താൾ:CiXIV131-6 1879.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 154 —

നാലു നേരിയ വാലെല്ലുകൾ 18) തുടൎന്നു നെട്ടെല്ലു അവസാനിക്കയും ചെ
യ്യുന്നു. ഇവ അടിവയറ്റിന്നു ആക്കമായി നില്ക്കുന്നു. ഇങ്ങനെ സകല
മാനുഷാംഗങ്ങളിൽ നടുമുള്ളൂ അത്യന്തം അതിശയമുള്ളതും സ്രഷ്ട്രാവി
ന്റെ ജ്ഞാനത്തെ വൎണ്ണിക്കുന്നതുമാകുന്നു. (ശേഷം പിന്നാലെ.)

E. Lbdfr.

A SPECIAL DAY OF HUMILIATION & THANKSGIVINGS.

അനുതാപസ്തോത്രാപദാനദിവസം.

നീ നിന്റെ ദൈവമായ യഹോവായെ അന്വേഷിച്ചു അവനെ നിന്റെ പുൎണ്ണഹൃദയം
കൊണ്ടും നിന്റെ പൂൎണ്ണ ആത്മാവു കൊണ്ടും നീ അവനെ അന്വേഷിച്ചാൽ നീ അവനെ ക
ണ്ടെത്തും. ആവൎത്തനം ൪, ൨൯.

ഏകദേശം മൂന്നു നാലു വൎഷങ്ങളായി നമ്മുടെ ഹിന്തുസ്ഥാനത്തിൽ
മഴ തക്ക പോലെ ഇല്ലാഞ്ഞതിനാലും ഓരോരിക്കൽ അധികമായി പെയ്ത
വന്നതിനാലും കഠിന ക്ഷാമം ഉണ്ടായ്വന്നതു കൂടാതെ കഴിഞ്ഞ വൎഷ
ത്തിൽ ഓരോരോ ദേശങ്ങളിൽ വെട്ടുകിളികളും എലികളും എണ്ണമില്ലാതെ
വന്നു കൃഷി എല്ലാം നഷ്ടമാക്കിയതിനാൽ അനേകൎക്കു വളരെ ഞെരുക്കം
തട്ടി. പലരും വിശപ്പുകൊണ്ടു മരിക്കയും ഈയിടേ പകൎച്ച പനി, വസൂ
രി, നടപ്പുദീനം മുതലായ കഠിനരോഗങ്ങളാൽ ഏറിയവർ ഈ ലോകം
വിട്ടുപോകയും ചെയ്തു. ഇതെല്ലാമോൎത്താൽ വളരെ ദുഃഖിപ്പാനും ക്രിസ്ത്യാ
നരായ നാം ഈ കഷ്ടങ്ങൾ എല്ലാം വന്ന സംഗതിയെ ഭക്തിധ്യാനങ്ങ
ളോടെ തിരുവെഴുത്തുകളിൽനിന്നു അവിടവിടെ വായിച്ചു വിശേഷിച്ചു
ലേവ്യ ൨൬ാം കുറി കൊള്ളുവാനും ആവശ്യം.—അവിടെ പറയുന്നതെങ്ങി
നെ എന്നാൽ "നീ എന്റെ ന്യായപ്രമാണങ്ങളിൽ നടന്നു എന്റെ കല്പ
നകളെ പ്രമാണിച്ചു അവയെ ചെയ്താൽ ഞാൻ തത്സമയത്തു നിങ്ങൾ
മഴ തരും. ഭൂമി തന്റെ വൎദ്ധനയെയും തരും ഭൂമിയിലുള്ള വൃക്ഷങ്ങൾ
അവയുടെ ഫലത്തെയും തരും. ഞാൻ ദേശത്തു സമാധാനത്തെ തരും.
നിങ്ങൾ കിടക്കും ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. നിങ്ങൾ പഴയ
ധാന്യത്തെ ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതിനെ നിങ്ങൾ
പുറത്തുകൊണ്ടു വരികയും വേണം. ഞാൻ നിങ്ങളുടെ ഇടയിൽ കടന്നു
നിങ്ങൾക്കു ദൈവമായിരിക്കും നിങ്ങൾ ഇനിക്കു ജനവും ആയിരിക്കും."

"എന്നാൽ നിങ്ങൾ എന്നെ ചെവിക്കൊള്ളാതെയും ഈ കല്പനക
ളെ ഒക്കയും പ്രമാണിക്കാതെയും ഇരുന്നാൽ, ഞാനും ഇതിനെ നിങ്ങളോ
ടു ചെയ്യും; കണ്ണുകളെ ക്ഷയിപ്പിക്കുന്നതും ഹൃദയത്തെ ദുഃഖിപ്പിക്കുന്നതുമാ
യ ഭയത്തെയും ക്ഷയരോഗത്തെയും ജ്വരത്തെയും ഞാൻ നിങ്ങളുടെ
മേൽ വരുത്തും; നിങ്ങളുടെ വിത്തിനെയും നിങ്ങൾ വൃഥാ വിതെക്കും.
എന്തെന്നാൽ നിങ്ങളുടെ ശത്രുക്കൾ അതിനെ ഭക്ഷിക്കും."

18) പതിമൂന്നാം സൂചകത്തെ നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/162&oldid=188230" എന്ന താളിൽനിന്ന് ശേഖരിച്ചത്