താൾ:CiXIV131-6 1879.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 129 —

ക്കും എന്നു ദീനക്കാരന്റെ വാക്കു കേട്ടു ഉപദേഷ്ടാവു ദൈവസ്നേഹത്തെ
കുറിച്ചു വളരെ എരിവോടെ സംസാരിച്ചു തീൎന്നപ്പോൾ ദീനക്കാരൻ അ
യ്യാളുടെ കൈപിടിച്ചു ഞെക്കി താങ്ങൾ വീണ്ടും ഇങ്ങോട്ടു വരേണം എ
ന്നപേക്ഷിച്ചു.

ഉപദേഷ്ടാവു മറു നാളിൽ വന്നപ്പോൾ ദീനക്കാരൻ താങ്ങളുടെ വര
വിന്നായി ഞാൻ ഏറ്റവും താല്പൎയ്യത്തോടെ കാത്തിരുന്നു. എന്നാൽ താ
ങ്കൾ ഇന്നു ഏതു കാൎയ്യം സംബന്ധിച്ചു സംസാരിപ്പാൻ വിചാരിക്കുന്നു?
എന്നതിന്നു ദീനക്കാരന്റെ ഇഷ്ടപ്രകാരം ദൈവത്തിന്റെ സൎവ്വജ്ഞാനം,
സൎവ്വശക്തി, സൎവ്വജ്ഞത എന്നിവയെ പറ്റി സംസാരിച്ചു എങ്കിലും ഇ
തിനാലും ദീനക്കാരന്റെ മനസ്സാക്ഷി ഉണൎന്നു വന്നില്ല. പിന്നെ മൂന്നാം
ദിവസത്തിൽ ദൈവത്തിൻ വിശുദ്ധിയെക്കൊണ്ടും നാലാം നാളിൽ നീ
തിയെക്കൊണ്ടും നീതികേടിനാൽ സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സ
കല അഭക്തിക്കും നീതികേടിന്നും വിരോധമായി ദൈവകോപം സ്വൎഗ്ഗ
ത്തിൽനിന്നു വെളിപ്പെട്ടു വരുന്നു എന്നതിനെക്കൊണ്ടും (രോമ. ൧, ൧൮.)
അറിയിച്ചപ്പോൾ അവന്റെ മനസ്സാക്ഷിയെ കുത്തിത്തുടങ്ങീട്ടു അവൻ
"ഇപ്പോൾ മതി മതി ഇതെനിക്കു സഹിച്ചു കൂടാ. നിങ്ങം പറയുംപ്രകാ
രം ദൈവം നീതിമാനും വിശുദ്ധനും ആകുന്നെങ്കിൽ എന്റെ കാൎയ്യം വി
ഷമം തന്നെ" എന്നു തിണ്ണം നിലവിളിച്ചാറെ ഉപദേഷ്ടാവു സലാം പ
റഞ്ഞു മിണ്ടാതെ വീട്ടിലേക്കു പോയി.

ചില ദിവസം കഴിഞ്ഞിട്ടു ദീനക്കാരൻ തന്റെ പണിക്കാരനെ അ
യച്ചു ഉപദേഷ്ടാവിനെ വരുത്തി "അയ്യോ! നിങ്ങൾ വരുവാനായിട്ടു ഇത്ര
താമസിച്ചതെന്തു? പറഞ്ഞുകൂടാത്തവണ്ണം നരകഭയം എന്നെ പിടിച്ചി
രിക്കുന്നു. ദൈവത്തെ വിചാരിച്ചു എന്റെ ആശ്വാസത്തിന്നു വേണ്ടി
ഒന്നു രണ്ടു വാക്കുകളെ കേൾപ്പിക്കേണം. മുമ്പെ നിങ്ങൾ പറഞ്ഞു പോ
യിട്ടുള്ള കഠിനവാക്കുകളുടെ ഓൎമ്മ എന്നിൽനിന്നു അകലേണ്ടതിന്നു വേ
ണ്ടി എന്നെ ആശ്വസിപ്പിക്കേണം എന്നു ദീനക്കാരൻ വളരെ കെഞ്ചി.
മുമ്പെ പറഞ്ഞു പോയിട്ടുള്ള വാക്കുകളെ ഒന്നെങ്കിലും നിഷേധിപ്പാൻ ക
ഴികയില്ല; എന്നാൽ ഒരു ദിവ്യ ഔഷധവും ആശ്വാസവും ഉണ്ടു, എങ്കി
ലും അതിനെ കുറിച്ചു സംസാരിപ്പാൻ നിങ്ങൾ വിരോധിച്ചല്ലോ എന്നു
ഉപദേഷ്ടാവു ഉത്തരം ചൊല്ലി. അതിന്നു അങ്ങനെയല്ല, എന്റെ ആ
ശ്വാസത്തിന്നായി ഒരു മരുന്നു അറിയുന്നെങ്കിൽ അതിനെ അത്യാവശ്യമാ
യി പറഞ്ഞു തരേണം എന്നു ദീനക്കാരൻ പറഞ്ഞാറെ യേശു ക്രിസ്തു
വിനെക്കൊണ്ടു സംസാരിപ്പാൻ സമ്മതമുണ്ടെങ്കിൽ നിങ്ങളുടെ ആശപ്ര
കാരമായിരിക്കാം" എന്നു ഉപദേഷ്ടാവു പറഞ്ഞതിന്നു ദീനക്കാരൻ "ഈ
നരകാഗ്നിയിൽനിന്നു തെറ്റിപ്പോകേണ്ടതിന്നു എനിക്കു തുറന്ന വഴിയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/137&oldid=188176" എന്ന താളിൽനിന്ന് ശേഖരിച്ചത്