താൾ:CiXIV131-6 1879.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 131 —

കൊണ്ടു ഫലവത്തായ കനാനിൽ പലവക എലികൾ അനവധിയുണ്ടു.
അവിടെ പ്രയാണയെലിയും നീരെലിയും 1) എന്നിവ കൂടാതെ കുറുവാല
നായ നാട്ടെലിയെയും 2) കൂട്ടമായിട്ടു കാണാം. പിന്നെ നമ്മുടെ ചിത്ര
ത്തിലേ ചുണ്ടെലി എന്നു ഏറ്റവും ചെറിയ ഓരെലി യുക്തിയോടേ വി
ളയാറാകുന്ന കോതമ്പത്തിന്റെയോ മറ്റോ കതിരുകളെ തമ്മിൽ പി
ണെച്ചണെച്ചു കൂടു കെട്ടി ഇണയുമായി അതിൽ പാൎത്തു തണ്ടുകളിന്മേൽ
കളിച്ചു, നടന്നു കതിരുകളെ വേണ്ടും പോലേ മുറിച്ചു തറിച്ചു കൊറിച്ചു
തിന്നുന്നു. ഈ ജന്തു പരുത്ത നാശകരം ആകയാൽ മൃഗശാസ്ത്രികൾക്കു
ഇതു ഫലിഷ്ടരുടെ കൃഷിക്കു മൂലനാശം വരുത്തി എന്നു തെറ്റായി ഊ
ഹിച്ചു 3). അതു ഏതു വക എന്നു പിന്നീടു പറവാൻ ആശിക്കുന്നു.

SCRIPTURE PRIZE-QUESTIONS.

വിരുതിന്നുള്ള വേദച്ചോദ്യങ്ങൾ.

മേയിമാസത്തിന്റെ പത്രം ചില സ്ഥലങ്ങളിൽ തക്ക സമയതു എത്താതെ അതിലേ ചോ
ദ്യങ്ങൾ ഉത്തരങ്ങൾ വേഗത്തിൽ കിട്ടുവാൻ ഇടയുണ്ടായില്ല. എന്നാലും പുതുചോദ്യങ്ങളെ ഇടു
ന്ന മാസത്തിൽ മുമ്പുള്ളവറ്റിന്നുള്ള ഉത്തരങ്ങളെ പ്രസിദ്ധമാക്കും എന്നു നിശ്ചയിച്ചിരിക്കകൊ
ണ്ടു അവറ്റിനു പറ്റുന്ന ഉത്തരങ്ങൾ ഇതാ: 1. വിശ്വാസം; എബ്ര. 11, 1; യോഹ, 20, 29;
എശായ 28, 16; ii. കൊരി. 4, 18. 2. സ്നേഹം; i. കൊരി. 13. 3. പ്രത്യാശ; രോമ. 5,5.
4. ബില്യം; iv. മോശ 22–24. 5. ശിംശോൻ; ന്യായാധി. 13, 2.

പുതുചോദ്യങ്ങൾ:

6. പറീശരെ തൊട്ടു യേശു "ഹാ കഷ്ടം" എന്ന വാക്കു എത്രവട്ടം പറഞ്ഞെന്നും എവിടെ
എഴുതിക്കിടക്കുന്നു എന്നും പറവിൻ.

7. "വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതു ഏറേ ധന്യം" എന്നു കൎത്താവായ യേശു പറഞ്ഞ
വചനം എവിടേ എഴുതിയിരിക്കുന്നു?

8. പ്രവാസത്തിൽനിന്നു വന്ന യഹൂദന്മാരിലേ ലൌകികവും വൈദികവുമുള്ള കാൎയ്യങ്ങളെ
നടത്തിയ ഏഴു മുഖ്യ പ്രധാനികളുടെ പേരുകൾ പറഞ്ഞു തരാമോ?

(മേലെഴുത്തു: Rev. J. Knobloch, Calicut.)

A MEDITATION.

6. വേദധ്യാനം.

എന്റേവ ഞാൻ അറിയുന്നവനും
എന്റേവറ്റാൽ അറിയപ്പെടുന്നവനും ആകുന്നു. യോ. ൧൦, ൧൪.
എന്നു ലോകരക്ഷിതാവായ യേശു അരുളിയതു.

എന്റേവ ഞാൻ അറിയുന്നു എന്ന അരുളപ്പാടു ദുഃഖിതൎക്കും ദരിദ്ര
ൎക്കും ഉപദ്രവപ്പെട്ടവൎക്കും ഉപേക്ഷിക്കപ്പെട്ടവൎക്കും നല്ലൊരാധാരവും ആ
ശ്വാസവും തന്നേ. ഭൂലോകത്തിൽ എണ്ണം കൂടാതെ കുടിയിരിക്കുന്ന മാ

1) Mus amphibius, Linné. 2) Mus terrostris, Linné (അതിന്നു എബ്രായർ ഫെറാ എന്നും
അറവികൾ ഫാറാ എന്നും പറയുന്നു. ഇതു യശായ ൨, ൨൦. എന്ന വാക്യത്തിലേ എലിയോ
മറെറാരു ജന്തുവോ എന്ന വിവാദം വിദ്വാന്മാൎക്കു ഇന്നോളം തീൎന്നില്ല. 3)Sorex religiosus
മത ചുണ്ടെലി എന്നു വിളിക്കയും ചെയ്തു. ൧. ശമുവേൽ ൬, ൫. Bible Nat. History, Calw.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/139&oldid=188181" എന്ന താളിൽനിന്ന് ശേഖരിച്ചത്