താൾ:CiXIV131-6 1879.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 143 —

സികളുടെ വെളിച്ചവും സൂൎയ്യനും ആകയാൽ പേടി അവൎക്കൊട്ടും അരു
തേ. വിരോധികൾ അടുത്തു സിംഹങ്ങൾ പോലേ അലറി തങ്ങളുടെ
പല്ലുകളെ മൂൎച്ചയുള്ള കുന്തങ്ങൾ കണക്കേ കാണിച്ചാലും ഭക്തൎക്കു ദൈവ
മായവൻ പരിചയും ശരണവുമായിരിക്ക കൊണ്ടു അവൎക്കു ഭ്രമത ഉണ്ടാ
കയില്ല നിശ്ചയം.

൧. എൻ വിശ്രാമം നിന്റെ നാമം

ക്രിസ്തു യേശു എൻ പ്രഭോ!
ശത്രുവിങ്കിൽ എന്തു പേടി?
രക്തത്താൽ നീ എന്നെ നേടി
എന്റെ കോട്ട നീയല്ലോ!

൨. എന്നാൽ പിനെ ഞാനും നിന്നെ

മാത്രം ചാരിക്കൊള്ളുവൻ.
പാപമേ നിന്നെ കേളാതേ
ലോകമേ നിന്നെ തൊഴാതെ
നേരെ മേലോട്ടോടുവൻ. (൧൬)
J. M. F.

THE LIZARD AND THE FLY.

ഗൌളിയും (പല്ലിയും) തുമ്പിയും—ഒരു കഥ.

ശുകതരുണി മധുരമൊഴി പകരുമൊരു സുന്ദരീ!
ചൊല്കൊണ്ട സാമോദമാശു ചൊൽ സല്ക്കഥാ.
ജഗദധിപനുടെ കരണ ഭരണഹരണങ്ങളെ
സന്തോഷമായ്ക്കുണ്ടടങ്ങുന്ന വത്സലാ!
പകനിറെയുമൊരു ഗവുളിയൊരു നിശിയിലെൻ ഗൃഹേ
പാഞ്ഞോടി ആറിടു തുമ്പിയൊന്നിന്റെ മേൽ
ബഹു സുമതികളിപരുടെ കളി സമരപൂൎത്തിയേ
പാടേ ഞെളിഞ്ഞിരുന്നിങ്ങു നോക്കീടിനാർ.
ചുമരിലമുമുഴമകലേ കപടമതി ഗൌളിതാൻ
സൂക്ഷിച്ചിരുന്നാട്ടദ്യമൂചിവാനീവിധം:
"കമലമുഖികളമൊഴികൾ പൊഴിയുമൊരുരൂപിണീ!
കാണായിവന്നു നീ യെൻ ഭാഗ്യകാലമേ!
തവ വചനരസമതിനു സമമിഹധരാതലേ
സാലശൃംഗസ്ഥനാം ഞാൻ കേട്ടതില്ലഹോ!
ഭവദധിമധുരകവിതയുടെ രസമതോൎത്തു ഞാൻ
പാരം തൈരുങ്ങുന്നു ചുംബനം നല്കുവാൻ
അഴകുടയ തവ തനുവിനരിമമമഹാരമേ
ആലിംഗനം ചെയ്തിടാനിങ്ങുവാ സഖേ!
ഒഴികഴിവുപറയരുതു സുമുഖി നികടേ വരാൻ
ഓടിക്കളിച്ചടുത്തീടിങ്ങു സാമ്പ്രതം."
കപടമൊരു കണശമറിയതുള്ള തുമ്പിതാൻ
ഘാതകന്റെ മുമ്പിലെത്തി സാമോമേ!
അപകടകമതിയുടയ ഗവുളി വെറുതേവലം
ആയം പെരുകിപ്പിടിച്ചങ്ങു തുമ്പിയെ
ചതിയനുടെ മമതയത്തിനൎത്ഥം ഗ്രഹിച്ചുടൻ
ചഞ്ചലിച്ചയ്യോ! പിടിച്ചങ്ങു തുമ്പിപെൺ
കൊതിപെരുകി ഗവുളിനിജവക്ത്രം ഇളക്കിനാൻ
കോട്ടമേന്ന്യേ തുമ്പി ചാടി പറന്നുടൻ.
"മതിമതി! കമതിചതിവു ഹൃദി കരുതുമധമ! കേൾ
വഞ്ചകം നീ യെന്തു കാണിച്ചതീവിധം?
ചതിനയതയൊടഗതികളുടെ കുലമഴിച്ചിടാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/151&oldid=188206" എന്ന താളിൽനിന്ന് ശേഖരിച്ചത്