താൾ:CiXIV131-6 1879.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 132 —

നുഷസമൂഹത്തിങ്കൽ വെച്ചു ദൈവം എന്നെയും അറിഞ്ഞു കുറിക്കൊള്ളു
മോ എന്നു സംശയിപ്പാൻ എളുപ്പമല്ലയോ. എന്നിട്ടും നിന്റെ എല്ലാ
സംശയങ്ങളെ പൊളിപ്പാൻ തക്ക ഉത്തരം മേലേത്ത വാക്യത്തിൽ ഉണ്ടു
ദൈവം നിന്നെയും നിന്റെ പാൎപ്പിടത്തെയും നീ സഹിക്കുന്ന കഷ്ട ഞെ
രുക്കങ്ങളെയും നിന്റെ പ്രാപ്തിയെയും പ്രാപ്തികേടിനെയും മറ്റും ന
ന്നായി അറികയാൽ നിന്നെ നോക്കി തന്റെ കൂറ്റായ്മയിൽ ചേൎത്തു ബ
ലക്ഷയം നീക്കി തന്നെ കൊണ്ടുള്ള അറിവിങ്കൽ വൎദ്ധിപ്പിക്കയും ഉറപ്പി
ക്കയും ചെയ്യുന്നു എന്നതിൽ ആശസിച്ചു സന്തോഷിക്കുകേ വേണ്ടു. ക
ൎത്താവു നമ്മെ അറിയുന്നു എന്നു പറഞ്ഞതു നാം മറ്റവരെ അറിയുന്ന
അറിവു പോലെ അല്ലാ താനും അവൻ നമ്മുടെ ഉള്ളും പുറവും വെടി
പ്പായി അറിയുന്നതു കൊണ്ടു നമ്മെ സ്നേഹിക്കയും താങ്ങുകയും തന്റെ
കൃപാദാനം ആകുന്ന സമാധാനം, രക്ഷ, നിത്യഭാഗ്യം എന്നിവറ്റിൽ ഓ
ഹരിക്കാരാക്കുകയും ചെയ്യുന്നു. ആകയാൽ എന്റെ കൎത്താവു എന്നെ അറി
യുന്നു എന്നതിൽ ഇനിക്കു ഏതു സ്ഥിതിയിൽ എങ്കിലും സന്തോഷിക്കാം.

Martyrdom (C. M.)

കൎത്താവു എന്നെ പാലിപ്പോൻ

കിണ്ടങ്ങൾ തട്ടുമോ?
കഷ്ടത്തിൽനിന്നു രക്ഷിപ്പോൻ
കടാക്ഷം മാറ്റുമോ

അവങ്കൽ ഞാനും നോക്കിയാൽ

അപായം അണയാ!
അനാഥഭാവം ദുഃഖമാൽ
അസൌഖ്യപ്പെടുത്താ. J.M.F.

NURSERY RHYMES.*

വിളയാട്ടുതാരാട്ടുകൾ.

2. Cock-a-doodle-do ചേവൽ വിളയാട്ടം.

൧. കൊക്കരേക്കൊ—കൊക്കരേക്കൊ—കൊക്കരേക്കൊക്കോ—
കൊങ്ങൻചേവൽ മുറ്റത്തൂടെ നടകൊള്ളുന്നോ!

൨. നെറ്റിപ്പൂവും താടിപ്പൂവും കണ്ണിൽ മേവും തീ
തറ്റുടുത്ത് വീരവാളി സാല്വ കണ്ടല്ലീ.

൩. കുലുങ്ങുമ്മാറു കാൽ കവെച്ചു ചെല്ലുകിൽ
തൂവൽതോക ഞെട്ടിഞാന്നു മിന്നും തെളിവിൽ.

൪. മോടിയാണ്ടു ആണ്മയോൎത്തു വമ്പു കാട്ടുന്നോൻ
മോട്ടം പൂണ്ടു ചിറകാട്ടി തട്ടി കൂവുന്നോൻ.

൫. മോടിക്കാരൻ മൈ മിനുക്കി വീമ്പുകാരനോ
കോപ്പരാട്ടി കാണിപ്പാനും എന്റെ തൊഴിലോ?

* Infant’s Magazine & Nursery Rhymes. പൂവൻ മലയാളത്തിൽ കൊക്കരേക്കോ എന്നേ കൂവുന്നുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/140&oldid=188183" എന്ന താളിൽനിന്ന് ശേഖരിച്ചത്