താൾ:CiXIV131-6 1879.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 172 —

THE DESTRUCTION OF BEL IN BABEL.

ഒരു പൂൎവ്വവൃത്താന്തം.*

അസ്തിയഗിസ്† എന്നരാജാവു മരിച്ചശേഷം ബാബേൽ രാജ്യം പാ
ൎസിരാജാവായ കോരേഷിന്റെ സ്വാധീനത്തിലായ്വന്നു. ദാനിയേൽ എ
ന്നവൻ നിത്യം രാജസന്നിധിയിൽ പാൎത്തവനും രാജാവിന്റെ എല്ലാ
സ്നേഹിതന്മാരേക്കാൾ മാന്യനും ആയിരുന്നു. അക്കാലത്തു ബബിലോന്യ
ൎക്കു ബേൽ എന്നു പേരുള്ളൊരു ദേവൻ ഉണ്ടായിരുന്നു. ആയവന്നു ദിന
മ്പ്രതി ൧൨ പറ കോതമ്പും ൪൦ ആടുകളും ൬ പാടം വീഞ്ഞും വഴിപാടു
കഴിച്ചു വന്നു. രാജാവു താനും ഈ ദേവനെ സേവിച്ചുകൊണ്ടു ദിനം
തോറും അവനെ കുമ്പിട്ടു വന്നു. ദാനിയേലോ സത്യദൈവത്തെ ഉപാ
സിച്ചതേയുള്ളു. ആകയാൽ രാജാവു ബേലിനോടു നീയും പ്രാൎത്ഥിക്കാത്തതു
എന്തുകൊണ്ടാകുന്നു? എന്നുചോദിച്ചതിനു അവൻ: കൈകളാൽ ഉണ്ടാക്ക
പ്പെട്ട വിഗ്രഹങ്ങളെ അല്ല സ്വൎഗ്ഗത്തെയും ഭൂമിയെയും ഉണ്ടാക്കിയവനും,
എല്ലാ ജീവികളുടെ കൎത്താവും ആയ ജീവനുള്ള ദൈവത്തെ മാത്രം ഞാൻ
സേവിക്കേയുള്ളൂ എന്നുത്തരം പറഞ്ഞു. എന്നാൽ ബേലിനെ നീ ജീവനു
ള്ള ദേവനെന്നു കരുതുന്നില്ലയോ? ദിവസേന അവൻ എത്ര ഭക്ഷിക്കയും
കുടിക്കയും ചെയ്യുന്നു എന്നു നീ കാണുന്നില്ലേ? എന്നു രാജാവു ചോദി
ച്ചതിനു ദാനിയേൽ ചിരിച്ചുകൊണ്ടു: മഹാരാജാവേ, ഭ്രമിക്കരുതേ; ഈ
ബേൽ ദേവൻ അകത്തു കരുവും പുറത്തു ഓടുംകൊണ്ടു ഒരു തിടമ്പാ
കകൊണ്ടു അവൻ ഒരു നാളും ഭക്ഷിക്കയില്ല എന്നു ഉത്തരം പറഞ്ഞു.
എന്നാറെ രാജാവു വളരെ കോപിച്ചു എല്ലാ പൂജാരികളെ വിളിച്ചു വരു
ത്തി അവരോടു: ഈ നിവേദ്യം ഭക്ഷിച്ചുകളയുന്നവനാർ എന്നു നിങ്ങൾ
എന്നോടു പറയാഞ്ഞാൽ നിങ്ങൾ മരിക്കേണ്ടിവരും നിശ്ചയം. അല്ല
ബേൽ ഇതിനെ ഭക്ഷിക്കുന്നപ്രകാരം തുമ്പു വരുത്തുവാൻ നിങ്ങൾ പ്രാ
പ്തരായാൽ ദാനിയേൽ മരിക്കേണ്ടി വരും താനും. എന്തെന്നാൽ അവൻ
ബേലിനെ ദുഷിച്ചിരിക്കുന്നു എന്നരുളിച്ചെയ്തു. എന്നാറെ ദാനിയേൽ മ
ഹാരാജാവേ തിരുമനസ്സുപോലെ ആകട്ടേ എന്നു പറഞ്ഞു. ബേലിൻ
പൂജാരികൾ അവരുടെ സ്ത്രീകളും കുട്ടികളും കൂടാതെ ൭൦ പേർ ആയി
രുന്നു.

അനന്തരം രാജാവു ദാനിയേലോടു കൂട ബേലിന്റെ ക്ഷേത്രത്തിൽ
എഴുന്നെള്ളി. അപ്പോൾ അതിലേ പൂജാരികൾ: തമ്പുരാനേ, അടിയങ്ങൾ
അമ്പലത്തിന്നു പുറത്തു നില്ക്കാം നിത്തിരുവടി ഭക്ഷണപാനീയങ്ങളെ
ഒക്കെയും നിവേദ്യത്തിന്നു അകത്തു വെപ്പിച്ചു വാതിൽ പൂട്ടി തൃക്കൈമോ

*തള്ളാഗമമായ ബാബേലിലേ ബേൽ എന്ന കഥയത്രേ. †ഇതു അസ്തിയഗിസ് അല്ല,
ദൎയ്യാവു (ദരിയുസ്സ്) എന്ന രാജാവായിരുന്നു എന്നു തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/180&oldid=188268" എന്ന താളിൽനിന്ന് ശേഖരിച്ചത്