താൾ:CiXIV131-6 1879.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 189 —

കടലാസ്സുനിൎമ്മാണം.

ണ്ടെത്തുന്നതുവരെ ശീലമുള്ളവന്നും കൂട പ്രയാസത്തോടെ ഒരു ദിവസം
കുറച്ചു മാത്രമേ ഉണ്ടാക്കുവാൻ കഴിവുണ്ടായിട്ടുള്ളു. ആവിശക്തിയെ മനു
ഷ്യർ ഉപയോഗിച്ച ശേഷം മുമ്പെ ൧൨൦ ആളുകൾ അച്ചുകൊണ്ടു പ്ര
യാസേന ഉണ്ടാക്കിയ തുകയോളം പന്ത്രണ്ടു പേർ എളുപ്പത്തിൽ വെടി
പ്പായിട്ടു തീൎത്തിരിക്കുന്നു. ഇപ്പോം യൂരോപയിൽ യന്ത്രപ്രയോഗം കൊ
ണ്ടു പതിവായി എടുത്തുവരുന്ന കടലാസ്സുപണി എങ്ങിനെ എന്നാൽ:
കടലാസ്സേട്ടിന്നു വേണ്ടുന്ന സാധനങ്ങളിൽ തുണിക്കണ്ടങ്ങൾ ഏറെ ആ
വശ്യമുള്ളതു.* ആയവറ്റെ അതാതു ഗുണപ്രകാരം പലതരങ്ങൾ ആ
ക്കി പറ്റുകളും† മറ്റും കളഞ്ഞു കഴിയുന്നേടത്തോളം വെടിപ്പാക്കി ത
രാതരം യന്ത്രക്കത്തിരിയാൽ തറിച്ചു മുറിച്ച ശേഷം അതിന്റെ മെഴുകും
നിറവും കളഞ്ഞു നൂലിന്നു മയവും പതവും വരുത്തുവാൻ വേണ്ടി ക്ഷാര
വെള്ളത്തിലെങ്കിലും കുമ്മായ വെള്ളത്തിലെങ്കിലും നാലോ പത്തോ മണി
ക്കൂറോളം പുഴുങ്ങിയതിൽ പിന്നെ കഴുകി അവറ്റെ ഇഴയാക്കേണ്ടതിന്നു
൧൪ അടി നീളവും വിസ്താരം കുറഞ്ഞതുമായ ഒരു തൊട്ടിയിൽ ഇട്ടു വെക്കും.
ആ തൊട്ടിയുടെ നീളത്തോളം ചെല്ലുന്നതും അതിന്റെ ഇരു നെറ്റിക

*പന്നാസ്സു തുണിയും കീറ്റു തുണിയും മറ്റും. † Buttons,

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/197&oldid=188306" എന്ന താളിൽനിന്ന് ശേഖരിച്ചത്