താൾ:CiXIV131-6 1879.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 173 —

തിരം കൊണ്ടു മുദ്രവെപ്പിക്കയും ചെയ്തു. പുലർകാലേ വന്നിട്ടു ബേൽ അ
വയെല്ലാം അമറേത്തു കഴിച്ചില്ല എന്നു കണ്ടാൽ അടിയങ്ങളെ ആബാ
ലവൃദ്ധം കൊന്നുകളയുന്നതിനാൽ യാതൊരു സങ്കടവും ഇല്ല. അല്ല ദേ
വൻ അവറ്റെ ഭക്ഷിച്ചിരുന്നു എന്നു വരികിലോ, ഈ സാധുക്കളുടെ മേൽ
കുറ്റം ചുമത്തിയ ദാനിയേലിന്നു മരണം കല്പിച്ചാലും എന്നുണൎത്തിച്ചു.
ഇത്ര ധൈൎയ്യത്തോടെ അവർ പറവാൻ മുതിൎന്നതു ശ്രീകോവില്ക്കകത്തു
ള്ള പീഠക്കല്ലിൽ കൂടി അതിഗ്രഢമായോരു കന്നം പുറത്തു പോവാൻ ത
ക്കവണ്ണം തുരന്നുണ്ടാക്കിയിരുന്നു. അതിൽ കൂടി അങ്ങു കടന്നു ചെന്നു നി
വേദ്യദ്രവ്യങ്ങൾ എടുത്തു ഭക്ഷിച്ചു കളവാൻ തരമുണ്ടു. അതിനാൽ അ
വർ ധൈൎയ്യത്തോടെ പുറപ്പെട്ടു പോയ ശേഷം രാജാവു നിവേദ്യങ്ങളെ
ബേലിൻ ശ്രീകോവില്ക്കകത്തു വെപ്പിച്ചു, പുറപ്പെടുമ്പോൾ ദാനിയേൽ
തന്റെ ദാസന്മാരോടു വെണ്ണീർ കൊണ്ടു വരുവാൻ കല്പിച്ചു ആയതു രാ
ജാവു കാണ്കേ ക്ഷേത്രത്തിന്നകത്തു രഹസ്യമായി വിതറി പുറത്തിറങ്ങി
വാതിൽ പൂട്ടി അതിന്നു രാജമുദ്ര വെക്കുകയും ചെയ്തു. പൂജാരികളോ
രാത്രിയിൽ വന്നു പതുക്കേ അകത്തു കയറി പതിവു പോലെ തങ്ങളുടെ
സ്ത്രീകളും കുട്ടികളും ഒക്കക്കൂടി അവിടെ ഉണ്ടായതെല്ലാം തിന്നു കുടിച്ചു
പോകയും ചെയ്തു. പുലൎകാലേ രാജാവു അങ്ങു എഴുന്നെള്ളുമ്പോൾ ദാ
നിയേലും കൂട പോയി അപ്പോം രാജാവു: മുദ്രയെല്ലാം ശരിയോ എന്നു
പരിശോധിച്ചു വാതിൽ തുറപ്പിച്ച രാജാവു ഉടനെ പ്രതിഷ്ഠയുടെ മുമ്പിൽ
ചെന്നു ശബ്ദം ഉയൎത്തി: ബേലേ നീയൊരു മഹാ ദേവൻ നിന്നിലൊരു
വഞ്ചനയും ഇല്ല എന്നു പുകഴ്ത്തിയപ്പോൾ ദാനിയേൽ ചിരിച്ചു കൊണ്ടു
രാജാവേ അകത്തു കടക്കാതിരിപ്പാൻ വിരോധിച്ചു. നിലത്തു നോക്ക ഈ
കാൽ വടുക്കുൾ ആരുടേതു എന്നു കുറിക്കൊണ്ടാലും! എന്നറിയിച്ചതിന്നു
രാജാവു ഞാൻ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കാൽ
വടുക്കളെ കാണുന്നു സത്യം എന്നു തിരുവുള്ളക്കേടോടെ ചൊല്ലി പൂജാരി
കളെ അവരുടെ കുഞ്ഞികുട്ടികളോടു കൂടെ വരുത്തി അവരിൽ ആരും തെ
റ്റിപ്പോകാതിരിപ്പാൻ എല്ലാവരേയും പിടിപ്പാൻ കല്പിച്ചു. നിവേദ്യദ്ര
വ്യങ്ങളെല്ലാം കവൎന്നുതിന്നുന്ന സൂത്രം ഏതെന്നു തെളിയിപ്പാൻ നോക്കി
യപ്പോൾ അവരുണ്ടാക്കിയ ഒളിക്കന്നം രാജാവിന്നു കാട്ടിക്കൊടുത്തു. അതി
നാൽ ശാന്തിക്കാരുടെ വഞ്ചതിയെല്ലാം രാജാവറികയും ബിംബാരാധന
സാരമില്ലാത്തതെന്നു ബോധിക്കയും ചെയ്തു. ആ പൂജാരികളെ ആബാ
ലവൃദ്ധം ഒടുക്കി ക്ഷേത്രത്തേ ബേൽ ദേവനോടു കൂട ദാനിയേലിന്നു ഏല്പി
ച്ചതിനാൽ അവൻ ആയതു നിൎമ്മൂലമാക്കുകയും ചെയ്തു.

യേശുക്രിസ്തൻ എന്ന ദൈവപുത്രൻ പാപികൾക്കു വേണ്ടി ത
ന്നെത്താൻ ഒരു പൂൎണ്ണ പ്രായശ്ചിത്ത ബലിയായി ഏല്പിപ്പാൻ മനുഷ്യപു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/181&oldid=188270" എന്ന താളിൽനിന്ന് ശേഖരിച്ചത്