താൾ:CiXIV131-6 1879.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 204 —

നാല്പതാം ആണ്ടിൽ തന്നെ അന്തരിച്ചതു. അപ്പോം സഹോദരിയായ
ശലോമ പടയാളികൾ മുഖാന്തരമായി മരണപത്രികയെ വായിപ്പിച്ചു പ
രസ്യമാക്കി, രാജപുത്രന്മാർ ശവത്തെ പൊൻ പെട്ടിയിൽ ആക്കി, ധ്രാക്കർ,
ഗൎമ്മാനർ, ഗല്ലർ മുതലായ അകമ്പടിക്കാരും മഹാഘോഷത്തോടു കൂട
യാത്രയായി ശവസംസ്കാരം കഴിപ്പിക്കയും ചെയ്തു.

ഹെരോദാ തന്റെ ഒടുക്കത്തേ ദിവസങ്ങളിൽ അന്നുവരെ ചെയ്ത അ
ന്യായങ്ങളേയും രാക്ഷസപ്രവൃത്തികളേയും നിത്യതയേയും ന്യായവിധി
യേയും ഓൎത്തിട്ടു തന്നെത്താൻ ദൈവത്തിൻ തിരുമുമ്പിൽ താഴ്ത്തി മനന്തി
രിഞ്ഞു കരുണ അന്വേഷിച്ചുവോ എന്നു ചോദിച്ചാൽ, ഇല്ല എന്നു ദുഃ
ഖത്തോടെ പറയേണ്ടി വരും. ഈ അരിഷ്ടനായ രാജാവു ജീവിച്ചതുപോ
ലെ തന്നെ മരിച്ചു. ഒടുക്കത്തേ ശ്വാസം വരേ തന്റെ ക്രൂരതെക്കു നീക്കം
വന്നില്ല. അവൻ മഹാരോഗിയായി യരിഖോവിൽ കിടന്നപ്പോൾ രാജ്യ
ത്തിന്റെ എല്ലാ മഹാന്മാരെ 6000 പേരോളം തന്റെ അടുക്കൽ വരുത്തി
അവസാനകല്പന കൊടുക്കും എന്നു തോന്നിച്ചു അവരെ രംഗസ്ഥലത്തു
ചേൎത്തുടച്ചു തന്റെ സഹോദരിയായ ശലോമയോടു സ്വകാൎയ്യമായി
ഞാൻ മരിക്കും സമയം രാജ്യത്തിൽ എങ്ങും വിലാപം ഉണ്ടാകേണ്ടതിന്നു
അപ്പോൾ തന്നെ അവരെ എല്ലാവരേയും കൊല്ലിക്കേണം എന്നു കല്പി
ച്ചു. എങ്കിലും ശലോമ ഈ പ്രഭുക്കളെ ഞാൻ കൊല്ലിച്ചാൽ യഹൂദജനം
എന്നേയും രാജകുഡുംബത്തെയും ഒടുക്കിക്കളയും എന്നു ഭയപ്പെട്ടതുകൊ
ണ്ടു ഹെരോദാ മരിച്ചിട്ടും ഈ കല്പനയെ നടത്താതെയിരുന്നു.

ഏദോമ്യരുടെ സിംഹാസനത്തെ സീയോനിൽ ഉറപ്പിക്കേണ്ടതിന്നും
രോമകൈസരുടെ പ്രസാദം അനുഭവിക്കേണ്ടതിന്നും ഹെരോദാവു പുറ
മേ യഹൂദമാൎഗ്ഗത്തെ അനുസരിച്ചു പിതാക്കന്മാരുടെ വിശ്വാസത്തെ ധൈ
ൎയ്യത്തോടെ പിടിച്ചു സ്വീകരിക്കുന്ന മക്കാബ്യരേയും പറീശരേയും അശേ
ഷം കൂട്ടാക്കാതെ കണ്ടു വെളിപ്പെടുത്തിയ സത്യത്തെ ധിക്കരിച്ചും യഹൂദ
രെ രോമീകരിപ്പാൻ ഉത്സാഹിച്ചും കുറ്റമില്ലാത്ത അനേകരുടെ രക്തത്തെ
ചിന്നിച്ചും കൊണ്ടതിനാൽ അവൻ മഹാപാതകനായി ഇഹത്തിൽ ത
ന്നെ ദൈവത്തിന്റെ ഭയങ്കര ശിക്ഷാവിധിക്കു പാത്രമായി തീൎന്നു എന്നു
അറിവൂതാക.

സത്യത്തെ അറിഞ്ഞിട്ടും അതിന്നു വിരോധമായി അവസാനം വരെ
നടക്കുന്ന പാപികളെ ദൈവം ശിക്ഷിക്കാതെ വിടുകയില്ല എന്നു ഈ ച
രിത്രവും സാക്ഷിയായി നില്ക്കുന്നു.

"പാപത്തിന്റെ ശമ്പളം മരണം അത്രേ." (ശേഷം പിന്നാലെ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/212&oldid=188341" എന്ന താളിൽനിന്ന് ശേഖരിച്ചത്