താൾ:CiXIV131-6 1879.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 146 —

ഒരിക്കലും കണ്ടിട്ടില്ലെന്നു വരികിലും ഇപ്പോൾ കണ്ട ഉടനെ ദൈവസ്നേ
ഹത്തെ ഓൎത്തു അവൻ ഇവന്നു ആവോളം സഹായം ചെയ്തു പോന്നു.
ഈ ഉതകത്താൽ അവൻ അല്പം ബലപ്പെട്ടു കൊണ്ടാറെ ക്രിസ്തൻ മാത്രം
രക്ഷിതാവെന്നും നിന്നെ പോലേയുള്ള ഏതു അരിഷ്ട പാപിക്കും അവൻ
സൌഭാഗ്യത്തെ കൊടുക്കുമെന്നും വിശേഷാൽ ഇഹത്തിൽ രക്ഷാനിശ്ചയ
ത്തെയും പരത്തിൽ നിത്യ ധന്യത്തെയും നല്കുമെന്നു അവന്നു നന്നായി
ബോധം വരുത്തിയതും കൊണ്ടു അവൻ തന്റെ വരുത്തം കൂട്ടാക്കാതെ
പറഞ്ഞതെല്ലാം നല്ലവണ്ണം കേട്ടു. ഇപ്പോൾ കേട്ട രക്ഷിതാവു തനിക്കു
സൌഖ്യത്തെ തരുമെന്നു ഉറപ്പോടെ വിശ്വസിച്ചു. ക്രിസ്ത്യാനൻ ദിവ
സേന അവന്നു വേണ്ടുന്ന ആഹാരം കൊടുക്കയും ആത്മിക ഉപദേശ
ത്തെ കഴിക്കയും ചെയ്തു. ഇങ്ങിനെ രക്ഷിതാവിൻ വാഗ്ദത്തങ്ങൾ തന്നെ
ഇവന്നു ദിവ്യ ബലമായി തീൎന്നു. ഇവനോടു അറിയിച്ചതെല്ലാം നല്ല നി
ലത്തിലേ വിത്തിനോടു തുല്യമായി വന്നു. ആകയാൽ അവന്റെ സ്നേ
ഹിതൻ അവനെ വിട്ടു പോകുമ്പോൾ എല്ലാം താൻ തനിച്ചിരിക്കുന്ന
തിനെ കൊണ്ടു അധികം ചിന്തിക്കാതെ അവൻ പറഞ്ഞു പോയ ഉപ
ദേശങ്ങളെ തൊട്ടു വളരെ ആലോചിച്ചപ്പോൾ എല്ലാം കരുണാസമ്പ
ന്നനായ ദൈവത്തോടു വിടാതെ പ്രാൎത്ഥിച്ചു പോന്നു. ഇങ്ങിനെ അവൻ
സമയത്തെ തക്കത്തിൽ വാങ്ങിക്കൊണ്ടു വന്നതിനാൽ അവന്നു നേരം
ബഹു വേഗം കഴിഞ്ഞു പോയപ്രകാരം തോന്നി. അവന്റെ സ്നേഹി
തന്റെ വാക്കുകളെ ഓൎത്തും ധ്യാനിച്ചും കൊണ്ടു കൎത്താവിനോടു കൂടക്കൂട
അപേക്ഷിച്ചു വന്നതിനാൽ കൎത്താവു താൻ തന്നെ തന്നോടു കൂടി എ
പ്പോഴും ഇരിക്കുന്ന ഉറ്റ സ്നേഹിതൻ എന്നു അനുഭവിച്ചറികയും ചെയ്തു.
പിന്നെ നല്ല സൌഖ്യം വന്നപ്പോൾ ബോധകന്മാരുടെ പ്രസംഗം
കേൾക്കേണ്ടതിന്നു അവൻ തന്റെ ചങ്ങാതിയോടും കൂടെ നാട്ടകത്തി
ലേക്കു പോയി.

അതിന്റെ ശേഷം അവന്നു മറ്റൊരു പരീക്ഷ നേരിട്ടു അതോ ഇ
വനിലുണ്ടായ മാറ്റങ്ങളെകൊണ്ടു അവന്റെ പഴയ സ്നേഹിതന്മാർ അ
വനെ അത്യന്തം നിന്ദിച്ചു പരിഹസിച്ചു. അവനെ തിരികെ പാപത്തി
ലേക്കു വശീകരിപ്പാൻ വട്ടം കൂട്ടി എങ്കിലും കൎത്താവു അവനെ വിശ്വാസ
ത്തിലും പൊറുതിയിലും ബലപ്പെടുത്തിയതിനാൽ അവരുടെ പ്രയത്നങ്ങൾ
ഒന്നും ഫലിച്ചില്ല; ഒടുക്കും ആയവരും തങ്ങൾ നിരസിച്ച സുവിശേഷം ബല
മേറിയതെന്നതിന്നു മതിയായ ദൃഷ്ടാന്തം ഇവനിൽ കണ്ടതിനാൽ അവനെ
പരീക്ഷിപ്പാൻ മടുത്തു പോയി. ഇപ്പോഴോ രാജാവും റാണിയും സുവിശേ
ഷപ്രസംഗത്തിനു ചെവികൊടുക്കുന്നതു കൂടാതെ ആ ദ്വീപിൽ പാൎക്കുന്ന
ജനങ്ങളിലും കൂടി ഒരു വലിയ മാറ്റം ഉണ്ടായി വരികയും ചെയ്തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/154&oldid=188212" എന്ന താളിൽനിന്ന് ശേഖരിച്ചത്