താൾ:CiXIV131-6 1879.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 125 —

൫. ശീതമേറി കണ്കഴിഞ്ഞു ബോധമേറമാറി
ഏതു ലോകത്തെന്നറിയാഞ്ഞു ഉള്ളിൽ ഭീതിയേറി
ഭൂതജാലങ്ങൾ അണഞ്ഞനേരം വാൾ കൂറി
ഖേദവും പാപിക്കു നിറവായി ഭാവം മാറി.

൬. നാഗവാഹനൻ ശയനൻ വേഗമോടിക്കൂടി
ലോകവഞ്ചകൻ വേതാളം ഓടിവന്നു ചാടി
ശോകമില്ലാതാക്കുമെന്നു ചൊല്ലിനൃത്തമാടി
ഭോഗമെട്ടും കാട്ടി അട്ടഹാസിച്ചു കൊണ്ടാടി.

൭. വാദമുണ്ടായങ്ങുപേയും പാപിയും ഒട്ടേറെ:
"ഖേദമെന്തെടോ! നിനക്കുറന്നെരികിൽ പോരേ
മോദമോടു ലീലക്രീഡ ചെയ്തു പാൎക്കനേരേ
ഏതു നാഥനും നിനക്കുണ്ടാകയില്ലനേരം."

൮. ഇത്തരം പേയിൻ വചനം കേട്ടു ഭയം പൂണ്ടു
സത്വരം പരിഭ്രമിച്ചു പാപി ചൊല്ലുന്നുണ്ടു:
കൎത്തനേശുവിൻ അടിയാൻ ഞാനറിക പേയേ!
സത്യമിതു നിൻ നരകത്തഞ്ചു മഹാ തീയേ.

൯. പൂജനിനക്കേറെ നാൾ ഞാൻ ചെയ്തതുണ്ടോ പോക
നീചബിംബാരാധനകൾ ഞാൻ വെടിഞ്ഞതോൎക്ക
വ്യാജമന്ത്രം ഞാൻ ജപിച്ചതല്പം എന്നുൾകൊൾക
പൂശും തിരുനീരണിഞ്ഞില്ലേറെ നാൾ ഞാൻ നോക്ക."

൧൦. കൺ ചുവപ്പിച്ചങ്ങു സാത്താൻ ഗൎജ്ജനം ചെയ്തേവം:
"വഞ്ചനചെയ്വാൻ നിനക്കു ശേഷിയുണ്ടോ മൂഢാ?
കൊഞ്ചിയുല്ലസിച്ചു പൂജകണ്ടതറിയുന്നേൻ
തുഞ്ചലെന്യേ ദാസിയാട്ടം കണ്ടതും നീയല്ലോ.

൧൧. കേശവും വളൎത്തു പൂണൂൽ ഇട്ടിരുന്ന നിന്നെ
യേശുവിനാൾ എന്നു ചൊന്നാൽ ഏല്ക്കുമോ താൻ നിന്നെ
നാശമുള്ളോനേ! നിൻ നെഞ്ചിൽ കാണുന്നേ എൻ നാമം
വാശി പിടിച്ചാൽ ഗുണമില്ലെന്നറിഞ്ഞു കൊൾക.

൧൨. താതൻ നിനക്കാരു? ഞാനോ, ദൈവമോ നീ ചൊല്ക
ഏതു ദൈവമന്ദിരത്തിൽ സ്നാതൻ നീയേ ചൊല്ക
ജാതിയിൽ നീ ആരു ക്രിസ്തുൻ ദാസനോ നീ ഓൎക്കു
ഏതു പള്ളിയിൽ നീശാബതാചരിച്ചു ചൊല്ക.

൧൩. പാപഹ നിൻ സത്യകൎമ്മം അനുഷ്ടിച്ചോടാ
പേപറയാതെ തെളിഞ്ഞു ചൊല്ക, പരമാൎത്ഥം
ജീവകാലമൊക്കെ എന്റെ പേർ വരിച്ച നിന്നെ
പോവതിന്നു ഞാൻ വിടുമോ കണ്ടുകൊൾക നീയും."

൧൪. ഇങ്ങനെ പേ ചൊന്ന വാക്കാൽ ഏറി പാപഭാരം
മങ്ങിപാപിയിൻ മനസ്സും തിങ്ങി ദുഃഖഭാരം
എങ്ങു പോകാൻ എന്നു തന്നിൽ ചിന്തു ചെയ്തു പാരം
അങ്ങു വന്നോർ ദൈവദൂതൻ അത്ഭുതശ്രംഗാരൻ

൧൫. മംഗലനിൎമ്മായരൂപി ചൊല്ലി പാപിയോടെ:
"ഇങ്ങിരിക്കും നാൾ കിരസ്തിൻ സംഗതി അൻപോടെ
പൊങ്ങിയസാമോദം ലോകമെങ്ങും അറിഞ്ഞീടാൻ
തുംഗമേറ്റുസ്നാതനായാൽ മാത്രമുണ്ടു സാക്ഷ്യം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/133&oldid=188168" എന്ന താളിൽനിന്ന് ശേഖരിച്ചത്