താൾ:CiXIV131-6 1879.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 167 —

൧. ഈ ചിത്ര പ്രകാരം ഭൂഗോളത്തെ ഊഹത്താൽ രണ്ടു സമാംശ
ങ്ങൾ ആക്കി മുറിച്ചു ആ മുറികളെ കമിഴ്ത്തി തമ്മിൽ തൊട്ടു വെച്ചിരിക്കു
ന്നതിനെ സൂചിപ്പിക്കുന്നു.

൨. കിഴക്കേ ഗോളാൎദ്ധത്തിൽ ഉറെച്ച നിലവും വെള്ളവും ഏകദേശം
സമമായി ഇരിക്കുന്നു; പടിഞ്ഞാറേതിലോ മുക്കാൽ അംശം സമുദ്രത്തി
ന്നു കാലംശം ഭൂമിയേ കാണ്മൂ.

൩. പൂൎവ്വഗോളാദ്ധത്തിലുള്ള ഉറെച്ച നിലത്തെ നാലു ഖണ്ഡങ്ങളാ
ക്കി കല്പിച്ചിരിക്കുന്നു: കിഴക്കു വടക്കുള്ളതിന്നു (೧) ആസ്യ എന്നും അതി
ന്റെ പടിഞ്ഞാറു തൊട്ടിരിക്കുന്നതിന്നു യുരോപ എന്നും യുരോപയുടെ
നേരെ തെക്കുള്ളതിന്നു ആഫ്രിക്ക (೫) എന്നും ആസ്യയുടെ തെക്കും ഗോ
ളാൎദ്ധത്തിന്റെ കിഴക്കേ വെളുമ്പിലും കിടക്കുന്ന മഹാദ്വീപിന്നു ഔസ്ത്രാല്യ
(೬) എന്നും പേർ. യുരോപ ആഫ്രിക്ക എന്നിവറ്റെ മദ്ധ്യതരന്യാഴി എന്ന
കടൽ തമ്മിൽ വേൎപ്പെടുത്തിയാലും ആഫ്രിക്ക വടക്കു കിഴക്കേ കോണിൽ
ഒരു കരയിടുക്കിനാൽ ആസ്യയോടു ചേൎന്നിരിക്കുന്നതു കൊണ്ടു ആസ്യ യു
രോപയോടും ആഫ്രിക്കയോടും ഇണഞ്ഞിരിക്കുന്നു.

യുരോപയുടെ വട പടിഞ്ഞാറു (೪) എന്ന അടയാളത്താൽ കാണി
ച്ച ദ്വീപുകൾ അംഗ്ലസാമ്രാജ്യം (ഇംഗ്ലന്തു) അത്രേ.

ആഫ്രിക്കയിൽ കൂടി മൂന്നു ഊഹരേഖകൾ ചെല്ലുന്നു. (2) എന്ന ഉ
ത്തരായണാന്ത രേഖയുടെ വടക്കു സഹര എന്ന മഹാമരുഭൂമി പരന്നു
കിടക്കുന്നു. അതിന്റെ തെക്കു കൊവാര (ജോലിബാ എന്നും നീഗർ എ
ന്നും പറയുന്ന) നദി വരെച്ചിരിക്കുന്നു. അതിന്റെ തെക്കേ ഭാഗത്തു പ
ടിഞ്ഞാറുനിന്നു തുടങ്ങിയാൽ സിയെറലേയോനെ, ലിബേരിയ, പൽകര,
പൊങ്കര (അതിൻ വടക്കു അശന്തേരാജ്യം) ദാഹൊമെ, ബെനിൻ മുത
ലായ തീരപ്രദേശങ്ങളുണ്ടു. (3) എന്ന മദ്ധ്യരേഖയടുക്കേ മാലാമലകളേയും
നീല കൊങ്ങോ എന്നീനദികളുടെ ഉൽപത്തിയേയും വൻപോയ്കളായ ന്യ
സ്സ മുതലായവറ്റേയും കാണാം. (4) എന്ന ദക്ഷിണായന രേഖയുടെ
തെക്കു സുപ്രത്യാശമുനമ്പു നില്ക്കുന്നു. അതിന്റെ തെക്കേ പാതിയും പ
ടിഞ്ഞാറെ പാതിയും ഇംഗ്ലിഷ്ക്കാൎക്കുള്ളതു. ത്രൻസ് വാൽ ജനക്കോയ്മ ആ
രേഖയുടെ ഇരുഭാഗത്തു കിടക്കയാൽ ഇംഗ്ലിഷ് സ്വാധീനത്തിലുള്ള രാ
ജ്യത്തിന്റെ വലിപ്പത്തെ അല്പം ഊഹിക്കാം. പിന്നെ ആഫ്രിക്കയുടെ കിഴ
ക്കു ദക്ഷിണായനാന്തത്തിൽ കിടക്കുന്ന വലിയ ദ്വീപു മദഗസ്കാർ അത്രേ.

ആസ്യയുടെ വടക്കേ അംശം രുസ്സ് കോയ്മെക്കും തെക്കു പടിഞ്ഞാറു
ള്ള പങ്കു റൂമിസുല്ത്താന്നും തെക്കു കിഴക്കുള്ളതു ചീനചക്രവൎത്തിക്കും അതി
ന്റെ കിഴക്കുള്ള ദ്വീപാവലി ജാപാന ചക്രവൎത്തിക്കും കീഴടങ്ങുന്നു. 6.7.
എന്നീ രേഖകൾ്ക്കടുത്ത ഭാരതഖണ്ഡം എന്ന മുക്കോണിച്ച അൎദ്ധദ്വീപും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/175&oldid=188257" എന്ന താളിൽനിന്ന് ശേഖരിച്ചത്