താൾ:CiXIV131-6 1879.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 122 —

മക്കാബ്യരുടെ ഗൃഹഛിദ്രം നിമിത്തം രോമക്കോയ്മക്കു കീഴ്പെട്ടു വന്ന യഹൂ
ദരാജ്യാവസ്ഥകളെ ക്രമപ്പെടുത്തേണ്ടതിന്നു കൈസർ മേല്പറഞ്ഞ അ
ന്തിപ്പാവെന്നവന്റെ മകനായ അന്തിപത്തരെ രാജ്യത്തിന്മേൽ നാടുവാ
ഴിയാക്കി സ്ഥാനാപതി എന്ന മാനപ്പേരിനെയും കല്പിച്ചു. ഇങ്ങനെ
ഫിൎക്കാൻ മഹാപുരോഹിതനായി മതകാൎയ്യങ്ങളെയും അന്തിപത്തർ രാ
ജ്യകാൎയ്യങ്ങളെയും നടത്തിവന്നു. . . . . അന്തിപത്തർ എന്ന നാടുവാഴി
ക്കു ഫാസായേൽ, ഹെരോദാ എന്നീ രണ്ടു മക്കൾ ഉണ്ടായിരുന്നു. അവൻ
ഫാസായേലിന്നു യഹൂദ രാജ്യത്തേയും, ഹെരോദാവിന്നു ഗലീലയേയും ഭ
രിപ്പാൻ ഏല്പിച്ചുകൊടുത്തു. അന്നു ഇരുപത്തഞ്ചു വയസ്സുള്ള ഹെരോദാ
തിന്മകൾ പ്രവൃത്തിക്കുന്നതിൽ അതിനിപുണൻ എന്നു വേഗം വെളി
പ്പെട്ടു വന്നു. ഗലീലനാട്ടിൽ എങ്ങും കൂട്ടമായി കൂടുകയും വളരെ അന
ൎത്ഥം വരുത്തുകയും ചെയ്ത കവൎച്ചക്കാരെ അവൻ കഠിനമായി ശിക്ഷിച്ചു
പോന്നു. മരണം അനുഭവിച്ച ഈ കവൎച്ചക്കാരുടെ സംബന്ധക്കാരിൽ
ചിലർ ഹെരോദാവിന്മേൽ യരുശലേമിലേ പുരോഹിതനോടു അന്യായ
പ്പെട്ടു. അവൻ ഹെരോദാവിന്നു കല്പന അയച്ചു. അതിനാൽ ഹെരോ
ദാ യരുശലേമിലേ സുനേദ്രിയത്തിന്മുമ്പാകെ തന്റെ സൈന്യത്തോടു
കൂടെ വന്നു. എന്നാൽ പുരോഹിതനായ ഹിൎക്കാനും സുനേദ്രിയസംഘം
ഒക്കയും അവന്റെ ക്രരസ്വഭാവത്തെ കണ്ടപ്പോൾ അവനെ വിസ്തരി
പ്പാൻ ശങ്കിച്ചു വെറുതെ വിട്ടയച്ചു. സുനേദ്രിയത്തിൽവെച്ചു സമേയസ്
എന്നു പേരുള്ളൊരു പരീശൻ മാത്രം അവരോടു: നിങ്ങൾ ഭയം നിമി
ത്തം അവനെ വിടുന്നതു ശരിയല്ല, ശിക്ഷിക്കാതിരുന്നാൽ അവൻ നമുക്കു
ഒരു ചമ്മട്ടി ആയീരും എന്നു പറഞ്ഞു. ഈ വാക്കു നിമിത്തം ഹെരോ
ദാ പിന്നേതിൽ തന്റെ സിംഹാസനം സ്ഥിരപ്പെടുത്തുവാൻ അനേക
കുലീനന്മാരെ കൊന്നപ്പോൾ സമേയാസിന്റെ ധീരതയും ന്യായവും വി
ചാരിച്ചു അവനെ ബഹുമാനിച്ചതേയുള്ളൂ. സുനേദ്രിയം തന്നേ വിട്ടുക
ളഞ്ഞതിനാൽ ഹെരോദാ അവരുടെ ബലഹീനതയെ കണ്ടു, തനിക്കു
വന്ന അപമാനത്തെ ആയുധംകൊണ്ടു മോചിപ്പാൻ വട്ടം കൂട്ടി, എങ്കി
ലും അഛ്ശനും ജ്യേഷ്ഠനും ചൊന്നതു കേട്ട തല്ക്കാലം അടങ്ങി പാൎത്തു താനും.

എദോമ്യവാഴ്ചയിൽ യഹൂദന്മാൎക്കും പ്രത്യേകം പരീശന്മാൎക്കും വെറുപ്പു
തോന്നിയതുകൊണ്ടു അല്പസമയം കഴിഞ്ഞാറെ അന്തിപ്പരുടെ കീഴിൽ
ഉദ്യോഗം ചെയ്ത മല്ക്കൂസ് എന്നൊരു യഹൂദൻ അന്തിപത്തരുടെ കുഡും
ബത്തെ സ്ഥാനത്തിൽനിന്നു നീക്കി യഹൂദദേശത്തിന്നു സ്വാതന്ത്യം വരു
ത്തുവാൻ തുനിഞ്ഞു. അന്നു രോമസാമ്രാജ്യത്തിൽ സംഭവിച്ച ഭിന്നത
കൾ നിമിത്തം അവന്നു നല്ലതക്കം കിട്ടി. അതോ മാൎക്കു ബ്രൂതൻ, കാൻ,

* പ്രൊക്ഷരാതൊർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/130&oldid=188161" എന്ന താളിൽനിന്ന് ശേഖരിച്ചത്