താൾ:CiXIV131-6 1879.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

ശം ൧൫൦൦൦ ഉറുപ്പികയുടെ നകകൾ മോഷ്ടിച്ചു കൊണ്ടുപോയി സൎക്കാ
രിൽനിന്നു അന്വേഷണം കഴിച്ചാറെ കണ്ടെത്തിയതുമില്ല. ഇക്കള്ളനെ
ഉടനെ ശിക്ഷിക്കേണമെന്നു ഞാൻ തന്നെ നടക്കൽനിന്നു പലപ്പോഴും
ഈശ്വരനെ പ്രാൎത്ഥിച്ചിട്ടും ഫലം ഒന്നും കണ്ടില്ല. ആയതുകൊണ്ടു അന്നു
മുതൽ എന്റെ വിശ്വാസം ആ വിഗ്രഹത്തിൽനിന്നു പാതിയായി പോ
യി. രണ്ടാമതു എന്റെ അഛ്ശൻ തന്നെ വെച്ചു പൂജിച്ചിരിക്കുന്ന വിംല
മൂൎത്തിയുടെ ഒരു സ്വൎണ്ണപ്രതിമ മറ്റൊരു എബ്രാൻ മോഷ്ടിച്ച് എടുത്തു
കുത്തി ചതെച്ചു കൊണ്ടു പോയി എന്നു കണ്ടപ്പോൾ വിഗ്രഹം ദൈവം
അല്ല കളിപ്പാവയത്രേ നിൎജ്ജീവ വസ്തുവും നിസ്സാരവും ആകുന്നു എന്നു
എനിക്കു നല്ലവണ്ണം ബോദ്ധ്യം വന്നു. അമ്മ മുതലായവർ വളര നിഷ്ക
ൎഷിച്ചിട്ടു ക്ഷേത്രങ്ങളിൽ പോകുവാൻ വളര വിരോധിച്ചു നില്ക്കയും ചെ
യ്തു. പുരാണ വായന പിന്നെയും വിട്ടിട്ടില്ല. (ശേഷം പിന്നാലെ).

THE MALAYALAM COUNTRY.

മലയാളരാജ്യം.

Vാം പുസ്തകം പന്ത്രണ്ടാം നമ്പർ ൧൮൫൦ാം പുറത്തു വെച്ചതിന്റെ തുടൎച്ച.

(Registered Copyright — ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)

പരിശിഷ്ടം Appendix.

കാലക്കണക്കു Chronology.

ഭൂഗോളത്തിനു തന്നേ ചുറ്റുന്ന ദിനഭ്രമണവും (നാൾതിരിച്ചൽ)
സൂൎയ്യനെ ചുറ്റുന്ന വത്സരഭ്രമണവും (ആണ്ടു തിരിച്ചൽ) തികയുമ്പോൾ
നാളും ആണ്ടും ഉണ്ടാകുന്നു എന്നും വത്സരഭ്രമണം ക്രാന്തിമണ്ഡലത്തിൽ
കൂടി സാധിക്കയാൽ വിവിധ ഋതുക്കളും ഉത്ഭവിക്കുന്നു എന്നും പറഞ്ഞു
വല്ലോ. ഇനി നാം ആണ്ടു മുതലായവ തിട്ടമായ ഗണിതത്താൽ അ
റിവാൻ ഉണ്ടു.

സൂൎയ്യരശ്മികൾ തട്ടുന്ന ഭൂമിയുടെ മേല്പാട്ടിനു വെളിച്ചവും തട്ടാത്തതി
ന്നു ഇരുളും ഉണ്ടു. ഇതിനാൽ പകലും രാവും ഉണ്ടാകുന്നു. ഒരു രാപ്പക
ലിനു നാം നാൾ (ദിവസം) എന്നു പറയുന്നു. മലയാളികളുടെ നാൾ സൂൎയ്യോ
ദയം തൊട്ടു പിറ്റേ ദിവസത്തിന്റെ സൂൎയ്യോദയത്തോളം ചെല്ലുന്നു. അ
തിനെ ൬൦ നാഴിക അല്ല ൩൦ മുഹൂൎത്തം അല്ലെങ്കിൽ ൨൪ മണിക്കൂറുകൊ
ണ്ടു പകുത്തിരിക്കുന്നു.*

നാളിന്റെ തുടക്കം പലപ്രകാരം, എല്ലാ ഭൂഗോത്രങ്ങളുടെ ജ്യോതിശ്ശാ

* ഒരു മണിക്കൂറിനു 60 നിമിഷങ്ങളും (മിനിട്ടു) നിമിഷം (') ഒന്നിനു 60 ദ്വിതീയങ്ങളും
(സിക്കണ്ടു), ദ്വിതീയം ('') ഒന്നിന്നു 60 തൃതീയങ്ങളും (Thirds ''') ഉണ്ടു. ഒരു മുഹൂൎത്തത്തിന്നു
2 നാഡിക (=നാഴിക)യും നാഡികെക്കു 30 കലകളും ഉണ്ടു. പുരാതന ബാബിലോന്യ
രും ഭാരതഖണ്ഡക്കാരും സൂൎയ്യോദയത്തോടേ തങ്ങളുടെ ദിവസങ്ങളെ എണ്ണും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/18&oldid=187910" എന്ന താളിൽനിന്ന് ശേഖരിച്ചത്