താൾ:CiXIV131-6 1879.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 148 —

ല്ലിനെ യദൃഛ്ശയാ കണ്ടെത്തി. ആയതിനെ ൨ രാജ. ൩ാം അദ്ധ്യായത്തിൽ
പറഞ്ഞു വരുന്ന മോവാബിലെ മന്നനായ മേശ 890ാം ആണ്ടു ക്രിസ്തന്നു
മുമ്പെ കൊത്തിച്ചു സ്ഥാപിച്ചിരിക്കുന്നു. ഇസ്രയേൽ രാജാവായ ആഹാ
ബ് മോവാബ്യരെ ജയിച്ച ശേഷം അവർ ഇസ്രയേൽ രാജ്യത്തിന്നു നൂറാ
യിരം ആട്ടിങ്കുട്ടികളെയും രോമം കൂടിയ നൂറായിരം ആട്ടിങ്കൊറ്റന്മാരെയും
കപ്പം കൊടുക്കേണ്ടി വന്നു. ആഹാബ് മരിച്ച ഉടനെ മോവാബ്യർ കല
ഹിച്ചു അമ്മോന്യരെയും ഏദോമ്യരെയും സഹായത്തിന്നു വിളിച്ചു എന്നു
വരികിലും അവർ തങ്ങളിൽ തന്നെ പിണങ്ങിപ്പോയതിനാൽ ഇസ്രയേ
ല്യൎക്കു അവരെ എളുപ്പത്തിൽ ജയിച്ചു കൊള്ളയിടുവാൻ സംഗതി വന്നു.
എന്നിട്ടും മോവാബ്യരാജാവായ മേശ അടങ്ങാതെ പുതുതായി പോരിന്നു
ഒരുമ്പെടുകയാൽ ഇസ്രയേൽ രാജാവായ യഹോരാം യഹൂദായിലേ രാജാ
വായ യഹോശാഫാത്തിനെയും ഏദോമിലേ രാജാവെയും തുണെക്കു വിളി
ച്ചു മോവാബു ദേശത്തെ ആക്രമിച്ചാറെ മോവാബ്യർ രണ്ടാമതും തോറ്റു
പോയതിനാൽ മേശ തന്റെ വടക്കേ അതിരിലുള്ള സകല പട്ടണങ്ങളെ
ഉറപ്പിച്ചു എതിൎത്തതുകൊണ്ടു മുമ്പറഞ്ഞ പടക്കൂട്ടം വളഞ്ഞ വഴിയിൽ
കൂടി ചുറ്റി വന്ന സംഗതി മേൽ പറഞ്ഞ കല്ലെഴുത്തിനാൽ തെളിയും.
ആ കൽ ആകട്ടെ മുകൽവൎണ്ണമുള്ള ഒരു വക ചാണമാണിക്യം (ഉരക്ക
ല്ല്) 3) ആകുന്നു. അതിന്നു നാലടി ഒരു അംഗുലം നീളവും രണ്ടടി ഒന്നര
അംഗുലം അകലവും തക്ക കനവും പെരുത്തു ഭാരവുമുണ്ടു. അതിന്റെ
മിനുക്കിയ മേല്പാട്ടിൽ നാലു പുറവും രണ്ടംഗുലം അകലത്തിൽ കുരുക്കുവ
ളരും ഒന്നര വിരൽ അകലേ 34 വരികളിൽ എബ്രായ എഴുത്തിന്നൊത്ത
ഫൊയ്നീക്യ അക്ഷരത്തിൽ എഴുത്തും കൊത്തിപ്പതിച്ചിരിക്കുന്നു 4). ആ ക
ല്ലിലേ എഴുത്തു ഗിൻ്ബുൎഗ്ഗ 5) പണ്ഡിതർ ഇംഗ്ലിഷിൽ ഭാഷാന്തരം ചെ
യ്തതാവിതു: മേശയായ ഞാൻ ദിബോങ്കാരനായ ഖേമോഷ്ഗാദ് എന്ന മോ
വാബ്യരാജാവിന്റെ മകൻ, എന്റെ അപ്പൻ മോവാബിനെ 30 ആണ്ടു
ഭരിച്ചു ഞാനും എന്റെ അപ്പന്റെ ശേഷം വാഴ്ച നടത്തി, എന്റെ സ
കല കവൎച്ചക്കാരിൽനിന്നു എന്റെ രക്ഷിച്ചു എന്റെ എതിരാളികളുടെ
മേൽ എൻ കണ്ണ് നോക്കിക്കൊണ്ട് വാഴ്ത്തുമാറാക്കിയ 6) ഖേമോഷിന്നു
ഞാൻ ഈ രക്ഷാക്കല്ലിനെ കൊൎച്ചയിൽ 7) നാട്ടിയിരിക്കുന്നു. കേട്ടാലും ഖേ
മോഷിന്നു തന്റെ നാടോടു തിരുവുള്ളക്കേടുണ്ടായതിനാൽ ഇസ്രയേൽ
രാജാവായ ഒമ്രി 8) മോവാബെ ഏറിയ നാൾ ഞെരുകിക്കളഞ്ഞു; അന

(3 Basalt. 4) ഭാരതഖണ്ഡത്തിലുള്ള എപ്പേൎപ്പെട്ട അക്ഷരങ്ങൾക്കു ഈ എഴുത്തു ആധാരം
എന്നു കാണിപ്പാൻ തക്ക കോപ്പുണ്ടു. 5) Dr. Ginsburg. 6) സങ്കീ. ൫൪, ൯ നോക്ക. 7) Korcha.
8) ൧ രാജ. ൧൬, ൧൬ പറഞ്ഞ ഒമ്രി (അമ്രി എന്നും പറയുന്നു) എന്നവനിൽനിന്നു ആഹാബ് അഹ
സ്യ യോരാം അഥല്യ മുതലായവർ ജനിച്ചു. അസൂൎയ്യരാജാക്കന്മാരുടെ പട്ടോലകളിൽ ഒമ്രിസ്വ
രൂപത്തിന്റെ പേർ കൂടക്കൂടെ വായിക്കാം. ആ കല്ലിൽ കാണുന്ന ഓരോ സ്ഥലത്തിന്റെ
പേരുകൾ ആവിതു: Chemosh, Medeba, Baal-Meon, Kirjathaim, Ataroth, Kirjath, Siran,
Mochrath, Nebo, Ashtar-Chemosh, Jahath, Arcer=Aroerf, Arnon, Beth-Bamoth, Bezer,
Bikran, Beth- Gamwl, Beth-Diblathaim, Beth- Baal-Meon, Horonaim.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/156&oldid=188216" എന്ന താളിൽനിന്ന് ശേഖരിച്ചത്