താൾ:CiXIV131-6 1879.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 190 —

ളിൽ പിടിപ്പിച്ചതുമായ 40 ഓ 60 ഓ അഴിക്കത്തിയുള്ള നെട്ടരുൾ* തൊട്ടി
യുടെ അടിയിൽ അസാരം ചായിച്ചുറപ്പിച്ച 6 ഓ 12 ഓ അഴിക്കത്തികളു
ടെ ഇടയിലേ പാത്തിയിൽ വീഴുന്നു. നെട്ടുരുളിനെ തിരിക്കുമ്പോൾ മേൽ
പറഞ്ഞ കഷണങ്ങൾ വെള്ളത്തോടൊഴുകി കത്തിരി പോലെ പണി
ചെയ്യുന്ന ആ രണ്ടു അഴിക്കത്തികളിൽ ചെന്നു താറ്റപ്പെടുന്നു. ഇതിനെ
വെളുപ്പിച്ചു മറ്റൊരു വലിയ പെട്ടിയിൽ വെച്ചു ചതെച്ചു ചീച്ചു അതോ
ടു വജ്രപ്പശ (വച്ചിരം) ചേൎക്കും. പൊടിയരി കഞ്ഞിക്കു ഒക്കുന്ന ഈ സാ
ധനം വിസ്താരമുള്ള കുഴലൂടെ നമ്മുടെ ചിത്രത്തിൽ ഇടത്തു ഭാഗത്തു കാ
ണുന്ന വട്ടമുള്ള വലിയ കൽ കുഴിത്തൊട്ടിയിൽ (1) എത്തും.† ഊറി പോ
കാതെ താഴെയുള്ള തിരിക്കുറ്റിയൂടെ‡ കലൎന്നു പുറപ്പെടേണ്ടതിന്നു А എ
ന്നൊരു മന്തു അതിൽനിന്നു തിരിഞ്ഞു കൊണ്ടിരിക്കുന്നു. കടലാസ്സു (കൂ
ഴ്) കഞ്ഞി തിരിക്കുറ്റിയെ വിട്ടാൽ പൂഴിപ്പിടിയൻ എന്നു പറയുന്ന (2) തൊ
ട്ടിയിൽ വീഴും. ഇതിൻ പുറത്തു വിലങ്ങനെ വരെച്ചിരിക്കുന്ന ചെറിയ
തോടുകളിൽ പൂഴി മുതലായ കനമുള്ള വസ്തുക്കൾ നിന്നു പോകും. ചീയാ
ത്ത നാരുകളും കരടുകളും തടുക്കേണ്ടതിന്നു കരടുപ്പിടിയൻ എന്ന ചീൎപ്പി
ന്നൊത്ത പിച്ചളയച്ചിൽ കൂടി (3) എന്നക്കമുള്ള തൊട്ടിയുടെ കള്ളിയി
ലും അതിൽ കൂടിയും കടക്കേണം. അവിടെനിന്നു തന്നെ വെടിപ്പാക്കിയ
സാധനം ഊറി പോകാതെ ഇരിക്കേണ്ടതിന്നു വേഗത്തിൽ തിരിക്കുന്ന ഒ
രു ചക്രം അതിനെ നല്ലവണ്ണം ഇളക്കി കലൎത്തി കൊണ്ടിരിക്കുമ്പോൾ
ആ കടലാസ്സുകഞ്ഞി ഓർ ഓവിൽ കൂടി പാവിലേ മുണ്ടു പോലെ ബഹു
നേരിയ പിച്ചളക്കമ്പിവല അടിയുള്ള നീണ്ടൊരു അരിപ്പയിലേക്കു (4)
ചെല്ലുന്നു. ഈ അരിപ്പ ചിത്രത്തിൽ കാണുന്ന പ്രകാരം വണ്ണം കുറഞ്ഞ
ഏറിയ നെട്ടുരുളുകളിന്മേൽ (8) എന്ന ജോടുരുളുകളോളം മുമ്പോട്ടു ചെ
ന്ന ശേഷം ഇതിൻ ചുവട്ടിലുള്ളതിനെ ചുറ്റി അതിനെ ചുരുങ്ങാതാക്കു
ന്ന കീഴുഭാഗത്തുള്ള ഉരുളുകൾ വഴിയായിട്ടു മടങ്ങി ചെല്ലന്നു. മേൽ പു
റത്തു ഇരുഭാഗത്തുള്ള (5) എന്നോരോരോ തോൽവാറുകൾ കടലാസ്സിന്നു
അതിരാകയാൽ ഇവറ്റെ അടുപ്പിച്ചോ അകറ്റിയോ വെക്കുന്നതിനാൽ
കടലാസ്സിന്റെ അകലം ഏറുകയും കുറയുകയും ചെയ്യും. കൂഴ് സമമാ
യി വ്യാപിച്ചു ചേൎന്നു വെള്ളം വാൎന്നു പോകേണ്ടതിന്നു അരിപ്പ ആടിക്കൊ
ണ്ടിരിക്കുന്നു. കമ്പികൊണ്ടു പൊതിഞ്ഞ (7ഉം 8ഉം) എന്നീ രണ്ടു ജോടു
രുളുകൾ കൂഴിനെ അമൎത്തിയ പിൻ തളയായി കെട്ടിയ ഒരു കമ്പിളി (9)
അരിപ്പവിട്ട പാടു പോലെ ഇരിക്കുന്നതിനെ കൈക്കൊള്ളുന്നു. ഈ നന
വു കമ്പിളി അതിനെ അമൎക്കുന്ന രണ്ടുരുളുകളെ (10 എന്നതിന്റെ പിൻ

*roller. †vat. ‡അതിന്നു തീവണ്ടിക്കാർ ബംബാ എന്ന ഹിന്ദുസ്ഥാനി വാക്കെടുത്തു
പറയുന്നു. തിരിനാളം എന്നും പ്രണാളം എന്നും (a spout, cock) ഏറനന്നു എന്നു തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/198&oldid=188308" എന്ന താളിൽനിന്ന് ശേഖരിച്ചത്