താൾ:CiXIV131-6 1879.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 197 —

ള്ളുന്ന ഒരു വിധം കരക്കയിൽ പാൎപ്പിക്കും. ഇതു ഉയൎന്ന മതിലോ കിളയോ കൊണ്ടു ഉറപ്പിച്ച ചതു
രമായ ഒരു സ്ഥലം. അതിൽ തിങ്ങിവിങ്ങി പാൎത്തു ഉഗ്രവെയിൽ പൊറുത്തു ജിവനോടു ശേഷി
ച്ചവരെ അടിമക്കപ്പലുകളിൽ കയറ്റും. ചരക്കല്ല മനുഷ്യരെ മാത്രം കൊണ്ടു പോകുന്ന ആ വി
ധം കപ്പലുകൾക്കു ഏകദേശം ഒരു കോൽ തമ്മിൽ അകന്ന ഓരോ തട്ടുകൾ ഉണ്ടു. അതിൽ ദുഃഖേന
കുത്തിരിപ്പാനേ പാടുള്ളു. പ്രയാസത്തോടു കിടപ്പാൻ സ്ഥലം കിട്ടുന്ന ആ എളിയവർ കാറ്റിന്റെ
അനുകൂലത പോലേ പത്തറുപതു നാൾ ആ സ്ഥിതിയിൽ ഇരിക്കേണ്ടി വരുന്നു. സ്ഥലം പോരാ
യ്കയാൽ ചിലരുടെ ഉടൽ തിരിച്ചു പോകയോ പലരും ക്രൂരരായി തീരുകയോ ചെയ്യും. വെളിച്ച
വുംപ്രത്യേകമായി നല്ല വായുവും കുറയുന്നതുകൊണ്ടു അനേകൎക്കും ഓരോ ദീനം ഉണ്ടായാലും ആ
രും ദീനപ്പൊറുതിക്കു മരുന്നു കൊടുക്കുന്നില്ല. മസൂരിയോ മറ്റു വല്ല രോഗമോ അത്യുഷ്ണത്താൽ
ഉളവായാൽ ചിലപ്പോൾ നാനൂറു അറുനൂറു പേരിൽനിന്നു പാതിയിൽ അധികം ഒടുങ്ങും. മരി
ച്ചവരെ കുപ്പപോലെ കടലിൽ ചാടുകേയുള്ളൂ. ഇപ്പോൾ ഔസ്ത്രാല്യയിൽനിന്നു കപ്പൽവഴിയായി
കൊണ്ടു വരുന്ന കുതിരകൾക്കും ഓരോ കപ്പലുകളിൽ ഭക്ഷണത്തിന്നായി കയറ്റിയ ആടു വാത്തു
കോഴി മുതലായവാറ്റിന്നും ആ അടിമകളിൽ ഏറ രക്ഷ ചെല്ലുന്നു എന്നു നാണത്തോടേ സ്വീ
കരിക്കുകേ വേണ്ടു. ഒടുവിൽ അടിമക്കൽ അമേരിക്കാവിലേ തുറമുഖങ്ങൾ ഒന്നിൽ എത്തി
ചരക്കു കിഴിച്ചു. ആ എളിയ അടിമകളെ വില്ക്കേണ്ടതിന്നു ഒരു ചന്തയിൽ നിൎത്തും. അവര
വൎക്കു എത്ര നോവും ആധിയും ഉണ്ടായാലും വിഷാദഭാവം കാണിക്കായ്വാൻ ചമ്മട്ടികൊണ്ടുള്ള
അടികൾ കൂടക്കൂടെ അവരുടെ പുറത്തു താണു അവരെ ഉണൎത്തും. പിന്നേ പൊന്നും പത്താ
ക്കും നിറഞ്ഞ മേഖലത്തോടേ തോട്ടക്കാരും മറ്റും വന്നു ഉലാവി നോക്കി നടക്കും. മൂരികളുടെ
മുന്നരും വയരും* കൈയും കാലും പല്ലും മറ്റും നോക്കും പോലേ ദൈവസദൃശരായ കൂട്ടുകാരെ
മാനുഷഭാവവും നാണവും വിട്ടു തൊട്ടും പിടിച്ചും ഞെക്കി വലിച്ചും പരിശോധിച്ചു ബോധിച്ചവ
വാങ്ങും. ഈ ഇളിഭ്യമായ പ്രവൃത്തിയെ കൊണ്ടു വായിച്ചാൽ വെകളിയും വേകരവും† പിടി
ക്കുന്നു. അതിന്റെ ശേഷം ആ അടിമകൾ പുതിയ യജമാനന്റെ വഴിയെ പുറപ്പെട്ടു മറുനാ
ട്ടിൽ തോട്ടപ്പണിയെ എടുപ്പാൻ പോകുന്നു. പല സ്ഥലത്തു വല്ലിയേക്കാൾ അടിയും കുത്തും
കിട്ടും ഓടിപ്പോയാൽ മുരന്നായ്കളും വേട്ടക്കാരും തന്നെ പിടിച്ചു മുമ്പേത്തതിൽ കടുപ്പത്തോടെ
നടത്തും. വേളികഴിച്ചാലും ഭൎത്താവോ ഭാൎയ്യയോ കുട്ടികളോ വെറും അടിമകൾ ആകയാൽ
മുതലാളിക്കു ഇഷ്ടം പോലേ വിവാഹ ബാന്ധവത്തെയും ജനകസംബന്ധത്തെയും കൂട്ടാക്കാതെ
തോന്നിയവരെ വില്ക്കാം. അതിൽ അന്യായക്കാരനും പ്രതിയും ഇല്ല. ആ സാധുക്കളുടെ
ക്ലേശാഗാധത്തെ വേണ്ടുംപോലേ വൎണ്ണിപ്പാൻ ഒരു കൊല്ലത്തേ കേരളോപകരിക്കുള്ള ഏടു
കൾ പോരയത്രേ. എന്നിട്ടും കാപ്പിരികൾക്കു വിശേഷമുള്ള ബുദ്ധിയും വേവുള്ള സ്നേഹവും
നന്നിയും താഴ്മയും ഇത്യാദി സൽഗുണങ്ങൾ ഉണ്ടു എന്നു സുവിശേഷത്തെ കൈക്കൊണ്ടവരിൽ
നന്നായി വിളങ്ങി വരുന്നു. ആയതു ചെന്നേടത്തു അടിമടത്താഴ്ചയിൽ മുങ്ങിയവരെ സത്യ
മായി ഉയൎത്തിയിരിക്കുന്നു. എന്നാൽ അടിമക്കച്ചവടംകൊണ്ടു ആഫ്രിക്കെക്കു എത്രയോ വലിയ
നാശം വന്നു. അടിമക്കച്ചവടക്കാർ മുന്നൂറു വഷങ്ങൾക്കുള്ളിൽ മുന്നൂറു ലക്ഷം കാപ്പിരികളെ
തങ്ങളുടെ പിതൃഭൂമിയിൽനിന്നു കവൎന്നു അടിമകളാക്കിയിരിക്കുന്നു എന്നു പറയാം. ഇവരേ
സമ്പാദിക്കേണ്ടതിനു നടത്തിയ യുദ്ധങ്ങളിൽ പട്ടവരും പിടികിട്ടിയവരിൽനിന്നു ഓരോ യാത്ര
കളിൽ മരിച്ചവരും എത്ര ആയിരം ലക്ഷം മതിയാകം എന്നറിയുന്നില്ല. ഈ വക അടിമക്കച്ചവ
ടം ഇപ്പോൾ നിന്നുപോയി. ഇംഗ്ലിഷ്കാരിൽ മാനുഷരഞ്ജനയും അയ്യോഭാവവും ഉള്ള ഓരോ മാ
നശാലികൾ അമ്പതു വഷത്തോളം പോരാടിയ ശേഷം അടിമക്കച്ചവടം കടൽക്കവൎച്ചയത്രേ
എന്നു 1807 ആമത്തിൽ അംഗ്ലക്കോയ്മ‡ പരസ്യമാക്കി ഏറിയദ്രവ്യം ചെലവിട്ടു അനേക യുദ്ധക്ക
പ്പലുകളെകൊണ്ടു അടിമക്കപ്പലുകളെ പിടിപ്പിച്ചു അടിമകളെ വിടുവിക്കയും ഇന്നാളോളം
അടിമക്കച്ചവടത്തെ തന്നാൽ ആകുന്നിടത്തോളം ഒടുക്കിക്കളകയും ചെയ്യുന്നു. 1842 ആണ്ടു
തൊട്ടു സകല വിലാത്തികോയ്മകൾ അടിമക്കച്ചവടത്തെ ഇല്ലാതാക്കേണ്ടതിന്നു അംഗ്ലക്കോയ്മക്കു
കൈകൊടുത്തു തങ്ങളുടെ ശേഷിക്കു തക്കപ്രകാരം സഹായിച്ചു വരുന്നു. (ശേഷം പിന്നാലേ.)

*മുമ്പും പിമ്പും, †Excitement and rage. ‡അതിന്നു മുമ്പേ ഇംഗ്ലിഷ്കാർ തങ്ങളുടെ അ
ടിമകൾക്കു സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/205&oldid=188325" എന്ന താളിൽനിന്ന് ശേഖരിച്ചത്