താൾ:CiXIV131-6 1879.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 188 —

THE MANUFACTURING OF PAPER.

നാരുകൾ നുറുക്കി ചീച്ചു കൂഴാക്കി കടലാസ്സിനെ ഉണ്ടാക്കുന്ന സൂത്ര
ത്തെ ഒന്നാമതു കണ്ടെത്തിയതു ചീനക്കാർ തന്നെ.* യൂരോപക്കാർ ഏതു
വഴിയായി ഈ യുക്തിയെ അറിഞ്ഞു എന്നു പറവാൻ പ്രയാസം. എ
ന്നാൽ അറവികൾ തൎത്താൎയ്യ എന്ന നാട്ടിലേക്കു ചെയ്ത യുദ്ധയാത്രകളിൽ
ഈ ഉപായത്തെ പഠിച്ചു അതു യൂരോപയിൽ പ്രസിദ്ധമാക്കി പോൽ.
യൂരോപ്യർ ഈ വിദ്യയെ ക്രമത്താലേ നന്നാക്കിയിരിക്കുന്നു എങ്കിലും ക്രി
സ്താബ്ദം ൧൭൯൮മതിൽ മേസ്ത്രിയായ ലുയിരോബേർ എന്ന പരന്ത്രീസ്സു
കാരൻ കടലാസ്സു വളരെ† നീളത്തിൽ ഉണ്ടാക്കുന്ന ഒരു പുതുയന്ത്രം ക

*ചീനക്കാർ മുൻകാലങ്ങളിൽ കേരളത്തിൽ കച്ചവടം ചെയ്യുമ്പോൾ തങ്ങളുടെ രാജ്യത്തിൽ
നിന്നു ഓരോ വിശേഷചരക്കുകളോടു കൂട കടലാസ്സിനെയും കൊണ്ടുവന്നിരിക്കുന്നു. അതിന്റെ
വരവു ഈ അടുത്ത പത്തു പതിനഞ്ചു സംവത്സരങ്ങളിൽ ചുരുങ്ങിപ്പോയുള്ളൂ.

† കൂവപ്പൊടി കലക്കുമ്പോലെ പഴന്തുണി കൊണ്ടുണ്ടാക്കിയ കൂഴിനെ നന്നായി ഇളക്കി
സമചതുരമായ ഒരു അച്ചുകടലാസ്സിന്റെ കനത്തിന്നു തക്കവണ്ണം അതിൽ മുക്കി എടുത്തുണക്കി
വച്ചിരം ചേൎത്തു മിനുസം വരുത്തി കരടു കളഞ്ഞു ഏനത്തോടു മുറിക്കുക സമ്പ്രദായം, ആ അച്ചി
യോ കടലാസ്സിന്റെ വലിപ്പം പോലെ ഓരോ വണ്ണത്തിൽ ഉള്ളതു. ആയതു സമചതുരവും ര
ണ്ടു കൈപ്പിടിയും ഉള്ള ഒരു ചട്ടം. ചട്ടത്തിന്റെ അടിയിൽ കുസേലകൾക്കു ചൂരലിട്ട കണ
ക്കേ പിത്തളക്കമ്പിയുടെ വല മറ്റൊരു ചട്ടത്തിൽ താഴ്ത്തിക്കിടക്കുന്നു. അതിന്റെ രൂപം തവി
ടു അരിക്കുന്ന അരിപ്പ (പെനേല എന്നതു പോൎത്തുഗീസ്സുവാക്കു) പോലെയോ ചല്ലട പോലെ
യോ എന്നു പറയാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/196&oldid=188304" എന്ന താളിൽനിന്ന് ശേഖരിച്ചത്