താൾ:CiXIV131-6 1879.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 126 —

൧൬. ലോകരെ നാണിച്ചു ഭയത്തോടൊളിച്ചു പാൎത്താൽ
ശോകമല്ലാതില്ലൊടുവിൽ എന്നറിഞ്ഞുകൊൾക
പോകണം നീ "ഭീരുക്കളിൻ ഭാഗത്തിൽ" എന്നോൎക്ക
വേകുവാൻ നീ നേടിലോകമോമയ്യോ പാപി!"

൧൭. ഇത്തരങ്ങൾ കേട്ടപാപി ചത്തുയിരും പോയി
പത്തുനൂറു പേഗണങ്ങൾ എത്തിമോദമായി
കുത്തിയിടിച്ചും ചതെച്ചും കൊണ്ടുപോകുന്നാത്മം
കത്തി എരിയുന്ന കടലിൽ എറിഞ്ഞു നീക്കാൻ.

൧൮. "ഞാനിതറിഞ്ഞില്ല കഷ്ടം! നന്മ ചെയ്തേൻ ഏറെ
മാനുവേൽ ദേവാത്മജനെന്നുണ്ടിനിക്കു ബോധം
ഏനസ്സു നീക്കുന്നതവൻ എന്നുറെച്ചു ഞാനും
തീ നരകമോ ഇനിക്കു"എന്നലറി ആത്മം.

൧൯. ഞങ്ങളും ഇതിൽ അധികം വിശ്വസിക്കുന്നുണ്ടു
സംഗതിയെല്ലാം അറിയാം പിന്നെ എന്തു പാപീ!
പൊങ്ങിയ രോഗത്തിനു മരുന്നറിഞ്ഞെന്നാലും
ഭംഗിയായ് സേവിച്ചീടാഞ്ഞാൽ സൌഖ്യമാമോ മൂഢാ?"

൨൦. ഇങ്ങിനെ പേയിൻ പടയും പാപിയിനാത്മാവും
തങ്ങളിൽ വാദിച്ചു നരകക്കരയിൽ ചേൎന്നു
പൊങ്ങിമറിയുന്ന തീയിൽ അങ്ങെറിഞ്ഞാത്മാവെ
ഭംഗിയെന്യേ സന്തതവും വേകുവാൻ പേക്കൂട്ടം!
(M. Walsalam.)

SEARCH THE SCRIPTURES. (John 5, 39.)

തിരുവെഴുത്തുകളെ ആരായുവിൻ. (യോഹ. ൫, ൩൯.)

മേൽ കാണിച്ച ചിത്രത്തിൽ നാം ഒരു ചെറുക്കനെ കാണുന്നു. അവ
ന്റെ പേർ തിമോത്ഥ്യൻ ദൈവഭക്തിയുള്ള അമ്മയായ യൂനിക്കയും മൂത്ത
മ്മയായ ലോയിസും അവനെ തിരുവെഴുത്തുകൾ പഠിപ്പിക്കയും വായിപ്പി
ക്കയും ചെയ്യുന്നതിനെ ആ ചിത്രം കാണിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/134&oldid=188170" എന്ന താളിൽനിന്ന് ശേഖരിച്ചത്