താൾ:CiXIV131-6 1879.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 130 —

കാണിച്ചാൽ ഇഷ്ടംപോലേ അവനെ തൊട്ടു നിങ്ങൾക്കു എന്നോടു സം
സാരിക്കാമെന്നു" സമ്മതിച്ചു.

അപ്പോൾ ഉപദേഷ്ടാവു സുവിശേഷപുസ്തകത്തെ എടുത്തു പാപി
കളെ കൈക്കൊണ്ടു രക്ഷിക്കുന്ന യേശുവിന്റെ തൊട്ടു ദീനക്കാരനോടു വാ
യിച്ചുപദേശിപ്പാൻ തുടങ്ങി. ഇങ്ങനെയുള്ള ഉപദേശങ്ങൾ ദിവ്യാവിത്താ
യി നല്ല നിലത്തിൽ വീണു, അവ തന്നെ അവന്റെ ഹൃദയത്തിന്നു ആ
ശ്വാസമായ്തീൎന്നു. എന്നിട്ടു ഒടുക്കത്തെ നാഴിക വന്നപ്പോൾ തനിക്കു കി
ട്ടിയ മഹാദൈവകരുണക്കായി സ്തുതിച്ചു ഭയെമെന്നീ തന്റെ ആത്മാവി
നെ തന്റെ പിതാവായ ദൈവത്തിൻ കൈക്കൽ ഏല്പിക്കയും ചെയ്തു.
L. C. C. L.

THE MOUSE.*

ചുണ്ടെലി (മൂഷികൻ).

ഈ ചരിത്രത്തിൽ കാണുന്ന എലി ഈ നാട്ടിലേതല്ല കനാൻ രാജ്യ
ത്തിലേതത്രേ. കൃഷിനിലം സുഭിക്ഷമാകുമളവിൽ എലികളും ഏറുന്നതു

* മൃഗവൎഗ്ഗത്തിൽ പൃഷ്ഠാസ്ഥി (Animalia Vertebrata) എന്ന നാലാം വൎഗ്ഗത്തിലും ഉയിരുള്ള
കുട്ടികളെ പെറുന്നതായി സസ്തന (Mammalia) എന്ന നാലാം വിഭാഗത്തിലും കൊറിച്ചു തിന്നു
ന്ന ക്ഷുണ്ണാദ (Rodents, Gires) എന്ന മൂന്നാം പകുപ്പിലും തന്നെ ചുണ്ടെലി ചേൎന്നു കിടക്കുന്നു.
ഈ വകെക്കു കൂൎച്ചങ്കലപ്പല്ലുകൾ ഇല്ലാഞ്ഞാലും മുന്നാരത്തെ പല്ലുകൾക്കു പെരുത്തു മൂൎച്ചയുണ്ടു.
ആയവറ്റിന്നു മുമ്പുറത്തു മാത്രം കാച്ച പദാൎത്ഥമുണ്ടാകകൊണ്ടു പല്ലുകൾ തേയുമളവിൽ അവ
വളൎന്നു കൊള്ളും. താടിയെല്ലു മുമ്പോട്ടും പിമ്പോട്ടും എളുപ്പത്തിൽ അനങ്ങുന്നതു പോലേ അതു
ഇരുപുറത്തോട്ടു നീങ്ങുന്നതല്ല. മിക്കതരം ശാകാദർ ആകകൊണ്ടു അണ്ണിപ്പല്ലുകളുടെ അഗ്രത്തി
ന്റെ മേലായി പരന്നിരിക്കുന്നു. ഏകദേശം എല്ലാവരുടെ കാലുകൾക്കു കൈകളിൽ നീളമേറുക
യും കുട്ടികൾ കുരുട്ടും നഗ്നവുമായി പിറന്നു വരികയും ചെയ്യുന്നു. ഈ വകെക്കു ഏഴു ഗോത്രങ്ങ
ളുള്ളതിൽ മൂഷികർ (Murina) മൂന്നാമത്തേതു. ഇതിന്നും മേൽപറഞ്ഞവണ്ണം ഓരോ കിരീയ
ങ്ങൾ ഉണ്ടു താനും. v. Schulbert, Natural History III.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/138&oldid=188179" എന്ന താളിൽനിന്ന് ശേഖരിച്ചത്