താൾ:CiXIV131-6 1879.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 150 —

യുധപാണികൾ ഇടിച്ചുകളഞ്ഞ ബേസറിനെ ദിബോൻക്കാർ ഇണങ്ങു
കകൊണ്ടു ഞാൻ പണിയിച്ചിരിക്കുന്നു. എന്റെ രാജ്യത്തോടു ചേൎത്ത
ബിക്രാൻ തുടങ്ങി ഞാൻ വാണിരുന്നു. ഞാൻ ബെഥ്‌ഗാമുൽ, ബെഥ്
ദിബ്ലാഥായിം, ബെഥ്ബാ യാൾ മേയോൻ എന്നിവറ്റെ കെട്ടിച്ചു നാട്ടി
ലേ എളിയവരെ വരുത്തി അതിലിരുത്തി. അപ്രകാരം പണ്ടുതൊട്ടു എദോ
മ്യർ പാൎത്ത ഹെരോനായിമിനെ ഞാൻ പണിതതു; ഖേമോഷ് എന്നോ
ടു; എഴുനീറ്റു ഇറങ്ങി ഹെരോനായിമിനോടു പടവെട്ടി അതിനെ പിടി
ക്ക എന്നു പറഞ്ഞതിനാൽ തന്നെ ഖേമോഷ് അതിനെ എന്റെ ദിവ
സങ്ങളിൽ മടക്കിത്തന്നതുകൊണ്ടു ഞാൻ അതിനെ കയ്യേറ്റം ചെയ്തു
പിടിച്ചു ആകയാൽ ഈ കല്ലിനെ ഓൎമ്മക്കായിട്ടു നാട്ടിയിരിക്കുന്നു താനും 9).

മേല്പറഞ്ഞ കല്ലിനെക്കൊണ്ടു ഒരു നീണ്ട ചരിത്രം പറവാനുണ്ടായി
രുന്നു. ക്ലൈൻ എന്ന ബോധകൻ അതിനെ നല്ലപ്പോൾ കണ്ടെത്തി.
ആ സമയം അവിടെയുള്ള അറവികൾ ആയതു തങ്ങളുടെ കൃഷിയെ ചാ
ഴിയും മറ്റും വിലക്കുവാൻ ഉപകാരം എന്നു കരുതിയിരുന്നു. പ്രുസ്സ്യകാ
ൎയ്യസ്ഥൻ ബെൻഹാമീദ് എന്ന ബെദുവി മക്കളുടെ ശേഖിന്നു 120 പൊ
ന്നു കൊടുത്തു കല്ലിനെ കൊണ്ടു പോവാൻ വിചാരിച്ചപ്പോൾ അറവികൾ
അതിനെ ഓരിടത്തു കൊണ്ടു പോയി മറെച്ചുകളഞ്ഞു. ഒടുവിൽ അതി
നെക്കൊണ്ടു തൎക്കിച്ചതിനാൽ കൊണ്ടു പോകുവാൻ സമ്മതിച്ചില്ല. പ്രു
സ്സ്യകാൎയ്യസ്ഥന്നു ആയതു സാധിച്ചില്ല എന്നു പരന്ത്രീസ്സ് കാൎയ്യസ്ഥനായ
ഗന്നോ 10) കണ്ടപ്പോൾ ബെദുവി മക്കളുടെ അടുക്കേ ഒരു അറവിയെ അയ
ച്ചു ആ കല്ലിന്നു 360 പൊന്നു പറഞ്ഞു, കടലാസ്സിൽ ആ കല്ലിന്റെ എ
ഴുത്തു പതിച്ചെടുപ്പിപ്പാൻ കല്പിച്ചു. അറവിക്കാരൻ ആ കടലാസ്സിനെ
കല്ലിൽ അമുക്കി തീരാറായപ്പോൾ അറവികൾ വാളും വടിയുമായി അവ
നേക്കൊള്ള വന്നു. ആ അറവി കടലാസ്സു തെരുതെരേ ഞമുണ്ടി കൈ
യിലടക്കിയ ഉടനെ അവർ അവന്റെ പുറത്തു വാൾ കൊണ്ടു വെട്ടി മു
റിയേല്പിച്ചതിനാൽ അവൻ അതിനോടു കൂട മണ്ടിക്കളഞ്ഞു. ഗന്നോ
സായ്പു ആ ഞമുണ്ടിയ കടലാസ്സു വിരിച്ചു വായിച്ചു പൊരുൾ തിരിച്ചതി
നാൽ വഴിയേ ആയതു വലിയ ഉപകാരമായ്വരികയും ചെയ്തു. ബെദുവി
മക്കൾ ശഠിച്ചു നില്ക്കയാൽ പരന്ത്രീസ്സു മന്ത്രി റൂമിക്കോയ്മയുടെ സഹായം
ലഭിച്ചു ആയതു ദമഷ്കിലേ വാലിയോടു ഏല്പിപ്പാൻ അവിടുന്നു കല്പിച്ചു.
ബെദുവി മക്കളുടെ ശേഖമാരോ ആ ദേഹത്തോടു നീരസം ഉണ്ടാകയാൽ
കല്ലിനെ തകൎത്തു തങ്ങളിൽ അംശിച്ചുകളഞ്ഞു. അഴിനില പൂണ്ടു വി
ട്ടുകൊടുക്കേണ്ട എന്നു അംഗ്ലനായകനായ വാരൻ 11) എന്നവരും ഗന്നോ

9) യറമിയ പ്രവാചകൻ ൨൫, ൨൧; ൨൭, ൩; ൪൮, ൧ ഇത്യാദികളും. യശായ ൧൬, ൧ഉം
നോക്കുക. 10). Ganneau. 11) Capt. Warren.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/158&oldid=188221" എന്ന താളിൽനിന്ന് ശേഖരിച്ചത്