താൾ:CiXIV131-6 1879.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 139 —

പറീശരും ജനം മിക്കതും ഹെരോദാവോടു മറുത്തുനിന്നു; ഇവനോ എ
പ്പോഴും രോമരുടെ സഹായവും പ്രസാദവും അനുഭവിച്ചു വാണു കൊണ്ടു
മശീഹയെയും അവന്റെ രാജ്യത്തെയും തൊട്ടുള്ള ജനത്തിന്റെ അഭിപ്രാ
യത്തെ തീരെ കെടുപ്പാൻ ശ്രമിച്ചു. രോമരുടെ നുകത്തെ നിരസിച്ചു സ്വാ
തന്ത്ര്യം പ്രാപിക്കും എന്നു ആശിച്ചവരോ മക്കാബ്യരോടു ചേൎന്നതിനാൽ
അവരെ മൂലനാശം വരുത്തുവാൻ ഹെരോദാ കരുതിക്കൊണ്ടു മറിയമ്ന
യെ ഉപായമായി വേട്ടതിനാൽ ആയതു സാധിപ്പിപ്പാൻ നിശ്ചയിച്ചു.

ഇങ്ങനെ യഹൂദയിൽ പൌരയുദ്ധം തുടങ്ങി പൎത്ഥർ അന്തിഗൊനന്നും
രോമപട്ടാളം ഹെരോദാവിന്നും സഹായിച്ചു ഹെരോദാ യരുശലേം പട്ട
ണത്തെ പിടിച്ചു അന്തിഗൊനനെ അതിൽനിന്നു പുറത്താക്കുന്നതിന്നു
മുമ്പെ തന്റെ മണവാട്ടിയായ മറിയമ്നയെ മസ്സാദായിൽനിന്നു ശമറിയ
യിലേക്കു വരുത്തി പരസ്യമായി കല്യാണം കഴിക്കയും ചെയ്തു. പിന്നെ
താൻ യരുശലേം പട്ടണത്തെ രണ്ടു സംവത്സരങ്ങളോളം വളഞ്ഞപ്പോൾ
നഗരവാസികൾ കനത്ത പഞ്ചം അനുഭവിച്ചതിനാൽ ശത്രുക്കൾ്ക്കു പട്ടണ
ത്തെ പിടിപ്പാനും രോമർ അന്തിഗൊനന്റെ തല വെട്ടുവാനും സംഗതിവ
ന്നു. പൎത്ഥർ മുമ്പെ പിടിച്ചു തടവിൽ പാൎപ്പിച്ച ഹിൎക്കാൻ എന്ന പുരോ
ഹിതനെ ഹെരോദാ വിടുവിച്ചു കിഴവനായതുകൊണ്ടു ഇനി അവനെ പേ
ടിപ്പാൻ ആവശ്യം ഇല്ല എന്നു വിചാരിച്ചതിനാൽ കൊല്ലാതെ മാനിച്ചു
വെച്ചു താൻ മുറിച്ചെറിയൻ ആകകൊണ്ടു (3 മോ. 21, 17) പുരോഹിത
സ്ഥാനത്തിൽ ഇരിപ്പാൻ പാടില്ലായ്കയാൽ ബബിലോനിൽനിന്നു വരു
ത്തിയ ഹനനയേൽ എന്ന ആചാൎയ്യനെ പുരോഹിതനാക്കുകയും ചെയ്തു.

രോമരുടെ തുണയാലും മറിയമ്നയെ വേട്ടതിനാൽ മക്കാബ്യരോടു ബ
ന്ധുത്വം വന്നതിനാലും ഹനനയേലിനെ പുരോഹിതസ്ഥാനത്തിൽ ആ
ക്കിയതു കൊണ്ടു അഹരോന്യ മമതയാലും ഇനി അലമ്പൽ കൂടാതെ സു
ഖേന വാഴുവാൻ തഞ്ചമുണ്ടാകും എന്നു ഹെരോദാ വിചാരിച്ചു. എന്നാൽ
അവൻ ജനത്തെ അശേഷം സ്നേഹിക്കയും ദൈവപ്രസാദം വരുത്തുക
യും ചെയ്യാതെ ഇരുന്നതു കൊണ്ടു അവന്റെ വാഴ്ചയിൽ ദൈവാനുഗ്ര
ഹം ഉണ്ടായിരുന്നില്ല താനും.

മറിയമ്നയുടെ അനുജനായ അരിസ്തൊബൂൽ മക്കാബ്യ വംശത്തിൽ
കടക്കുറ്റി കണക്കേ കെടുക്കത്തേവൻ ആയിരുന്നു. ഈ പ്രാപ്തിയുള്ള കോ
മളയുവാവിനെ ജനം അധികം സ്നേഹിച്ചു. ഇവൻ ഇസ്രയേലിനെ യഥാ
സ്ഥാനപ്പെടുത്തും എന്നു പറീശർ പ്രത്യേകം ആശിച്ചത്കൊ‌ണ്ടു ഹെ
രോദാ അവനെ പകെച്ചു ചതികുലചെയ്വാൻ തക്കം നോക്കി. അരിസ്തൊ
ബൂൽ, മറിയമ്ന എന്നവരുടെ അമ്മയായ അലക്ക്സന്ത്രാ അന്നു ജീവിച്ചിരു
ന്നു. അവളുടെ ഭൎത്താവായ അലക്ക്സന്തർ ഹെരോദാവിനെ ജയിച്ച അന്തി

8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/147&oldid=188198" എന്ന താളിൽനിന്ന് ശേഖരിച്ചത്