താൾ:CiXIV131-6 1879.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 170 —

ൎച്ചാഗ്രഹങ്ങളാൽ ചേരുകയും ശേഷം കീഴുള്ള പഴുവാരികൾ 3) അതാതിൻ
കൂൎച്ചാന്തങ്ങൾകൊണ്ടു അന്യോന്യം ചേൎന്നു മേലുള്ളവറ്റോടും ഇണങ്ങു
കയും ചെയ്യുന്നു. ആ സ്ഥലത്തിന്നു നെഞ്ഞറക്കുഴി 4) എന്നും കീഴോട്ടു
അള്ള 5) എന്നും ചൊല്ലന്നു. ഇങ്ങനെ നെഞ്ഞറപ്പലകയും പുറവും ആ
മത്തോടു പോലെ കടുപ്പമല്ലാ പൊങ്ങിപ്പുള്ളതാകയാൽ 6) തല്ലും കുത്തും
തട്ടും മുട്ടും തെറിച്ചു പോകുന്നതുകൊണ്ടു നെഞ്ഞറപണ്ടങ്ങൾക്കു കേടു
പാടുവരാതെയിരിക്കുന്നു. നെഞ്ഞറക്കണ്ടത്തിന്മേൽ 7) ഉള്ള അസ്ഥികൾക്കു
കൂൎച്ചവും കൊഴുപ്പും ഏറിയിരിക്കയാൽ ചില ശവം ദഹിപ്പിക്കുമ്പോൾ
ആയതിനെ ചൂടുവാൻ കുത്തിച്ചീച്ചു പണിപ്പെടേണ്ടിവരുന്നു. ഇതിനാൽ
തന്നെ കഠിനനെഞ്ചൻ എന്നും നെഞ്ഞൂറ്റക്കാരൻ എന്നും ചൊല്ലുവാൻ
സംഗതി വരുന്നതു.

൫. ഉക്കെൽക്കെട്ടു ഒന്നായിരിക്കുന്നു എങ്കിലും അതിന്നു നാലു പകുതിക
ളുണ്ടു. കുണ്ടങ്കിണ്ണം പോലെ രണ്ടു വലിയ അസ്ഥികൾ മുമ്പറഞ്ഞവണ്ണം
വഴിയോട്ടു മൂടുപുണെല്ലു എന്ന വൈരപ്പൂൾ കൊണ്ടു തമ്മിൽ ചേൎന്നിരി
ക്കയും മുമ്പോട്ടോ തുറന്നിരിക്കയും ചെയ്യുന്നു. അതിനു ഇടുപ്പെല്ലു എന്നു
പേർ 8). ഇവ നെട്ടെല്ലിന്നു ആധാരമായിരിക്കുന്നതല്ലാതെ ജലബാധാശ്ര
മാദികൾക്കു വേണ്ടിയ ഇടം കൊടുക്കുകയും ചെയ്യുന്നു. ഈ അസ്ഥികൾ
മുമ്പുറത്തു വളഞ്ഞുകൊണ്ടു തമ്മിൽ ചേരുന്ന സ്ഥലത്തിന്നു നാണിട
മെല്ലു 9) എന്നു പേർ. അതിന്റെ കീഴിൽ തമ്മിൽ വേൎപ്പെട്ട വളയം കണ
ക്കേ അതിനോടു ഇണഞ്ഞ രണ്ടു ചണയെല്ലുകൾ 10) ആസനത്തിന്നു
ആക്കമായിരിക്കുന്നു 11). ചണ്ണയെല്ലിന്റെ ദ്വാരങ്ങളിൽ അല്ല ഇടുപ്പെല്ലി
ന്റെ അടിയിൽ കിടക്കുന്ന തടത്തിൽ തുടയെല്ലിന്റെ കുമള 12) പിടിച്ചിരി
ക്കുന്നതുകൊണ്ടു കീഴവയവങ്ങൾ ഉക്കെൽക്കെട്ടിൽനിന്നു പുറപ്പെടുന്നു 13).

3) False ribs. 4) Pit of the heart. 5). Pit of the stomach. 6) Elastic. 7) അസ്ഥിക
ളും പണ്ടങ്ങളും അടങ്ങിയതു. 8) Hip-bone, os ilium (2) അരകെട്ടെല്ലു, ഉക്കെല്ലൂ. 9) ഈറ്റു
വാതിൽ, ഗൂഢാസ്ഥി, os pubis. I0) os ischii. 11) ചണ്ണയെല്ലുകളുടെ ഉരുളികളിൽ തുടയെ
ല്ലുകളുടെ മൊട്ടു ആഴ്ത്തിക്കിടക്കുന്നു. 12) Head of the bone ഉക്കയെൽക്കെട്ടു എന്ന ചിത്രം കാ
ണിക്കുന്ന എല്ലുകൾ ആവിതു: മേലേത്തു രണ്ടു ഇട്ടപ്പെല്ലുകളും നടുവിൽ അവറ്റെ തമ്മിൽ ഇ
ണക്കുന്ന (ഒരു) ത്രികാസ്ഥിയും ഇടത്തും വലത്തും ഇടുപ്പെല്ലുകളുടെ താഴേ വളയം കണക്കേ
ഓരോ ചണ്ണയെല്ലുകളും എന്നിവ തന്നെ. 13) കുത്തിരിക്കുമ്പോൾ ചണ്ണയെല്ലുകൾ ആസന
ത്തിലും തുടയെല്ലുകളുടെ മുഴ ഇരുഭാഗത്തും ഇരിക്കുന്നു എന്നു തൊട്ടറിയാമല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/178&oldid=188264" എന്ന താളിൽനിന്ന് ശേഖരിച്ചത്