താൾ:CiXIV131-6 1879.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 171 —

ഈ അസ്ഥികൾ ശിശുപ്രായത്തിൽ മൃദുവും കൃശവും ഉള്ളതാകകൊ
ണ്ടു കുട്ടികളെ നിവിൎന്നു ഇരിപ്പാനോ നില്പാനോ നിൎബ്ബന്ധിച്ചാൽ ഉട
ലെല്ലുകൾക്കു ദോഷമേ വരികേയുള്ളു; തത്രപ്പെട്ടാൽ താടിവരാ എന്നു പഴ
ഞ്ചൊൽ ഉണ്ടല്ലോ.

മേല്പറഞ്ഞ അസ്ഥികളാൽ നെഞ്ഞറ, അള്ള, കടിയറ എന്നീ മൂന്നു
മടകൾ ഉടലിൽ ഉളവാകുന്നു.

മാനുഷാംഗത്തെ സൂക്ഷ്മത്തോടെ നോക്കിയാൽ സങ്കീൎത്തനക്കാരനോ
ടു (സങ്കീൎത്തനം ൧൩൯, ൧൪.). ഞാൻ ഭയങ്കരവും അതിശയവുമായി ഉത്ഭ
വിക്കയാൽ നിന്നെ വാഴ്ത്തുന്നു നിന്റെ ക്രിയകൾ അതിശയമുള്ളവ എന്നു
എൻ ദേഹി പെരികേ അറിയുന്നു എന്നു വൎണ്ണിക്കേണ്ടതാകുന്നു. E. Lbdfr.

(ശേഷം പിന്നാലെ.)

* ഈ ചിത്രത്തിൽ ഒരു ഭാഗത്തുനിന്നു നോക്കിയാൽ ഉക്കെൽക്കെട്ടിന്റെ രൂപവും തുടയെ
ല്ലുകൾ ഉക്കെൽക്കെട്ടിൽ പിടിച്ച വിധവും പൃഷ്ഠാസ്ഥിയുടെ അറ്റത്തുള്ള ഗുദാസ്ഥി എന്ന വാ
ലെല്ലിന്റെ നില്പും അതിനാൽ അടിവയറ്റിനു ഉണ്ടാകുന്ന ആക്കവും കാണാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/179&oldid=188266" എന്ന താളിൽനിന്ന് ശേഖരിച്ചത്