അയച്ചതു. അപൊ. 23, 23ff).
ഉത്സവങ്ങൾ ക്രമത്തോടും സമാധാനത്തോടും നടക്കേണ്ടതിന്നു നാടുവാ
ഴികൾ ആ കാലങ്ങളിൽ യരുശലേമിൽ പോയി അവിടെ അവർ മഹാ
ഹെരോദ പണിയിച്ച രാജധാനിയിൽ താമസിക്കും. അതുകൊണ്ടു യ
ഹൂദന്മാർ യേശുവിനെ പിടിച്ച പെസഹ ഉത്സവനാളുകളിൽ നാടുവാഴി
യായ പിലാതൻ യരുശലേമിൽ ഉണ്ടായിരുന്നു.

ഒന്നാമത്തേ മൂന്നു രോമനാടുവാഴികളായ കൊപോനിയൻ, മാൎക്കു അ
മ്പീവ്യൻ, അന്നിയൻ രൂഫുസ് എന്നവർ അല്പകാലത്തേക്കു വാണതേ
ഉള്ളൂ. തിബേൎയ്യൻ കൈസർ 14ാം ക്രിസ്താബ്ദത്തിൽ സാൎവ്വാധിക്യം പ്രാപിച്ച
പ്പോൾ വലൎയ്യാൻ ഗ്രാതുസ് എന്നവനെ യഹൂദ നാടുവാഴിയാക്കി അവൻ
ഇരുപത്തഞ്ചു വത്സരം വാണശേഷം പൊന്ത്യപില്ലാത്തൻ അവന്റെ സ്ഥാ
നത്തിൽ വന്നു. ഈ നാടുവാഴി കൎത്താവായ യേശുവിന്റെ മരണത്തിൽ
സമ്മതിച്ചതിനാൽ ഓർ ആപത്തിൽനിന്നു വഴുതി പോവാൻ ഭാരിച്ചു

12*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/227&oldid=188371" എന്ന താളിൽനിന്ന് ശേഖരിച്ചത്