താൾ:CiXIV131-6 1879.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 184 —

ഗ്രഹിക്കുന്നവർ വിഗ്രഹാരാധന തുടങ്ങിയുള്ള ലോകാഡംബരങ്ങളെ വെ
റുത്തുപേക്ഷിച്ചു വിട്ടുകളയേണം. ഇങ്ങിനെ തള്ളുന്നവരെ ജനങ്ങൾ മഹാ
ബുദ്ധിശാലികൾ എന്നു കരുതേണ്ടതുമല്ലാതെ ദേവനേ അറിഞ്ഞ അറി
വാളികൾ എന്നു പൊരുളുള്ള ബ്രഹ്മജ്ഞാനികൾ എന്നു വിളിക്കുകയും
വേണ്ടതു. ൧൪. മേല്പറഞ്ഞ അജ്ഞാന നിലക്കടുത്തവറ്റെ ചെയ്യാതെ
പുരാണ മാൎഗ്ഗത്തെ അനുസരിച്ചു നടക്കുന്നവൎക്കു ക്രിയാനുസാരികൾ എ
ന്നു പൊരുൾ കൊള്ളുന്ന കൎമ്മജ്ഞാനികൾ എന്നു പേർ. ആയവർ തങ്ങ
ളുടെ ക്രിയകൾ്ക്കു തക്ക പദവിയെ പ്രാപിക്കും; അവരുടെ അനുഭവങ്ങളെ
ല്ലാം ചിറ്റിമ്പങ്ങൾക്കടുത്തതും ഒരു കാലത്തിലുൾ്പെട്ടതുമായിരിക്കും. അ
വരുടെ അഭിഷ്ടങ്ങൾ മുഴുവൻ ദേവലോകത്തിൽ വെച്ചു സാധിച്ചാലും
തങ്ങളുടെ പുണ്യം തീരുവോളം അവറ്റെ അനുഭവിച്ചു തിരികെ അധികം
പുണ്യം സമ്പാദിക്കേണ്ടതിന്നു മനുഷ്യജന്മം എടുക്കുകയും ചെയ്യും. ഇങ്ങി
നെ ലോകാവസാനമായ കല്പാന്തം വരെക്കും ജനനവട്ടത്തിൽ അവർ
കിടന്നുഴലും ബ്രഹ്മായുസ്സിന്റെ ഒരു പകലായ 216 കോടി വൎഷങ്ങളുടെ ശേ
ഷം ലോകം മുടിഞ്ഞു പോകും; അപ്പോൾ സകലവും അഴിഞ്ഞു ബ്രഹ്മ
ത്തിന്നു മനസ്സാകുവോളം കിടന്ന ശേഷം തിരികെ അവൻ സൃഷ്ടിക്കും.
൧൫. ബ്രഹ്മജ്ഞാനമില്ലാതെയും ക്രിയകൾ ഒന്നും കൂടാതെയും ഇരിക്കുന്ന
പാപികൾ 28 നരകങ്ങളിലൊന്നിൽ പതിക്കുകയോ മൃഗജീവികളിൽ വല്ല
തുമായി പിറക്കുകയോ ചെയ്യേണ്ടി വരും. മറു ജന്മക്കടൽ അക്കരേ കടന്ന
വർ തങ്ങളുടെ മലിനമെല്ലാം നീങ്ങി തിരികെ മനുപ്രളയ ശേഷം മനു
ഷ്യരായി ജനിച്ചു കൊണ്ടിരിക്കും താനും.

സൂചകം

മേല്പറഞ്ഞ വേദാന്തമാൎഗ്ഗത്തെ കുറിച്ചു ഇനി ഒരിക്കൽ നമുക്കധികം
പരിശോധിപ്പാൻ ഇടയുണ്ടാകും എന്നാൽ തല്ക്കാലം നാം കുറിക്കോള്ളേ
ണ്ടുന്നവയാവിതു. ൧. ബുദ്ധിശാലികൾ്ക്കു പരമഗതി പ്രാപിപ്പാൻ ഒരു
വഴിയും ബുദ്ധിഹീനൎക്കു മറ്റൊന്നും ഇങ്ങിനെ രണ്ടു വഴികളെ ദേവൻ
സ്ഥാപിച്ചിരിക്കുന്നുവെന്നും മനുഷ്യർ. ഇഷ്ടപ്രകാരം അതിൽ ഒന്നു തിര
ഞ്ഞെടുക്കാമെന്നും വേദാന്ത ശാസ്ത്രത്തിൽ കാണുന്നു. എന്നാൽ ഈ രണ്ടു
വഴികളും തമ്മിൽ മുറ്റും വിപരീതമുള്ളതത്രേ. ഒന്നു ആത്മാവിന്നും മ
റ്റേതു ശരീരത്തിന്നും അടുത്ത വഴികൾ അല്ലോ. ബ്രഹ്മജ്ഞാനി പരബ്ര
ഹ്മത്തെ ധ്യാനിക്കുമ്പോൾ കൎമ്മജ്ഞാനി മുപ്പത്തുമുക്കോടി ദേവകളിൽ വ
ല്ലതിനെ കുമ്പിടുന്നു. ഇങ്ങിനെയുള്ള വിപരീതത്തെ ദൈവം നിയമിച്ചു
വെന്നു എങ്ങിനെ പ്രമാണിക്കാം? മനുഷ്യർ സ്വന്ത ലാഭമഹത്വങ്ങളെ
കൊതിച്ചു ഇപ്രകാരമുള്ളതിനെ വകഞ്ഞുണ്ടാക്കി എന്നല്ലാതെ നമുക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/192&oldid=188295" എന്ന താളിൽനിന്ന് ശേഖരിച്ചത്