താൾ:CiXIV131-6 1879.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

സ്ത്രികളും ഉരുക്കാരും പിന്നേ അറവികളും നട്ടുച്ചെക്കും, യഹൂദരും മാപ്പിള
മാരും സൂൎയ്യാസ്തമാനത്തിന്നും, മിക്ക ക്രിസ്തീയ ഗോത്രങ്ങൾ പാതിരാക്കും
തങ്ങളുടെ ദിവസത്തെ ആരംഭിച്ചവസാനിക്കുന്നു.*

1. നാൾ a. ഭൂമിക്കുടയ രണ്ടു തിരിച്ചലുകൾ കൊണ്ടു ഒരു ദിവസ
ത്തിന്റെ നീളം മൂന്നുപ്രകാരമായിരിക്കുന്നു. അതിനു നക്ഷത്രനാൾ സൂ
ൎയ്യനാൾ ഗണിതനാൾ എന്നീ പേരുകൾ വരുന്നു.

1. നമ്മുടെ ഉച്ചരേഖയിൽ (Meridian) നില്ക്കുന്ന വല്ല നക്ഷത്രത്തെ
പിറ്റേ നാളിൽ വീണ്ടും ഉച്ചസ്ഥമായി കാണുവോളം കഴിയുന്ന സമയ
ത്തിനു നക്ഷത്രനാൾ എന്നു പേർ. 24 മണിക്കൂറുള്ള സൂൎയ്യദിവസത്തി
ൽനിന്നു 23°°°° 56' 3''4''' അതിനു ചെല്ലുന്നുള്ളൂ എങ്കിലും ആയതു ഏറ്റക്കു
റവില്ലാത്തതു തന്നേ. °

2. സൂൎയ്യൻ ഒരു ദിവസം തൊട്ടു മറുനാൾവരെക്കും നമ്മുടെ ഉച്ചരേ
ഖയിൽ നില്പോളമുള്ള സമയത്തിനു സൂൎയ്യനാൾ എന്നു പറയുന്നു. അതി
ന്നു നക്ഷത്ര നാളിന്റെ 24 3' 56''ആകകൊണ്ടു ഒരു സൂൎയ്യനാൾ നക്ഷത്ര
നാളിൽ വലുതു. ആയതു സാധാരണ ദിവസത്തിന്റെ കണക്കിനു 30
ദ്വിതീയത്തിന്നു (സിക്കണ്ടിനു) ഏറുകയോ കുറകയോ ചെയ്തയാൽ ദീൎഘ
ഭേദം ഉണ്ടു താനും.† ഇതു ഭൂമി സൂൎയ്യനെ ചുറ്റുന്നതിനാൽ ഉണ്ടാകുന്ന
സമയഭേദം.

3. ഏറ്റക്കുറച്ചലുള്ള സൂൎയ്യനാളിന്നു നിജസമയം എന്നും കൊല്ലം
ഒന്നിൽ ഉണ്ടാകുന്ന സൂൎയ്യദിവസങ്ങളിൽനിന്നു എടുക്കുന്ന നടുമയ്യത്തിന്നു
ഗണിതസമയം എന്നും പറയുന്നു. എന്നാൽ ഈ രണ്ടു സമയങ്ങൾ
ഏപ്രിൽ 14, ജൂൻ 14, ആഗൊസ്തു 31, ദിസെമ്പ്ര 23 എന്നീ നാലു ദിനങ്ങ
ളിൽ ഒത്തു വരുന്നു. ഗണിതസമയത്തിന്റെ ഉച്ചെക്കു മുമ്പോ പിമ്പോ
സൂൎയ്യനെ ഉച്ചത്തിൽ കാണാം. ഈ ഭേദം ഫിബ്രുവെരി നൊവെമ്പ്ര മാ
സങ്ങളിൽ 16 നിമിഷങ്ങളിൽ (മിനിട്ടിൽ) അധികം ആകുന്നു.§

b. ഭൂമി നെടുവട്ടത്തിൽ സൂൎയ്യനെ ചുറ്റുന്നതുകൊണ്ടു രാപ്പകലിന്റെ
നീളം മാറിക്കൊണ്ടിരിക്കുന്നു; അഹോരാത്രസമാനസന്ധിയിലേ രാവിന്നും
പകലിനും പന്ത്രണ്ടീന്തു മണിക്കൂറേയുള്ളൂ.

മദ്ധ്യരേഖയും ക്രാന്തിമണ്ഡലവും ഓരേ പരപ്പിലായാൽ (plain) രാപ്പ
കൽ തമ്മിൽ ഒക്കുമായിരുന്നു. ഇപ്പോഴോ മീന കന്നി സങ്ക്രാന്തികളിലേ
അയനാന്തങ്ങളിൽ (മാൎച്ച് 20 ഉം സെപ്തെമ്പ്ര 23 ഉം) സൂൎയ്യൻ 6 മണിക്കു
ഉദിച്ചസ്തമിക്കുന്നതുകൊണ്ടു അഹോരാത്രം തമ്മിൽ ഒത്തിരിക്കുന്നു. ശേഷം
ഉള്ള ഭേദങ്ങളെ താഴേ കാണാം.

* അതുപോലേ പണ്ടേത്ത മിസ്രാക്കാരും തന്നേ.

† ദിസെമ്പ്ര ഒടുവിൽ 24 0' 30'' സെപ്തെമ്പ്ര നടുവിൽ 23° 59' 39'' നിജസൂൎയ്യദിവസം.

§ The sidereal day. 2. The true solar or natural day. 3. The civil or mean solar
day. (Astronomical day: the same as the true solar day; also the sidereal day, as that
used most by astronomers—Webster's Dict.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/19&oldid=187912" എന്ന താളിൽനിന്ന് ശേഖരിച്ചത്