താൾ:CiXIV131-6 1879.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

ച്ചു മിശിയോൻ വേലക്കു നിയോഗിക്കുകയും ചെയ്തു. അതിനായിട്ട കോ
ഴിക്കോട്ടു, ചോമ്പാൽ, തലശ്ശേരി, മുതലായ സ്ഥലങ്ങളിൽനിന്നു പല ഹി
ന്തുക്രിസ്ത്യാനരും പാതിരിസ്ഥാനം ഏല്ക്കുവാനുള്ളവന്റെ സ്നേഹിതനായ
ചിറക്കൽ തമ്പുരാനും പല ഇംഗ്ലീഷ് പട്ടാള സായ്പന്മാരും പള്ളി നിറ
ഞ്ഞു വരുവോളം പല ഹിന്തുജാതിക്കാരും സഭയിൽ കൂടി വന്നു താല്പൎയ്യ
മായി അവസ്ഥയെ കണ്ടു, പ്രാൎത്ഥന പ്രസംഗം പാട്ടു മുതലായതു കേട്ടു
പ്രസാദിക്കുകയും ചെയ്തു. സഭ ഒരു പാട്ടു പാടീട്ടു ഹെബിൿ സായ്പു പ്രാ
ൎത്ഥിച്ചു, ചെയ്വാൻ ഭാവിക്കുന്നതു ഇന്നതു എന്നറിയിച്ചു പ്രസംഗം കഴിച്ച
ശേഷം യാക്കോബ് രാമവൎമ്മൻ എന്ന പേരുള്ള ഉപദേശി ഹസ്താൎപ്പണ
ത്തിനു മുമ്പേ പ്രസംഗപീഠം കയറി സഭയെ സല്ക്കരിച്ചു ഇംഗ്ലീഷ് മല
യാള ഭാഷകളിൽ തന്റെ ജീവിതചരിത്രം കേൾ്പിക്കയും ചെയ്തു. അതി
ന്റെ വിവരം താഴേ എഴുതുന്നു. രാമവൎമ്മൻ പറഞ്ഞിതു:

"എന്റെ ജനനം. ൧൮൧൪ നവമ്പ്ര ൨൮ാം കൊച്ചിക്കു സമീ
പം തൃപ്പൂണിത്തുറ രാജധാനിയിൽ ആകുന്നു. എന്റെ അഛ്ശന്റെ പേർ
വീരകേരളമഹാരാജാവ് എന്നും അമ്മയുടെ പേർ കുഞ്ഞിക്കാവ എന്നും
ആയിരുന്നു. അവർ ഇരുവരും ക്ഷത്രിയർ തന്നേ. ഞങ്ങളുടെ മൎയ്യാദപ്ര
കാരം നാമകരണദിവസത്തിങ്കൽ അവർ എനിക്കു രാമവൎമ്മൻ എന്നു
വിളിച്ചു. ഇതിന്റെ കാരണം ഞാൻ ഒരു ക്ഷത്രിയ ശിശുവും എന്റെ ജ
നനം രാമനവമിയിൽ ആകയാലും ആകുന്നു. അന്നു തന്നേ തൃപ്പൂണി
ത്തുറേ ദേവന്നു എന്നെ അടിമയായി സമൎപ്പിച്ചു. എന്റെ അഛ്ശന്നു എ
ട്ടു മക്കൾ ഉണ്ടായിരുന്നതിൽ ഞാൻ രണ്ടാമത്തവൻ ആകുന്നു. അഛ്ശന്നു
ജ്യേഷ്ഠനിലും അമ്മെയ്ക്കു എന്നിലും അധികം പ്രിയം കണ്ടിരിക്കുന്നു. എ
ന്റെ സ്വഭാഷ മലയാളം ആകുന്നു. എങ്കിലും സംസ്കൃതത്തിൽ വില്പന്ന
ന്മാരായി തീരുന്നതു ഞങ്ങളുടെ പഴക്കം. അഛ്ശൻ മഹാവിദ്വാനും വൈ
ഷ്ണവമതത്തിൽ ഭക്തി മുഴുത്തവനും ആയിരുന്നതുകൊണ്ടു ഞങ്ങളെയും
അപ്രകാരം തന്നേ ആക്കേണ്ടതിനു ചെറുപ്പത്തിൽ തന്നേ പ്രയാസപ്പെ
ട്ടു തുടങ്ങി. — അമ്മ അജ്ഞാനി ആയിരുന്നു എങ്കിലും ഞങ്ങളെ ദൈവഭ
യത്തിലും സന്മാൎഗ്ഗത്തിലും വളൎത്തിക്കൊണ്ടു വരേണ്ടതിന്നു നന്നേ പ്രയാ
സപ്പെട്ടു; എന്തെങ്കിലും വഷളായിട്ടുള്ളതു ഞങ്ങൾ പറകയോ ചെയ്ക
യോ കണ്ടാൽ നല്ലവണ്ണം ശിക്ഷിച്ചും ബുദ്ധി ഉപദേശിച്ചും പോന്നിരു
ന്നു. ൟ ദേശമൎയ്യാദപ്രകാരം എനിക്കു അഞ്ചു വയസായപ്പോൾ എ
ഴുത്തിന്നു വെച്ചു. പഠിപ്പാൻ എനിക്കു വളര ശുഷ്കാന്തിയും ബു
ദ്ധിയും ഉണ്ടായിരുന്നതുകൊണ്ടു അഞ്ചു സംവത്സരത്തിന്നിടയിൽ ഞാൻ
പല കാവ്യങ്ങളും പഠിച്ചു. പതിനൊന്നാം വയസ്സിൽ തൎക്കസംഗ്രഹം
പഠിപ്പാൻ ആരംഭിച്ചു ജ്യോതിഷത്തിലും വളര ഉത്സാഹിച്ചു. ൧൩ാം വയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/16&oldid=187906" എന്ന താളിൽനിന്ന് ശേഖരിച്ചത്