താൾ:CiXIV131-6 1879.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 138 —

ല്ലായ്മയാൽ താനും കൂട്ടരുമായി ശവക്കടലിന്റെ കരയിലുള്ള മസ്സാദാ എ
ന്ന അടുത്തു കൂടാത്ത കോട്ടയിൽ ചെന്നിരുന്നു. അവിടെ സ്ഥലം പോരാ
യ്ക കൊണ്ടു ഹെരോദാ 9000 ആളുകളെ വിട്ടയച്ചു. കോട്ടയകത്തു തന്റെ
മണവാട്ടിയായ മറിയമ്നയേയും അവളുടെ സംബന്ധക്കാരെയും 800 പട
സേവകരേയും പാൎപ്പിച്ചിട്ടു താൻ മിസ്രയിൽ കൂടി രോമപുരിയോളം പോ
യി അന്തോന്യൻ, ഒക്താവ്യൻ എന്ന മഹത്തുക്കളോടു സഹായം അപേ
ക്ഷിച്ചു. ഏകദേശം മൂന്നു സംവത്സരങ്ങളോളം അന്തിഗൊനൻ യരു
ശലേമിൽ വാണ ശേഷം അവന്നു തുണെച്ച പൎത്ഥർ സുറിയയെ ആക്രമി
ച്ചൊരു രോമസൈന്യം നിമിത്തം മടങ്ങിപ്പോകേണ്ടി വന്നതിനാൽ താൻ
ചിറകൊടിഞ്ഞ നിലയിൽ ആയി വന്നു; സഹോദരനായ ഫാസായേലി
ന്റെ മരണ ശേഷം ഹെരോദാ മാത്രം അന്തിഗൊനന്നു വിരോധമായി
യഹൂദരാജ്യവാഴ്ചയെ നടത്തുവാൻ കൊതിച്ചുള്ളൂ. അവന്നു മസ്സാദാ എന്ന
കോട്ട ഒഴികേ കനാൻ രാജ്യത്തിൽ സ്വന്തമായതൊന്നും ഉണ്ടായിരുന്നില്ല
താനും. ശേഷം രാജ്യമെല്ലാം അന്തിഗൊനന്റെ വശത്തായിരുന്നു. രാജ്യ
ഭാരം ചെയ്വാൻ ഹെരോദാവിനേക്കാൾ അവന്നു അധികം അവകാശം
ഉണ്ടായിരുന്നു. അന്തിഗൊനൻ ഭരിച്ചാൽ രാജ്യം ക്രമേണ രോമകോയ്മ
യിൽനിന്നു നീങ്ങി സ്വാതന്ത്ര്യപ്പെടും എന്നും, ഹെരോദാവോ രോമപക്ഷ
ക്കാരനായി രാജ്യത്തെ മേല്ക്കുമേൽ അധികം തങ്ങൾ്ക്കു കീഴ്പെടുത്തുമെന്നും
അന്തോന്യൻ, ഒക്താവ്യൻ എന്നവർ ഊഹിച്ചു അന്തിഗൊനൻ രോമസം
സ്ഥാനത്തിന്റെ ശത്രു എന്നു വിധിച്ചു ഹെരോദാവെ യഹൂദരാജ്യത്തിന്നു
രാജാവായി വാഴിക്കയും ചെയ്തു.†

ഹെരോദാറിന്റെ ആശ രോമയിൽ വെച്ചു സാധിച്ചതിനാൽ അ
വൻ അവിടം വിട്ടു ഗലീലയിൽ എത്തി തന്റെ പക്ഷക്കാരെ ശേഖരിച്ചു
യരുശലേമിൽ വാഴുന്ന അന്തിഗൊനന്റെ നേരെ യുദ്ധം ചെയ്വാൻ തുട
ങ്ങി. ഈ ഞെരുക്കമുള്ള കാലത്തു ഇസ്രയേലൎക്കു തക്ക ഉപദേഷ്ടാക്കൾ ഇ
ല്ലാതിരുന്നു. എന്നാൽ അതിനു പകരം പറീശർ എന്നൊരു മതഭേദക്കാർ
ഉണ്ടായി. ആയവർ പരിശുദ്ധാത്മാവില്ലാത്തവർ ആയിരുന്നതിനാൽ ഇ
സ്രയേലർ തങ്ങളുടെ ദൈവമായ യഹോവെക്കു വിശുദ്ധ രാജകീയ പൌ
രോഹിത്യ കുലമായി തീരേണം എന്നു ബോധിക്കാതെയിരിക്കയാൽ അ
വർ ഗ്രഹിക്കാത്ത ദൈവാലോചനെക്കു പകരം തങ്ങളുടെ സ്വന്ത ആലോ
ചനകളെ പ്രമാണിച്ചനുസരിപ്പിപ്പാൻ ശ്രമിച്ചു പോന്നു. അത്രയുമല്ല
പ്രവാചകന്മാരുടെ വാഗ്ദത്തങ്ങളിൻ പ്രകാരം മശീഹ അതിഞെരുക്ക
മുള്ള കാലത്തിൽ വന്നാൽ തങ്ങൾ ആശിച്ചവറ്റെ മാത്രം നിവൃത്തി
ക്കും എന്നു പ്രപഞ്ചബുദ്ധികൊണ്ടു വ്യാഖ്യാനിച്ചുപദേശിച്ചു. ഇതിനാൽ

* ക്രി. ആ. മു. 39–36 † ക്രി. മു . 39

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/146&oldid=188195" എന്ന താളിൽനിന്ന് ശേഖരിച്ചത്