താൾ:CiXIV131-6 1879.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 169 —

പറ്റുന്ന ഉത്തരങ്ങൾ ഇതാ: 6. ഒമ്പതു പ്രാവശ്യം; മത്തായി 23, 13, 14. 15. 16. 23. 25.
27. 29. ലൂക്ക. 11, 43. 7. അപോ. 20, 35. 8. സെരുബാബൽ, യോശുവ, എസ്ര, നഹമിയ,
ഹഗ്ഗായി, മലാക്കി.

പുതു ചോദ്യങ്ങൾ.

9. പ്രായശ്ചിത്തം എന്ന വാക്കു പുതുനിയമത്തിൽ എത്ര വട്ടവും എവ്വിടത്തും എഴുതിയിരി
ക്കുന്നു?

10. ഉറിയ എന്നും മീഖ എന്നും പേരുള്ള മുമ്മൂന്നു പുരുഷന്മാർ ആർ എന്നു പറയാമോ?

11. കിഴക്കോട്ടു പോയപ്പോൾ ദരിദ്രബാലൻ, പടിഞ്ഞാറോട്ടു ചെന്നപ്പോൾ ധന്യപുരു
ഷൻ, തെക്കോട്ടു കിഴിഞ്ഞപ്പോൾ സന്തുഷ്ടവൃദ്ധൻ, വടക്കോട്ടുള്ള യാത്രയിൽ ഭാഗ്യമൃതൻ ആ
യവൻ ആർ? (മേലെഴുത്തു: Rev. J. Knobloch, Calicut.)

III. THE BONES OF THE TRUNK (2).

ഉടമ്പെല്ലുകൾ (ദേഹാസ്ഥികൾ) ൨.)

(154 ഭാഗത്തിന്റെ തുടൎച്ച)

൩. ൪. വാരിയെല്ലുകളും എതിർമുള്ളും.

ഹൃദയവും ശ്വാസകോശങ്ങളും ചരതിച്ചു കൊള്ളേണ്ടതിന്നു ഏറ്റവും
ഉറപ്പുള്ള അറ കണക്കേ ഇരുഭാഗങ്ങളിലും ചാപാകൃതിയിൽ വളഞ്ഞു നേ
രിയ പന്ത്രണ്ടീതു വാരിയെല്ലുകൾ മുൻ പറഞ്ഞപ്രകാരം ൧൨ മുതുമുള്ളു
കളിൽനിന്നു തുടങ്ങി നെഞ്ഞറെക്കു വേണ്ടുന്ന ഇടം ഉണ്ടാവാൻ തക്കവ
ണ്ണം ഒന്നിച്ചു കൂടുന്നു. അതിൽ മേലേയുള്ള ഏഴീതു നേൎവ്വാരികൾ 1) ക
ട്ടാരം കണക്കേയുള്ള എതിൎമ്മുള്ളിന്റെ 2) കൂൎച്ചത്തോടു അവറ്റിന്റെ കൂ

1) True ribs. 2) Breast-bone, sternum.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/177&oldid=188261" എന്ന താളിൽനിന്ന് ശേഖരിച്ചത്