താൾ:CiXIV131-6 1879.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 195 —

നിവാസികളെ എല്ലാം കുടിയേറ്റക്കാൎക്കു വിഭാഗിച്ചു കൊട്ടത്തു. അവിടെ പാൎക്കുന്ന ഇന്ത്യാനർ3)
മനുഷ്യരോ എന്ന ദുസ്സംശയത്തെ നടപ്പാക്കിയ ഹിസ്പാന്യർ തങ്ങളുടെ ദ്രവ്യാഗ്രഹത്തിന്നു തൃപ്തി വ
രുത്തേണ്ടതിന്നു പണി എടുപ്പാൻ ഒട്ടും ശീലിക്കാത്ത ആ കാട്ടാളരെകൊണ്ടുഅവരുടെ പ്രാപ്തി
ക്കും ശേഷിക്കും കൊള്ളരുതാത അതികടുപ്പമുള്ള ഓരോ അദ്ധ്വാനത്തെ കഴിപ്പിച്ചു. അതിനാൽ
ഇശ്ശി ജനം പഴുതേ ചത്തൊടുങ്ങിയതു കൂടാതെ4) തീ വാളുകളാൽ മാത്രം അടങ്ങിയ അനേക ല
ഹളകളും പൊങ്ങിവന്നു. നാട്ടുകാരായ ഇന്ത്യാനരെ ഓരോ ഹിസ്പാന്യൎക്കു കീഴ്പെടുത്തിയതിനേ
യും ആയവർ അവരോടു ചെയ്ത കൊടൂര പ്രവൃത്തികളെയും കണ്ടു ഹിസ്പാന്യ പാതിരിയഛ്ശന്മാർ
പൊറുക്കാതെ ധീരതയോടു വിരോധമായ പ്രസംഗം കഴിച്ചു എങ്കിലും കോയ്മ ലൂബ്ധപൂൎവ്വന്മാരാ
യ കുടിയേറ്റക്കാരുടെ ആവലാതിക്കു ചെവി കൊടുത്തു പാതിരിയച്ചന്മാരെ ശാസിച്ചു. ഭക്തനാ
യ പാതിരിയച്ചനും പിന്നീടു അദ്യക്ഷനുമായി ലസ്‌കാസസ് മെക്ഷിക്കോവിൽനിന്നു ഹിസ്പാ
ന്യയിലേക്കു പന്ത്രണ്ടു കപ്പൽയാത്രകളെ ചെയ്തു കോവിലകത്തിൽ ചെന്നു രാജാവോടും മറ്റും
ഞെരുങ്ങുന്ന ഇന്ത്യാനൎക്കു വേണ്ടി സ്നേഹവാൿസാമർത്ഥ്യത്തിലും അപേക്ഷ കഴിച്ചു അവൎക്കു ത
ന്റേടം അരുളേണ്ടതിന്നു ഏറ്റവും കെഞ്ചിയിരുന്നു. തന്റെ പ്രയത്നത്താൽ ഒടുവിൽ എത്രയും മുറുക്കമുള്ള കല്പന പുറപ്പെട്ടിട്ടും ആരും അതിനെ കൂട്ടാക്കീട്ടില്ല.5)

ആ സമയത്തു ഇന്ത്യാനൎക്കു പകരമായി കെല്പേറുന്ന കാപ്പിരികളെ അഫ്രിക്കയിൽനിന്നു
വരുത്തി കൂലിപ്പണിക്കാക്കേണം എന്ന ആലോചന പലരിൽ നടന്നു. ലസ്‌കാസസ് താൻ
എത്രയും സ്നേഹിച്ചു വന്ന ഇന്ത്യാനൎക്കു അതിനാൽ ഉണ്ടാകുന്ന ഒഴിച്ചലിനേയും ആദായത്തേയും
ഓൎത്തു അതിന്നു സമ്മതം കൊടുത്തു.6) അതിനാൽ താൻ അറിയാതെ തന്റെ ഇച്ച്ശെക്കു പ്രതി
കൂലമായ അറെപ്പുള്ള അടിമക്കച്ചവടത്തിന്നു ഇട കൊടുത്തു. ആയതിനാൽ മുന്നൂ സംവത്സ
രത്തോളം മാനുഷജാതിക്കു ഇളിഭ്യവും അപകീൎത്തിയും7) ഭവിച്ചതേയുള്ളൂ. കാപ്പിരികളെ ക്ഷണി
ച്ചാലും അവൎക്കു കൂലിപ്പണിക്കായി അങ്ങു ചെല്ലുവാൻ ആകട്ടേ ആയവർ വന്നാലും ഗൎവ്വിഷ്ഠന്മാ
രായ ഹിസ്പാന്യൎക്കു അവരോടു മാനുഷഭാവം കാണിപ്പാൻ ആകട്ടേ മനസ്സുണ്ടാകുമോ?

2. African slaves for America. കാപ്പിരികളുടെ വരവു.

ബലഹീനമുള്ള ഇന്ത്യാനൎക്കു പകരം ശക്തിയുള്ള കാപ്പിരികളെ ആഫ്രിക്കാഖണ്ഡത്തിൽ
നിന്നു കൊണ്ടു വരേണം എന്നുറെച്ചപ്പോൾ പലരും കപ്പലേറി ആഫ്രിക്കയുടെ തുറമുഖങ്ങളിൽ
കാപ്പിരികളെ കയറ്റേണ്ടതിന്നു കരെക്കണഞ്ഞു. ചെമ്പിച്ച ഇന്ത്യാനർ മനുഷ്യരോ മറ്റോ
എന്നും അവൎക്കു വെള്ളക്കാരോടു സമാവകാശം ഉണ്ടോ എന്നും സംശയിച്ചവർ കരിക്കട്ട പോ
ലേത്ത കാപ്പിരികളെ ആദരിച്ചു നോക്കാതെ മറ്റവരിൽ ഹീനമായി വിചാരിച്ചു എന്നു പറ
യേണ്ടല്ലോ. ഭാരതത്തിൽനിന്നു സിംഹളം ബുൎബ്ബൊൻ മൊരിഷസ് മുതലായ ദീപുകളിലേക്കു
കൂലിപ്പണി എടുപ്പാൻ യാത്രയാകുന്ന ഭരതീയർ (ഹിന്തുക്കൾ) തന്റേടക്കാരായി പോയിവരുന്ന

3) പുതുതായി കണ്ടെത്തിയ ഭൂമി വിലാത്തിക്കാർ ഇന്ത്യാ എന്നു വിളിച്ചു വരുന്ന ഭാരതഖണ്ഡം
അത്രേ എന്നൂഹിച്ചു ആ രാജ്യത്തിന്നു തെറ്റായി ഇന്ത്യാ എന്നു വിളിച്ചതുപോലേ അതിലേ കു
ടിയാന്മാൎക്കു ഇന്ത്യാനർ എന്ന പേരിനെ ഇട്ടതു ആശ്ചൎയ്യം അല്ലല്ലോ.

4) അതിന്നു ഒരു ദൃഷ്ടാന്തം കൊണ്ടു മതിയാക്കേണം. കൊലുമ്പൻ ഹായിതി (=ഹിസ്പാ
ന്യോല) എന്ന ദ്വീപിൽ ഇറങ്ങിയപ്പോൾ അതിൽ പത്തു ലക്ഷം ആൾ പാൎത്തിരുന്നു. പതി
നാറുവൎഷങ്ങൾക്കു പിന്നെ അറുപതിനായിരം പേരേ ശേഷിച്ചു കണ്ടുള്ളൂ. കഷ്ടം.

5) ഭാരത നിവാസികളോടു ഇംഗ്ലിഷ്കാർ കാണിക്കുന്ന മുഖപക്ഷമില്ലാത്ത നീതിയും മാനുഷ
രഞ്ജനയും ഇംഗ്ലന്തിലേ മേൽക്കോയ്മയുടെ കല്പനപ്രകാരം ഭാരതക്കോയ്മ അടിമകളെ വിടുവി
ച്ചതിൽ കാണിച്ച അനുസരണവും അതിന്നു വിപരീതം അല്ലയോ.

6) ഹിസ്പാന്യയിലേ സെവില്യ (Sovilla) എന്ന നഗരത്തിൽ 1474 കുലിന കുലത്തിൽനിന്നു
ജനിച്ച ലസ്‌കാസസ് (Bartolome de las Casas), 1856 മാദ്രിദിൽ മരിച്ചു.

7). Affront, and infamy.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/203&oldid=188321" എന്ന താളിൽനിന്ന് ശേഖരിച്ചത്