താൾ:CiXIV131-6 1879.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 147 —

പിന്നെ പമിക്കി എന്നവൻ മിശ്ശ്യൻ പള്ളിക്കൂടത്തിലേക്കു പോയി വാ
യിപ്പാൻ ശീലിച്ചതിന്റെ ശേഷം തിരുസ്നാനത്തിൽ അവന്നു ബൎത്തിമേ
യൂ എന്ന പേരും ലഭിച്ചു അവൻ വായ്പാൻ ശീലിച്ച ഉടനെ തിരികെ
അവന്റെ കണ്ണിന്റെ പ്രകാശം അശേഷം പോയിപ്പോയി എങ്കിലും ദി
വ്യവചനത്തെ അറിയേണ്ടതിന്നു തക്ക പ്രയത്നം കഴിക്കാതെ ഇരുന്നില്ല.
എങ്ങിനെ എന്നാൽ എഴുത്തുപള്ളിയിലേ കുട്ടികളെക്കൊണ്ടു വേദപുസ്ത
കത്തെ വായ്പിച്ചു കേട്ടു അദ്ധ്യായങ്ങളായിട്ടു കാണാപാഠം പഠിച്ചു പോ
ന്നു താൻ പഠിച്ചവറ്റെകൊണ്ടു ധ്യാനിക്കുന്നതു തന്നെ അവന്നു മുഖ്യസ
ന്തോഷവേലയായ്തീൎന്നു. അത്രയുമല്ല അവന്റെ നടപ്പും സ്വഭാവവും ഏ
റ്റവും മാറി തിരുസ്നാനം പ്രാപിച്ച ചില മാസങ്ങൾക്കിടേ താൻ പ്ര
സംഗിപ്പാനും രാജധാനിയിൽ ഒരു സഭയെ വിചാരിപ്പാനും തന്നെ നിയ
മിക്കപ്പെട്ടു. ഈ സ്ഥലത്തിൽ അവൻ അനേകം കാലം ഇരുന്നതിനാൽ
ഏറിയ നന്മകൾ ഉളവായി വന്നു. താനോ ഒരു കൂലിക്കാരനേക്കാൾ അ
ധികം വേല ചെയ്വാൻ ശക്തിയുള്ളവനായിരുന്നു. തന്നെ കുഴിയിൽനിന്നു
മാന്തിയെടുത്തു കാട്ടിലേ ആപത്തിനും പട്ടിണിക്കും തെറ്റിച്ചു ജനങ്ങളു
ടെ വിരോധത്തിൽനിന്നും തന്റെ അറിയായ്മക്കും പാപത്തിനും അവനെ
തടുത്തു രക്ഷിച്ച കൎത്താവു തന്നെ ഈ കാൎയ്യങ്ങൾക്കു എല്ലാം വേണ്ടുന്ന
ത്രാണിയും ബലവും അവന്നു നല്കിയതു. അവന്റെ വാൿസാമൎത്ഥ്യത്തെ
നോക്കിയാൽ താൻ മറു ലോകത്തിൽനിന്നു വന്നവൻ എന്നു തോന്നും; ആ
കയാൽ താൻ പലപ്പോഴും ദൈവം ലോകത്തെ ന്യായം വിധിപ്പാൻ വരു
മ്പോൾ അവൻ ചെയ്യുന്ന ഭയങ്കരവും മഹത്വവുമുള്ള കാൎയ്യങ്ങളെ പറ
ഞ്ഞു കേൾക്കുന്നവർ നടുങ്ങി തങ്ങടെ കൈകൊണ്ടു മുഖങ്ങളെ മൂടിക്കൊ
ള്ളും. ലോകത്തിൻ പാപങ്ങളെ ചുമന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാ
ട്ടിനെ കൊണ്ടു ജനങ്ങളോടു ഘോഷിക്കുമ്പോൾ എല്ലാം പലരുടെ മനം
ഉരുകി പോകും. ഇനി ഒടുക്കും അനേകർ എഴുനീറ്റു തങ്ങടെ ആത്മാവി
ന്റെ വീണ്ടെടുപ്പിന്നായുള്ള കൎത്താവിൻ കരുണയെ അറിയിക്കുന്ന ദൂത
നായിട്ടു തള്ളപ്പെട്ട ഈ എളിയവനെ തെരിഞ്ഞെടുത്തതുകൊണ്ടു കൃപാ
സമ്പന്നനായ ദൈവത്തെ ഏറ്റവും പുകഴ്ത്തുകയും ചെയ്യും. * * *

THE MOABITE STONE.*

മോവാബ്യ ഓൎമ്മക്കല്ലു.

അംഗ്ലസഭാമിശ്ശനിലേ ബോധകനായ ആഗസ്തസ് ക്ലൈൻ 1) 1868ാ
മതിൽ ചാവുകടലിന്റെ കിഴക്കുള്ള ദിബോനിൽ 2) മോവാബ്യ ഓൎമ്മക്ക

* Chamber's Journal No. 651. (1876. 17 June). 1) Rev. Augustus Klein (ആയവൻ ബാ
സൽ മിശ്ശൻ ബോധകശാലയിൽ പഠിച്ചു വന്നു). 2) ഇതിന്നു ഇപ്പോൾ ദിബാൻ എന്നു പറ
ഞ്ഞു വരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/155&oldid=188214" എന്ന താളിൽനിന്ന് ശേഖരിച്ചത്