താൾ:CiXIV131-6 1879.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 209 —

IV. THE BONES OF THE EXTREMITIES.

കരചരണാസ്ഥികൾ.

(൧൭൧ ആം ഭാഗത്തിൽനിന്നു തുടൎച്ച)

1. കരാസ്ഥികൾ. The upper Extremities.

ഉടലിൻ മേൽഭാഗത്തു ഇരുപുറങ്ങളിലും മുപ്പത്തുരണ്ടീതു അസ്ഥിക
ളോടു കൂടിയ കയ്യെല്ലുകൾ ഇരിക്കുന്നു. അവയാവിതു:

൧. ഉടലിന്റെ പിൻപുറത്തുള്ള കൈപ്പല(ക)ച്ചട്ടുവം 1).

൨. എതിർ മുള്ളിന്റേയും കൈപ്പലകയുടേയും മദ്ധ്യേ ഇരിക്കുന്ന പൂ
ണെല്ലു 2).

൩. കൈതണ്ടെല്ലു 3).

൪. മുട്ടെല്ലും 4) തിരിയെല്ലും 5) എന്നീ രണ്ടു അസ്ഥികളെ കൊണ്ടു
ചേൎക്കപ്പെട്ട മുഴങ്കൈ.

൫. കൈപടത്തിന്റേയും വിരലുകളുടെയും അസ്ഥികൾ ഇരുപ
ത്തേഴു 6).

തണ്ടെല്ലിന്റെ കമളകൈപ്പലച്ചട്ടുകത്തിൻ അക്രാരിത്തേങ്ങയുടെ
മുറി പോലെ വില്ലിച്ചാണ്ടൊരു തടത്തിൽ ശില്പമായി ചേൎന്നിരിക്കയാൽ
അതിന്നു തോന്നിയ വിധത്തിൽ വീശുവാൻ സ്വാതന്ത്ര്യം ഉണ്ടാകുന്നു.* †

൧. ൨. ഘനമുള്ളൊരു ഭാരത്തെ തോളിന്മേൽ ചുമത്തി വെച്ചാലും
അതിനാൽ കൈപ്പലകയും തണ്ടെല്ലിൻ കുമളയും (മൊട്ടും) മുമ്പോട്ടു
തെറ്റി പോകാതിരിക്കേണ്ടതിന്നു പൂണെല്ലു കൈപ്പലകയെ ഒരു ചാരു
മല്ലു കണക്കേ താങ്ങുന്നു. അതോ എതിൎമ്മുള്ളിന്റെ മേലേത്ത അറ്റത്തു
ചേൎന്നു വരുന്ന പുണെല്ലുകൾ ചുമലിന്റെ മുമ്പുറത്തുള്ള വള്ളുകണക്കേ
വളഞ്ഞു ചെന്നു ശേഷം തണ്ടെല്ലു കൈപ്പലച്ചട്ടകത്തിൽ കൂടുന്ന കെ
ണിപ്പിന്റെ മീതെ തന്നെ ചട്ടുകത്തോടു ഇണയുന്നു. ഈ കൈപ്പലക

1. Shoulder-blade, Scapula, അംസഫലക. 2. Collar-bone Clavicle, clavicula, ജത്രു
3. Upper arm, os humeri, പ്രഗണ്ഡാസ്ഥി, ഭുജാസ്ഥി. 4. Ulna, അരത്നി, കൂൎപ്പാരാസ്ഥി.
5. Radius മണിബന്ധധാരാസ്ഥി. 6. മൂന്നാം ചിത്രത്തെ ൨൧൦ാം ഭാഗത്തു നോക്കുക.

* ഒരേ ഭാഗത്തുള്ള എല്ലുകളേ പറയുന്നുള്ളു. ഇവിടെ പറയുന്നതു നന്നായി തിരിയേണ്ട
തിന്നു ൧൬൯ ഭാഗത്തുള്ളതായി ഉടലിന്റെ നെഞ്ഞറ മുതലായതു കാണിക്കുന്ന ചിത്രത്തെ നോ
ക്കേണ്ടതു.

†ഇടത്തേതു മനുഷ്യന്റെ പുറത്തോടു തൊടുത്തു വരുന്ന ചട്ടുവത്തിന്റെ അകവും വല
ത്തേതു അതിന്റെ അരുക്കാഴ്ചയെയും കാണിക്കുന്നു. വലത്തേ ചിത്രത്തിൽ അരുവാൾകത്തി
പോലേത്ത മുനമ്പിൽ പൂണെല്ലു കൂടി വരുന്നു. അതിന്നു Acromion; അംസാഗ്രം എന്നു പേർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/217&oldid=188350" എന്ന താളിൽനിന്ന് ശേഖരിച്ചത്