താൾ:CiXIV131-6 1879.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

സ്സിൽ ഗ്രഹണത്തോളം ഗണിപ്പാൻ പഠിച്ചു. ചെറുപ്പത്തിൽ തന്നെ
വൈഷ്ണവമതത്തിൽ വളര താല്പൎയ്യമുള്ളവനായിരുന്നതുകൊണ്ടു ഉഡുപ്പി
യിൽ സോദേമഠത്തിൽ സ്വാമിയാർ ഒരിക്കൽ അഛ്ശനെ കാണ്മാൻ വന്നി
രുന്നപ്പോൾ അന്നു എനിക്കു ൧൨ എന്നു തോന്നുന്നു. അനുവാദപ്രകാരം
അയ്യാളുടെ അടുക്കൽ ചെന്നു മൂന്നു പ്രാവശ്യം മുദ്രാധാരണം കഴിച്ചു* അ
യ്യാളുടെ ഉപദേശപ്രകാരം പുരാണപാരായണം ആരംഭിച്ചു. തൃപ്പൂണി
ത്തുറേ ദേവൻ അത്രേ സാക്ഷാൽ ജഗന്നാഥൻ എന്നു പൂണ്ണമായി വിശ്വ
സിച്ചും ഭജിച്ചും പോന്നു. അമ്മയുടെ ഉപദേശങ്ങൾ നിമിത്തം അദൃഷ്ട
മായതു വല്ലതും ചെയ്വാനും നരകഭയവും ചെറുപ്പത്തിലേ ഉണ്ടായിരുന്നു.
മോക്ഷം വേണമെന്നുള്ള ആഗ്രഹം വളര ഉണ്ടായ്വന്നു.

എന്നാൽ ഇക്കാൎയ്യങ്ങൾ്ക്കൊക്കേ ഒരു വീഴ്ച വരേണ്ടതിനു വേഗം ഇട
വന്നു. അതിന്റെ കാരണം ൧൮൨൮ നവമ്പ്രമാസത്തിൽ അച്ച്ശൻ മരിച്ച
ഉടനെ ഈ രാജ്യത്തു മരുമക്കത്തായം മൎയ്യാദ ആകയാൽ തിരുമൂപ്പു കിട്ടി
യ എന്റെ അച്ച്ശന്റെ ഇളയ ഉടുപ്പിറന്നവരുടെ മകനായ രാമവൎമ്മ മ
ഹാരാജാവു ദുരാഗ്രഹം നിമിത്തം ഞങ്ങൾക്കു മഹാവൈരിയായി തീൎന്നു
കഠിനമായി ഉപദ്രവിക്കയാൽ ഞങ്ങൾ തൃപ്പൂണിത്തുറ ദേശം വിട്ടു മൂന്നു
സംവത്സരത്തോളം വയ്പിൽ പോയി പാൎക്കേണ്ടി വന്നു. ആ സമയത്തു
അമ്മയുടെ അടുക്കൽ ഇരുന്നു കുഡുംബകാൎയ്യാദികൾ നടത്തേണ്ടി വരിക
യാൽ ശ്രദ്ധ എല്ലാം ലൌകികത്തിലേക്കു ആയ്പോയി. പിന്നേത്തതിൽ
൧൮൩൦ കൎണ്ണൽ മൊരിസൻ മേജർ കദൊഗൻ എന്നവരുടെ സഹായ
ത്താൽ ഞങ്ങളുടെ കാൎയ്യാദികൾ യഥാസ്ഥാനത്തിൽ ആക്കപ്പെട്ടപ്പോൾ
ഞങ്ങൾ മടങ്ങി തൃപ്പൂണിത്തുറെക്കു വന്നു ഞാൻ പണ്ടത്തേ പോലെ വൈ
ദികവൃത്തിയെ ആരംഭിക്കയും ചെയ്തു. ഈ സമയത്തു ഞാൻ രാമായണം
മുഴുവനും ഭാഗവതം മുഴുവനും ഭാരതത്തിൽ പല ഗ്രന്ഥങ്ങളും വായിച്ചു
തീൎത്തു സഹസ്രനാമം അഷ്ടോത്തരശതം മുതലായി മറ്റും അനേകം മ
ന്ത്രങ്ങളെയും ഹൃദിസ്ഥമാക്കി അവയാൽ സ്വൎഗ്ഗപ്രാപ്തി സിദ്ധിക്കും എന്നു
നിശ്ചയിച്ച ആഭരണാദികളിൽ വിരക്തിയും ഭാവിച്ചു കളി മുതലായതും
ഉപേക്ഷിച്ചു നടന്നു. ഇതിനാൽ അമ്മെക്കും മറ്റും എന്റെ ബാല്യത്തി
ന്നു ഇതു തക്കത് അല്ല എന്നു വെച്ചു വിഷാദം ഉണ്ടായി എങ്കിലും ഞാൻ
കൂട്ടാക്കിയതും ഇല്ല. എന്നാൽ ഇതിന്നും വേഗത്തിൽ ഒരു മാറ്റം വന്നു.
കാരണം മേൽപറഞ്ഞ രാമവൎമ്മ മഹാരാജാവിന്റെ കോവിലകത്തു പാ
ൎത്തിരുന്ന ഒരു എബ്രാനെ തൃപ്പൂണിത്തുറേ ക്ഷേത്രത്തിന്മേൽ ശാന്തിയാ
യി അവരോധിച്ചു ചിലമാസം കഴിഞ്ഞപ്പോൾ അയ്യാൾ ഒരു രാത്രിയിൽ
ശ്രീകോവിൽ കടന്നു വിഗ്രഹത്തിന്മേൽ ചാൎത്തി ഇരുന്നതിൽ ഏകദേ

* പഴുപ്പിച്ച ഇരിമ്പുകൊണ്ടു വിഷ്ണുവിന്റെ ശംഖും മറ്റും മെയിൽ ചുട്ടിട്ടുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/17&oldid=187908" എന്ന താളിൽനിന്ന് ശേഖരിച്ചത്